രചന : ചാക്കോ ഡി അന്തിക്കാട് ✍
ആർക്കാണ്
കവി
അലികടുകശ്ശേരിയോട്
ഇത്രമാത്രം
അസഹിഷ്ണുത?
മുഖപുസ്തകത്തിൽ
സ്വന്തം മുഖവും
(അയൽക്കാരന്റെ
ഭാര്യയുടെയല്ലല്ലൊ?!)
സ്വന്തം പുസ്തകവും
(പ്രസിദ്ധീകരിക്കാത്തതല്ലല്ലൊ?!)
പ്രദർശിപ്പിച്ചാൽ,
ഇളകുന്ന,
വിറളിപിടിക്കുന്ന
ചില
സഹൃദയരുണ്ട്!
അക്ഷരവിരോധികൾക്ക്
ഇതല്ല
ഇതിലപ്പുറവും
തോന്നും!
നാളെ
ഭാര്യയെയും
മക്കളേയുംകൂട്ടി
നഗരത്തിൽ
കറങ്ങിയാലും
അവർ
ചോദിക്കും:
“എന്താ വിൽപ്പനച്ചരക്കാണോ?”
അക്ഷരവിരോധിയാണോ?
എങ്കിൽ
അസഹിഷ്ണുതയുടെ
എച്ചിൽക്കൂമ്പാരമായിരിക്കും!
എച്ചിൽക്കൂമ്പാരത്തെ
ആരും
കെട്ടിപ്പിടിക്കാറില്ലല്ലോ!
ഉമ്മവെക്കാറില്ലല്ലോ!
💖✍️