രചന : സതി സുധാകരൻ ✍
എൻവിരൽത്തുമ്പുകൾ നിൻ മേനി തൊട്ടപ്പോൾ
പ്രണയാർദ്രമായൊരു പാട്ടു പാടി
ശ്രുതിയൊന്നു മീട്ടുമോ നിൻ വിരൽത്തുമ്പാൽ
അതു കേട്ടലിഞ്ഞു ഞാൻ പാടിടട്ടെ!
നിറമുള്ള ഏഴു സ്വരങ്ങളും ചാലിച്ചു
അറിയാതെ ഞാനുമതേറ്റുപാടി
സ്വരരാഗ മാധുരി തീർത്ത തന്ത്രികളെൻ
ഹൃദയതാളങ്ങളെ തൊട്ടുണർത്തി.
വർണ്ണച്ചിറകുള്ള ശലഭമായ് തീർന്നു ഞാൻ
നീല വിരിയിട്ടവാനിൽ പറന്നു പൊങ്ങി
ഏഴുനിറങ്ങൾ ചാലിച്ചു നില്ക്കുന്ന മഴവില്ലോ,
ശ്രുതി മീട്ടിപ്പാടാനൊരുങ്ങി നിന്നു
താമരത്തോണി തുഴഞ്ഞ ഹംസങ്ങളും
അതേറ്റു പാടാനാൻ കൊതിച്ചു നിന്നു.