രചന : അൽഫോൻസ മാർഗ്ഗരറ്റ് .✍

അമ്മയെൻ കൺകണ്ട ദൈവമല്ലേ
ആയിരം ജന്മത്തിൻ പുണ്യമല്ലേ
ഇനിയൊരു ജന്മം തരുകിലീശൻ
ഈയമ്മ തന്നെ മതിയെനിക്ക്
ഉറ്റോരും ഉടയോരും ഉണ്ടെങ്കിലും
ഊരു മുഴുവനും ഉണ്ടെങ്കിലും
ഋതുക്കൾ മാറി മറഞ്ഞെന്നാലും
എന്നമ്മ മാത്രമാണെന്റെ പുണ്യം
ഏഴു ജന്മത്തിന്റെ പുണ്യമെല്ലാം
ഐഹികം തന്നിലെ ജീവിതത്തിൽ
ഒറ്റ ജന്മം കൊണ്ടു തന്നെനിക്കു ഓമനിച്ചെന്നെ വളർത്തിയമ്മ
ഔന്നത്യം എത്ര ഞാനെത്തിയാലും
അംബരത്തോളമുയർന്നെന്നാലും,
അമ്മയെൻ കൺ കണ്ട ദൈവമെന്നും .

അൽഫോൻസ മാർഗ്ഗരറ്റ്

By ivayana