രചന : ജയേഷ് പണിക്കർ✍

പഞ്ചവർണ്ണക്കിളിക്കൊഞ്ചലോടെ
പുഞ്ചിരി തൂകിയണഞ്ഞിടുന്നു
കണ്ണിനിന്നാനന്ദമതേകിടാനായ്
കണ്ണിമ ചിമ്മിച്ചിരിച്ചു നില്പൂ
എന്തു നൈർമ്മല്യമീ മുഖമങ്ങനെ
കണ്ടുണരുന്നതോ ജന്മ പുണ്യം
എല്ലാം മറന്നങ്ങിരുന്നു പോകും
നിൻ്റെയീ കൊഞ്ചൽ കഥയിലിന്ന്
അമ്പിളിത്തെല്ലിനെ വെല്ലും മുഖ
മോടെയങ്ങനെ ചാഞ്ചാടിയാടിടുന്നു
നേരമതങ്ങനെ പോവതറിയാതെ
ഞാനങ്ങു നോക്കിയിരുന്നിടുന്നു
അഞ്ചിതൾപ്പൂവു വിരിയുന്ന പോലെ
നിൻ പുഞ്ചിരിപ്പൂവു വിടർന്നതതും
എത്രയോ ഹൃദ്യമീ ക്കാഴ്ച ഞാനി
ന്നെൻ്റെ ഹൃത്തടത്തിൽപകർത്തിടട്ടെ

By ivayana