രചന : ജയേഷ് പണിക്കർ✍
ജീവിയ്ക്കുന്നിവരുമേ ഭാരമതേറ്റിയെന്നും
സഹിക്കയെന്നല്ലാതെ മാർഗ്ഗമതേതുമില്ല
കരുത്തതേകിയെന്നും കാക്കുന്നതിവരല്ലോ
കറിവേപ്പില പോലെ ചവച്ചങ്ങു തുപ്പുന്നതും
യാത്രയിലുടനീളം കൂട്ടിനങ്ങിവർ വേണം
ദേഹരക്ഷയുമങ്ങു നോക്കുക വേണമല്ലോ
ചിലവാക്കുന്നുണ്ടാ സമ്പാദ്യമൊക്കെയെന്നാൽ
ചിലവതിനുള്ള വക നല്കുവാൻ മടിയല്ലോ
ഇനിയിതിങ്ങെത്ര ചുമലിൽ പേറീടണം
ഇടതടവില്ലാതെയീ യുലകിതിലനുദിനം
മനുജ ജന്മത്തിലോ പിറന്നു ഞങ്ങളുമീ
മനസ്സുമതുപോലെ നിങ്ങളതെല്ലാം പോലെ
കരുണയല്പമങ്ങു കാട്ടീടവേണമങ്ങു
കഴിഞ്ഞുകൂടുമൊരു കുടുംബമായി ഞാനും
വിശപ്പിൻവിളിയാലെയെടുത്തു നടപ്പതും
വിധിതൻവിളയാട്ടമല്ലാതെയെന്തായിടാം.