രചന : ഷൈലജ ഓ കെ ✍️

“എടാ രാജൂ.. നീ നടു റോഡിൽ നിന്ന് സ്വപ്നം കാണുകയാണോ?”
“ഞാനല്ല വേറെ വണ്ടി ആയിരുന്നെങ്കിൽ നീ അങ്ങ് സ്വർഗത്തിൽ എത്തിയേനല്ലോ?”
, “എന്താടാ?”
“ങേ?”
“ശ്രീലത?”
“ശ്രീലതയോ?”
“എന്താടാ നിനക്ക് വട്ടു പിടിച്ചോ?”
“അതേടാ…. എനിക്ക് വട്ട് പിടിച്ചു.. പ്രണയത്തിന്റെ വട്ട് “
“നീ എന്താണെന്ന് വെച്ചാൽ തെളിച്ചു പറ “
“എടാ നിനക്കറിയില്ലേ.. നമ്മുടെ സീതേച്ചിയുടെ മകളെ?”
“അറിയാം… കോളേജിൽ പോകുന്ന കുട്ടിയല്ലേ?”
എന്താ കാര്യം.. ഇപ്പോൾ അവളെ പറ്റി പറയാൻ? “
“ഒന്നുമില്ല എടാ… അവളെന്നും കോളേജിൽ നിന്നും വരുന്നത് ഇതിലെയാണ്. ഞാൻ ഇവിടെ കാത്തു നിൽക്കും അവളെ കാണാൻ. എന്നും വിചാരിക്കും അവളോട് എന്റെ മനസ്സിൽ ഉള്ള പ്രണയം തുറന്നു പറയണം എന്ന്. അതിനൊരു സൗകര്യം കിട്ടിയില്ല.. അവളോടൊപ്പം കൂട്ടുകാരികൾ ഉണ്ടാകും.
ഇന്ന് അവൾ തനിച്ചു വരുന്നത് കണ്ടപ്പോൾ മനസ്സിൽ ആയിരം പൂത്തിരി കത്തി
അവളുടെ പിന്നാലെ നടന്നു ഞാൻ മെല്ലെ വിളിച്ചു….
ആ വിളി കേട്ടു അവൾ തിരിഞ്ഞു എന്നെ നോക്കിയപ്പോൾ ആ കരിനീലമിഴികൾ പരൽ മീനിനെ പോലെ പിടയ്ക്കുന്നുണ്ടായിരുന്നു.. ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു സേതു….
എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നുവെന്ന് അറിയില്ല..
അവളുടെ നിറലാവണ്യം നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല
അപ്പോഴേക്കും നിന്റെ ഹോൺ കേട്ടു… ഞാൻ ആ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.
“എന്നിട്ട് നീ നോക്കി നിൽകുമ്പോൾ അവൾ പോയത് നീ അറിഞ്ഞില്ലേ?”
“സേതു നിന്റെ കോളേജിൽ ആണല്ലോ അവളും പഠിക്കുന്നത്… നീ എന്നെയൊന്നു സഹായിക്കെടാ “
“ഉം.. ഞാൻ നിങ്ങൾക്കിടയിൽ ഹംസം ആകണം അല്ലേ?”
“ശെരി എന്റെ ആത്മമിത്രത്തിന്റെ ആഗ്രഹം അല്ലേ?”
“ഞാൻ ഒരു എഴുത്തു തരാം.. നീ അത് അവൾക് കൊടുത്തിട്ട് കാര്യം പറഞ്ഞാൽ മതി “
“ആട്ടെ.. നിന്റെ ലീവ് തീരാറായോ?”
“ഇല്ല ഒരാഴ്ച കൂടി ഉണ്ട്.. ഇനി പോസ്റ്റിങ്ങ്‌ സിക്കിമ്മിൽ ആണ്. ഒരു വർഷം കഴിഞ്ഞേ മാറ്റം ഉണ്ടാകൂ.”
“അല്ല നിന്റെ വീട്ടിൽ ഇഷ്ടം ആകുമോ? നിങ്ങളുടേത് വ്യത്യസ്ത മതം അല്ലേ?”
