ജോസ് അൽഫോൻസ് .✍
” നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ നഷ്ടപ്പെട്ടതിനെയോർത്ത് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. “
ഭഗവത്ഗീതയിലെ ഒരു വാചകമാണിത്.
സ്ത്രീകൾ അബലകളല്ല ,ചപലകളല്ല. അശക്തരല്ല എന്ന് തെളിയിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ തന്നെ പലവിധത്തിലുള്ള പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും അതിജീവിക്കേണ്ടി വരുന്നു. ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാകു ന്നുണ്ടെങ്കിലും സ്ഥിതി ഇന്നും ആശാവാഹമല്ല.
ജീവിതത്തിന്റെ എല്ലാ തുറകളിലും സാമൂഹ്യവും, സാംസ്ക്കാരികവും, സാമ്പത്തീകവും, രാഷ്ട്രീയവുമായ മേഖലകളിൽ പുരുക്ഷനോടൊപ്പം തുല്യ പങ്കാളിത്തമുള്ള ഒരു സ്ത്രീ സമൂഹം വളർന്നു വരുന്നത് പ്രതീക്ഷക്ക് വക നൽകുന്നു.
സ്ത്രീ സമത്വവും, സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണത്തിന് അത്യാവശ്യമാണ്.
സർക്കാർ തലത്തിലും മറ്റും വനിതാ കമ്മീഷൻ, സ്ത്രീ സുരക്ഷാമിഷൻ, കുടുംബശ്രീ, ജനശ്രീ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഉണ്ടങ്കിലും സാധാരണ ജനങ്ങൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു സംശയമാണ്.
ഉയർന്ന വിദ്യാഭ്യാസവും കൂടുതൽ ജോലി സാദ്ധ്യതകളും , അവസരങ്ങളും 50 % ത്തിലധികം സ്ത്രീകൾക്ക് മാറ്റിവെയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീകളെ ആദരിക്കുന്നിടത്ത് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. പൂമുഖവാതുക്കൽ സ്നേഹം വിടർത്തുന്ന പൂതിങ്കൾ ആണ് സ്ത്രീയെന്ന് ഒരു കവിപാടിയമ്പോൾ മറ്റൊരു കവി സ്ത്രീയേ കണ്ണൂനീർ തുള്ളിയോടാണ് ഉപമിച്ചത്.
സ്ത്രീകൾ സ്വയം അവരുടെ കഴിവുകളെക്കുറിച്ച് ബോധവതികളാകേണ്ടത് അത്യാവശ്യമാണ്.
അലസതയും അലംഭാവവും വെടിഞ്ഞ് ഉന്മേഷത്തോടും , ഉണർവ്വോടു കൂടി എല്ലാ കാര്യങ്ങളിലും ശക്തരാണ് എന്ന മനോഭാവത്തോടെ രംഗത്തേക്ക് ഇറങ്ങണം.
മടിച്ചു നിൽക്കുകയല്ല ഇടിച്ച് കയറുകയാണ് വേണ്ടത്.
കലാരംഗത്തും കായിക രംഗത്തും , രാഷ്ടീയത്തിലും , സാമൂഹ്യ സാമ്പത്തീക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വനിതകളെ നമുക്ക് കാണുവാൻ സാധിക്കും.
പേരെടുത്ത് പറയുവാൻ ഒത്തിരി പേരുണ്ട്.
ജീവിത വിജയം കൈവരിച്ച ആ മഹൽ വ്യക്തികളുടെ വിജയപാത പിൻതുടർന്നുകൊണ്ട് , സ്വന്തം കഴിവുകളിൽ ഊന്നൽ കൊടുത്തു കൊണ്ട് , പ്രതിസന്ധികളേയും പ്രയാസ്സങ്ങളേയും തരണം ചെയ്ത് കൊണ്ട് , ആത്മവിശ്വാസത്തോടെ, ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. ഇന്നലെയുടെ പരാജയങ്ങളെ ഇന്നിന്റെ വിജയ പടികളാക്കിക്കൊണ്ട് നിരാശയും, ഭയവും കൈവെടിഞ്ഞ് മുന്നേറുമ്പോൾ സ്ത്രീ ശാക്തീകരണം സാധ്യമാകും.