രചന : അനിയൻ പുലികേർഴ് ✍
എന്തിനിത്ര തിടുക്കമീ ജീവിതം
സൂന്ദരമായ് നീണ്ടുകിടക്കുമ്പോൾ
വേണ്ട തൊട്ടും വേവലാതികൾ
ഖിന്നനായ് തീരേണ്ടതില്ലല്ലോ
കാലമേറെ ബാക്കിയുണ്ടെന്നും
കാലക്കേടുവരാതിരുന്നാലും
നീണ്ടു നില്ക്കു മാ കാലത്തിൻ
കൈ കളെ തൊട്ടൊന്നുഴിയുക
കാര്യമുണ്ടാകണമെന്നത്
കാരണത്തിൻ മുൻപിലല്ല യോ
കാത്തു നില്ക്കാതെ കാലദോഷം
പറഞ്ഞു നടക്കുന്നതെന്തിന്
ധൃതി പിടിച്ചു പരക്കം പായുമ്പോൾ
അറിയണം താഴോട്ടു നോക്കണം
മറ്റവരുടെ മുന്നിൽ നില്ക്കുവാൻ
മൽസരങ്ങൾ നടത്തീടണേ നാം
എന്തിനെന്നു ചോദിച്ചിടു കെന്നും
ചിന്തിച്ചിടുക നാളെയെപ്പറ്റി.