“നിന്നെപോലൊരു നസ്രാണി ചെക്കന് കൊടുക്കുമോ പേരെടുത്ത തറവാട്ടിലെ ഒരേയൊരു സുന്ദരിക്കുട്ടിയെ “
“നീ വേണം ഞങ്ങളെ ഒന്നിപ്പിച്ചു തരാൻ.. എന്റെ ലീവ് തീർന്നു പോകുന്നതിനു മുൻപ് എനിക്ക് അവളുടെ സമ്മതം കിട്ടണം.. പിന്നെ ചങ്ക് ചങ്ങാതിമാർക്ക്‌ എന്താ പണി?”
“ഡൺ!!”
“അവന് ഉറപ്പ് കൊടുത്തു പിരിഞ്ഞതായിരുന്നു!
പിറ്റേദിവസം ഒന്ന് വേഗം നേരം വെളുത്തെങ്കിൽ എന്ന് ആലോചിച്ചു.
“കോളേജ് ഗേറ്റിന് മുൻപിൽ അവൾ നില്കുന്നത് കണ്ടപ്പോൾ വേഗം നടന്നു.. അവൾ നടക്കാൻ തുടങ്ങിയിരുന്നു..
“ശ്രീലതേ… ശ്രീലതേ… അവിടെ നിൽക്കൂ.. ഒരു കാര്യം പറഞ്ഞോട്ടെ?”
“എന്താ.. സേതു ?”
“നിന്റെ ഫിസിക്സ്‌ന്റെ റെക്കോർഡ് എനിക്കൊന്നു തരാമോ?”
“അതെന്തിനാ?”
“എനിക്കൊരു ഡൌട്ട് ക്ലിയർ ആക്കാനാണ് “
അങ്ങനെ അവളുമായി ചങ്ങാത്തം കൂടുകയായിരുന്നു..
മെല്ലെ ആ കാര്യം അവളോട് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി!
“എന്താണ് പറയുന്നത്? അതൊന്നും എനിക്ക് ഇഷ്ടമല്ല.. എന്റെ വീട്ടിൽ അറിഞ്ഞാൽ പിന്നെ എന്റെ പഠനം നിൽക്കും. സേതു ഇനി ഈ കാര്യം പറഞ്ഞു എന്നോട് മിണ്ടാൻ വരരുത്.
അവസാനം പറഞ്ഞ വാക്കുകൾക്ക് നല്ല ശക്തിയുണ്ടായിരുന്നു.
പിന്നെ എപ്പോഴാണ് അവർ തമ്മിൽ അടുത്തത്!!
അവന്റ വീട്ടിൽ ഈ കാര്യം അവൻ പറഞ്ഞപ്പോൾ അച്ഛനുമമ്മയും ശക്തമായി എതിർത്തു.
പക്ഷേ അവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവന്റ അമ്മ ആ കടുംകൈ ചെയ്യാനൊരുങ്ങുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല..
ശ്രീലത മാത്രം ഉള്ള സമയം നോക്കി അവർ അവളുടെ വീട്ടിൽ പോയതും, അവളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതും അറിയുമ്പോഴേക്കും രാജൂ ലീവ് കഴിഞ്ഞു പോയിരുന്നു..
പാവം ഒരുപാട് സ്വപ്നങ്ങളോടെയാണ് അവൻ ലീവ് കഴിഞ്ഞു പോയത്..
..
ഏത് കാര്യവും നാട്ടിൽ വാർത്തയാകാൻ അധികം സമയം വേണ്ടല്ലോ… ശ്രീലതയുടെ അച്ഛന്റെ ചെവിയിലും എത്തി ഈ വാർത്ത.
കൊടുങ്കാറ്റ് പോലെ മാധവൻ നായർ ഓടിക്കിതച്ചു വീട്ടിൽ എത്തിയ ഉടനെ അലറി വിളിച്ചു.
“എടി നിന്റെ മോളെവിടെ?”
“കോളേജിൽ പോകുന്നത് പഠിക്കാനോ, അതോ കണ്ട നസ്രാണിയെ പ്രേമിക്കാനോ “
ശ്രീലതേ…. ശ്രീലതേ..
വിളിയുടെ ശക്തിയിൽ ആ വീട് ഒന്ന് കുലുങ്ങിയോ? “
“ഇനി എന്താണ് സംഭവിക്കുക?
മതത്തിന്റെ പേര് പറഞ്ഞു പ്രണയിക്കുന്ന മനസ്സുകളെ അകറ്റുമോ?

By ivayana