ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനുമായി ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക്( ഈസ്റ്റേൺ ടൈം ) സംവാദം സംഘടിപ്പിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ അറിയിച്ചു.

 കോവി ഡാനന്തര കേരളത്തിന്റെ വികസനത്തെക്കുറിച്ചും അതിൽ പ്രവാസികളുടെ ഭാഗധേയത്തെ കുറിച്ചും മന്ത്രി ആശയ വിനിമയം നടത്തും. ” കോവിഡ് പ്രതിസന്ധിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവിൽ പ്രവാസികളെയും ഒപ്പം കൂട്ടുന്നതിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ വിവിധ മാർഗങ്ങൾ ഗവൺമെന്റ് സ്വീകരിക്കുന്നുണ്ട്. ഒപ്പം കേരള വികസനത്തിൽ അവരുടെ സഹകരണം വിപുലമാക്കാൻ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി അമേരിക്കയിലെ മലയാളികളുമായി ഒരു കൂടിക്കാഴ്ച നടത്തുകയാണ്.

നോർത്ത് അമേരിക്കയിലെ പ്രമുഖ  കൂട്ടായ്മയായ ഫൊക്കാനയുടെ സഹകരണത്തോടെ ഈ വീഡിയോ കോൺഫറൻസ് സംഘടിപ്പിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാവരുടെയും സഹകരണവും പിൻതുണയും പ്രതീക്ഷിക്കന്നു” വെന്ന് മന്ത്രി ഇ.പി.ജയരാജൻ കോൺഫറൻസ്ന് മുന്നോടിയായി പങ്കു വച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ബി. മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി  എന്നിവർ  അഭ്യർഥിച്ചു.

സൂം മീറ്റിംഗ് ഐ ഡി: 86188046126

By ivayana