രചന : രാജു കാഞ്ഞിരങ്ങാട്✍

കുന്നുകളിൽ നിന്ന്
കുറുക്കൻമാരുടെ
സദിരുതുടങ്ങി

കുന്നിറങ്ങി
വരുന്നുണ്ട്
ഒരു കുഞ്ഞൻകാറ്റ്

കൂട്ടിനുണ്ട്
വേനൽവറുത്ത
മണ്ണിൻമണം

ചീവീടുകളുടെ
ചരിത്ര മേളങ്ങൾ
തുടങ്ങിയിട്ടുണ്ട്

ചില്ലകളിൽനിന്നുള്ള
ചിറകനക്കം
കുറഞ്ഞിട്ടുണ്ട്

ഉമ്മറവാതിൽ
അടച്ചിട്ടുവേണം
വീടിനൊന്ന്
നടുനിവർത്താൻ

കാലുനീട്ടി
ചാരിയിരുന്ന്
കോളാമ്പിയിലേക്ക്
മുറുക്കിത്തുപ്പാൻ

കരിപടർന്ന
ചെരാതുപോലെ
മുനിഞ്ഞു നിൽക്കുന്ന
നിലാവിനോട്
പതംപറഞ്ഞ്
പയ്യാരം പറഞ്ഞ്
നെഞ്ഞിൻ്റെ
കനം കുറയ്ക്കാൻ

കുന്നുകളിൽ നിന്ന്
കുറുക്കൻമാരുടെ
സദിരുതുടങ്ങി

കുന്നിറങ്ങി
വരുന്നുണ്ട്
ഒരു കുഞ്ഞൻകാറ്റ്

കൂട്ടിനുണ്ട്
വേനൽവറുത്ത
മണ്ണിൻമണം

ചീവീടുകളുടെ
ചരിത്ര മേളങ്ങൾ
തുടങ്ങിയിട്ടുണ്ട്

ചില്ലകളിൽനിന്നുള്ള
ചിറകനക്കം
കുറഞ്ഞിട്ടുണ്ട്

ഉമ്മറവാതിൽ
അടച്ചിട്ടുവേണം
വീടിനൊന്ന്
നടുനിവർത്താൻ

കാലുനീട്ടി
ചാരിയിരുന്ന്
കോളാമ്പിയിലേക്ക്
മുറുക്കിത്തുപ്പാൻ

കരിപടർന്ന
ചെരാതുപോലെ
മുനിഞ്ഞു നിൽക്കുന്ന
നിലാവിനോട്
പതംപറഞ്ഞ്
പയ്യാരം പറഞ്ഞ്
നെഞ്ഞിൻ്റെ
കനം കുറയ്ക്കാൻ.

രാജു കാഞ്ഞിരങ്ങാട്

By ivayana