രചന : മുബാരിസ് മുഹമ്മദ് ✍

നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി നടക്കുമ്പോൾ നമ്മുടെ വല്യേട്ടന്റെ ശ്രെദ്ധ അടുത്തുള്ള കസേരയിൽ എത്തി അവിടെ 3 പേര് ഇരുന്നു മദ്യപിക്കുന്നു …അതിൽ ഒരാൾ മാത്രം മദ്യപിചിരുന്നില്ല അയാൾ വളരെ ഏറെ സങ്കടത്തോടെ പലതും സംസാരിക്കുന്നതായി കണ്ടു….വല്യേട്ടൻ അയാളെ കൂടുതൽ ശ്രെധിക്കാൻ തുടങ്ങി…………

അയാൾ കരഞ്ഞു കൊണ്ട് മറ്റു 2 പെരോടായി പറഞ്ഞു …..
നിങ്ങളുടെ അമ്മയെ കുറിച്ച് ആരെങ്കിലുംമോശമായി നിങ്ങളോട് സംസാരിച്ചാൽ നിങ്ങൾ എന്ത് ചെയ്യും ..?ഉടനെ തന്നെ മറ്റു 2 പേരും പറഞ്ഞും അങ്ങനെ സംസാരിക്കുന്നവന്റെ മുഖം അടിച്ചു പരത്തും പിന്നെ അവനു ആരോടുംഅങ്ങനെ സംസാരിക്കാൻ കഴിയാത്ത വിധംആക്കും..

പക്ഷെ എനിക്ക് അത് ചെയ്യുവാൻ സാധിക്കുന്നില്ല…(അതായിരുന്നു അയാളുടെ വിഷമം) ഒരു പ്രാവശ്യമല്ല ഇത് പലതവണ ആയി സംഭവിക്കുന്നു ആ സമയംഎല്ലാം ഒന്നും മിണ്ടാതെ നിസ്സഹായനായി നിൽകേണ്ടി വരുന്നു
ഞാൻ ജീവന് തുല്ല്യം സ്നേഹിക്കുന്ന ആൾ തന്നെ ആണ് അമ്മയെ കുറിച്ച് മോശമായി സംസാരിക്കുന്നതും…എന്ന് അയാൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു …..
മറ്റു 2 പേരുംആകാംഷയോടെ ചോദിച്ചു ആരാണ് അദ്ദേഹം നീ ഇത്ര സ്നേഹിക്കുന്ന ആൾ ?

എന്റെ അച്ഛൻ അയാൾ മറുപടി പറഞ്ഞു …..
എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി കൂടെ നമ്മുടെ വല്യേട്ടനും
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി…ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛൻ അമ്മയോട് എന്നുംവഴക്കാണ് …ഞാൻ ജാര സന്തതി ആണെന്ന് പറയുന്നു …..അച്ഛൻ മിക്കവാറും ദിവസം വെള്ളം അടിച്ചു കൊണ്ട് വീട്ടിലേക്കു വരും ആ ദിവസങ്ങളിലെല്ലാം ഈ വഴക്ക് പതിവാണ്
എനിക്കറിയാംഅച്ഛന് ഞങ്ങളെ എല്ലാം ഭയകര ഇഷ്ട്ടമാണ് പക്ഷെ
മദ്യംഅതാണ്‌ അച്ഛനെ കൊണ്ട് ഇങ്ങനെ ഒക്കെ സംസാരിപ്പിക്കുന്നത്
ഈ നശിച്ച മദ്യംഎന്നാണോ ഇല്ലാതാവുക..

2 പേരും കയ്യിലെ മദ്യം നിറച്ച ഗ്ലാസ് താഴെ വെച്ച് പിന്നെ അയാളെ സമാധാനിപിച്ചു കൊണ്ട് പറഞ്ഞു സാരമില്ലട നിൻറെ അച്ഛൻഅല്ലെ പറയുന്നത് നീ അങ്ങ് ക്ഷമിച്ചുകള…..പക്ഷെ അയാൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി ആശ്വാസ വാക്കുകൾക്കു അതീതമായിരുന്നു അയാളുടെ സങ്കടംഅവർ 2 പേരുംഅയാളെ സമാധാനിപ്പുക്കാൻ വീണ്ടുംഎന്തൊക്കെയോ പറഞ്ഞു പക്ഷെ ഒന്നുംശ്രമം കണ്ടില്ല കുറച്ചു കഴിഞ്ഞപ്പോൾ അവർ 3 പേരും അവിടെ നിന്ന് യാത്രയായി …..

ഒരു നിമിഷം നമ്മുടെ വല്യേട്ടന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു ജനിച്ചാലുംമരിച്ചാലുംമുൻപേ തല ഉയരത്തി നിൽക്കുന്ന ഈ മദ്യംഎന്നാണോ ഇല്ലാതാവുക ….ഇനി ഇല്ലാതായില്ലെങ്കിലും ഞാൻ മദ്യം എന്നാ മഹാ വിപത്ത് എൻറെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കി ഇരിക്കുന്നു …
വല്യേട്ടന്റെ മനസ്സറിഞ്ഞ് എടുത്ത തീരുമാനം………….!!!!!!!!!

അൽപ്പം വേദനയോടെ പറയട്ടെ മദ്യം നശിപിച്ച ഒത്തിരി കുടുംബങ്ങൾ നമുക്ക് മുൻപിൽ ഇന്നും ഉണ്ട് എന്നിട്ടും നമ്മൾ മദ്യത്തിനു പുറകെ ആണ് എന്നും ……….. !!!!!!!!!!!!!!!!!

By ivayana