നിർമ്മല അമ്പാട്ട് ✍
കുന്നംകുളം തിരുത്തിക്കാട് പോർക്കുളം മങ്ങാട് പഴഞ്ഞി തുടങ്ങി പിന്നെയും അടുത്തടുത്തായി കിടുക്കുന്ന പല ദേശങ്ങളുടെയും ജാതിമതഭേദമ ന്യേയുള്ള ഒരുത്സവമാണ് , കുംഭമാസത്തിലെ രേവതിനാളിൽ പോർക്കുളം പാടത്ത് വെച്ച് പകൽ ഈ കുതിരകളെ കെട്ടി മേയുന്നു. തേക്കിൻതടിയിൽ തീർത്തതാണ് കുതിരകൾ .
ഷേപ്പ് ആക്കാൻ കുതിരക്കുള്ള വൈക്കോലും ചൂടിക്കയറും വഴിപാടായി കിട്ടുന്നു . രാവിലെ മുതൽ വെയിൽ കൊണ്ട് വലയുന്നവർക്ക് കുടിക്കാൻ ഉള്ളി ചതച്ചിട്ട ശർക്കവള്ളം ….
ഈ വഴിപാടുകൾക്ക് പ്രത്യേക ഫലസിദ്ധിയാണ് കേട്ടോ.
മൂന്നു കുതിരകളെയാണ് ഉണ്ടാക്കുക . പുലർച്ചെ മൂന്നുമണിവരെ വിവിധകലാപരിപാടി ഉണ്ടായിരിക്കും. KPAC യുടെ നാടകങ്ങളാണ് അധികവും ഉണ്ടാവുക
ഒരിക്കൽ voice of trichur ൻറെ ഗാനമേളയുണ്ടായിരുന്നു . അന്ന് അന്തരിച്ച ജോൺസൻ മാസ്റ്റർ പാടിയിരുന്നു അന്ന് അദ്ദേഹം ഒരു കൊച്ചുപയ്യൻ.
മറ്റൊരിക്കൽ വലിയ തുക കൊടുത്തു ഏറ്റ കഥാപ്രസംഗം പരിപാടി കുളമായപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചു ബഹളം വെച്ചപ്പോൾ എനിക്കും സ്റ്റേജിൽ കയറി പാടേണ്ടി വന്നു . ഞാനും അനിയത്തിയും ഹാർ മോണിസ്റ്റും കൂടി 3 hours സദസ്യരെ പിടിച്ചിരുത്തി. അന്നെനിക്ക് 17 വയസ് . ഞാൻ കാഴ്ചക്കാരിയായി കാണാൻ വന്നവളായിരുന്നു
പുലർച്ചെ 3 മണിക്ക് തൂക്കുവിളക്കുകളുടെയും പന്തക്കുഴകളുടെയും അരണ്ട വെളിച്ചത്തിൽ മാങ്ങാട്ട് നല്ലമ്മ ദേവിയേ ,,എന്ന ആർപ്പ് വിളിയോടെ 6 കിലോമീറ്റർ ദൂരം ഏതാണ്ട് 50 ൽ അധികം പുരുഷനമാർ തോളിലേറ്റി കുതിരയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നു
ഈ കുതരയെ തോളിലേറ്റുന്നത് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് ..!
മതത്തിന്റെ പേരിൽ വഴക്കടിക്കുന്നവരേ …നിങ്ങൾ ഇതൊന്നു വന്നു കാണുക.
അമ്മേ ..ദേവീ…എന്ന് കരള് നൊന്തവിളിക്കുന്ന പ്രാർത്ഥനയോടെ ഹിന്ദുക്രിസ്ത്യൻ ഭേദമില്ലാതെ ചെറുപ്പക്കാരുടെ തോളിലേറി ഈ കുതിര പോവുന്ന കാഴ്ച,,,!
കുംഭമാസത്തിലെ രേവതിനാളിൽ ..
എൻറെ ദേശത്തെ ദേവി പ്രാർത്ഥനയോടെ