രചന : സിയ സംറിൻ ✍

കവിതയോടുള്ള അടങ്ങാത്ത കൊതിയുമായി എന്റെ ഗ്രാമത്തിലൊരു മിടുക്കിയുണ്ട്.
സിയ സംറിൻ എന്ന നാലാംക്ലാസുകാരി.
ആലാപനംമാത്രമല്ല, എഴുത്തും ഈ കുഞ്ഞാവയ്ക്കൊരു ലഹരിയാണ്.
ആലാപനത്തോടൊപ്പം സിയക്കുട്ടി എഴുതിയ ഒരു കവിതയും പോസ്റ്റ്‌ ചെയ്തുകൊണ്ട് ഞാനീ കുഞ്ഞാവയെ പുറംലോകത്തേക്ക് കൊണ്ടുവരികയാണ്.
അവൾക്ക് നിങ്ങളുടെയെല്ലാം പിന്തുണവേണം. (പള്ളിയിൽ മണികണ്ഠൻ)

അമ്പിളിമാമാ അമ്പിളിമാമാ
മാനത്തുള്ള അമ്മാമാ
താഴോട്ടേക്കൊന്ന് വന്നീടാമോ
എന്നോടൊപ്പം കൂടീടാമോ.?
ആകാശക്കഥകൾ പറഞ്ഞീടാമോ
നക്ഷത്രക്കുഞ്ഞിനെ തന്നിടാമോ
പുഞ്ചിരിതൂകുന്ന അമ്പിളിമാമാ
നിന്റെ കൂട്ടിന് ആരുണ്ട്.?
കഥകൾ പറയാനാരുണ്ട്
കൂടെ കളിയ്ക്കാൻ ആരുണ്ട്
നിലാവ് ചൊരിയുന്ന അമ്പിളിമാമാ
എവിടെപ്പോയി മറഞ്ഞൂ നീ.?
മാനത്തെ മേഘത്തിനുള്ളിൽ
ഒളിച്ചിരിയ്ക്കുകയാണോ നീ
അമ്പിളിമാമാ അമ്പിളിമാമാ
എന്നോടൊട്ടും പിണങ്ങല്ലേ
കഥകൾ പറയാൻ കൂടെ കളിയ്ക്കാൻ
കൂട്ടിന് നീയും വന്നീടാമോ
കൺകൾ തുറന്ന് പുഞ്ചിരിതൂകൂ
മാനത്തുള്ളൊരു അമ്മാമാ….

സിയ സംറിൻ

By ivayana