രചന : അനിയൻ പുലികേർഴ്‌ ✍

എല്ലാറ്റിനും ദിനമുള്ള ലോകത്ത്
ഈ ദിനത്തിനേറെ പ്രാധാന്യം
ഓർക്കുമ്പോൾമാത്രമല്ലനുഭത്തിലും
ഏറെ തെളിയുമീ വരുടെ മഹത്വം
ആദ്യം അമ്മയായി കാണുന്ന രൂപം
എന്നും മനസ്സിൽ നിറഞ്ഞീടും
പിന്നിടും വളർച്ചയിൽ ചിന്താഗതിയിൽ
പലർക്കും പല മാറ്റങ്ങൾ വന്നിടും
ക്രൂ മാനസ്സ രായി തന്നെമാറും ചിലർ
എല്ലാം തകർത്തീടും നിമിഷത്തിൽ
അതിജീവനത്തിന്റെ പാതകളിൽ
തോളോടു തോള വരെ ചേർത്തിടേണം
സമൂഹത്തിൽ പരിഹാസ പാത്രം
അവരുടെ മനസ്സിൽ കെടാത്ത തീ
സർവ് സഹിക്കുന്ന അവരറിയതെ
കുററവാളിയായ് മാറ്റി ടു ന്നു
ഒററക്കല്ലല്ലോ തെറ്റിൽ പെടുന്നത്
കൂട്ടാളി മാന്യനായ് തന്നെ മാറും
ഏറെ പഠിക്കണം മാറണം നമ്മൾ
തുല്യതയോടെ കൊണ്ടാടണം

സഹനത്തിൻ മൂർത്തി യായി വാഴുന്ന
എല്ലാ സഹായത്തിനു മുണ്ടാകണം
പാതി ഉടൽ പകത്തങ്ങു നല്കിയ
പാരമ്പര്യത്തിൻ നാട്ടിൽ പോലും
ചപല വ്യാമോഹത്തിൽ വിണ വര
ഒറ്റപ്പെടുത്താതെ നോക്കീടേണം
ഉണ്ണിയാർച്ചയും ത്സാൽ സി റാണിയും
നമ്മുടെ പൈതൃത സമ്പത്ത്
സ്വാതന്ത്ര്യ സമരത്തെ ലക്ഷ്യത്തിലെത്താന
ഏറെ ത്യാഗം സഹിച്ച വരെ ത്ര
പുതിയ ലോകം പടുത്തുയർത്താൻ
പട പൊരുതുന്നോരുടെ എണ്ണ മുണ്ടോ
മുലക്കരത്തിനായ് സയ തൻ മുല
മുറിച്ചങ്ങു നല്കി യോർ

അബലയായി അലയാതെ തന്നെ
ചപല മോഹങ്ങൾ മാറ്റി വെച്ച
പുതു യുഗത്തിൻ സൃഷ്ടാവായി
സധൈര്യത്തോടെ നിന്നീടു
പ്രതിസന്ധികളെ മറികടന്നിട്ട്
അഭിമാനത്താൽ ഉയർന്നീടു..

അനിയൻ പുലികേർഴ്‌

By ivayana