ഖർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നവീന് മേല്‍ ഷെല്‍ പതിച്ചത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ. ഖര്‍കീവ് നഗരത്തില്‍ ഇന്ന് രാവിലെ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു നവീന്‍ ശിഖാരപ്പ ഗ്യാന്‍ ഗൗണ്ടര്‍. പിതാവ് ശിഖാര്‍ ഗൗഡയുമായി നവീന്‍ നേരത്തെ സംസാരിച്ചിരുന്നു. ഖര്‍ഖീവിലെ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നവീന്‍. കര്‍ണാടക ഹാവേരി സ്വദേശിയാണ്. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിന് അടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. ഈ കെട്ടിടം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.
ആറാം ദിവസവും ശക്തമായ ആക്രമണത്തിലൂടെ റഷ്യ ആധിപത്യം തുടരുകയാണ്. കീവിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായതായും ബ്രോവറി മേയർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതേസമയം അമേരിക്ക തങ്ങളുടെ പൗരന്മാരോട് റഷ്യ വിടാൻ ആവശ്യപ്പെട്ടു. നേരത്തെ ബെലാറൂസിൽ എംബസി അമേരിക്ക അടയ്ക്കുകയും ചെയ്തിരുന്നു.
“വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത ഇന്ന് തന്നെ അടിയന്തരരമായി കീവ് വിടണം. ലഭ്യമാകുന്ന ട്രെയിനോ മറ്റേതെങ്കിലും സൗകര്യം സജ്ജമാക്കിയോ കീവ് വിടണം” ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.