രചന : ജയേഷ് പണിക്കർ ✍

നീറുമനുഭവച്ചൂടിൽ തളരാതെ നിർന്നിമേഷയായിങ്ങിരിപ്പൂ
എത്ര തലമുറയ്ക്കന്ന മൂട്ടിയെന്നതത്രയും ഓർമ്മയിൽ ഭദ്രം
മന്ദസ്മിതം തൂകി മെല്ലെയന്നെന്നോടു മന്ദം മൊഴിഞ്ഞു മുത്തശ്ശി
നാമിന്നീ കാണുന്നതൊക്കെയും മായയാണീശ്വര കല്പിതമെല്ലാം
ഒന്നും മനസ്സിലായില്ലന്നെ നിക്കെന്തതിൻ അന്തരാർഥം?
ഇന്നതേ സ്ഥാനത്തു ഞാനിരിക്കുമ്പോഴെൻ ഉള്ളിൽ തെളിയുന്നാ അർഥമെല്ലാം
താരാട്ടുപാടി ,
കഥകൾ പറഞ്ഞെന്നെ അമ്മയെപ്പോൽ വന്നുറക്കി
മുത്തമതേകിയെൻമുത്തശ്ശിയമ്മയെ പെട്ടന്നതെങ്ങനെ ഞാൻ മറക്കും?
ആയിരം പൂർണ്ണചന്ദ്രന്മാരെക്കണ്ടങ്ങാനന്ദം കൊള്ളട്ടെയെന്നുമെന്നും.

By ivayana