രചന : പരമേശ്വരൻ കേശവ പിള്ള ✍
അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-
മറിഞ്ഞുസ്വാന്തനമേകുവാനേറ്റം
പറഞ്ഞതില്ലാരോടുമീസഹനങ്ങൾ
മുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ.
പരിചിതരെന്കിലുമപരിചിതരേപ്പോൽ
പരിസരം മറന്നു ജീവിപ്പാനാവതില്ല
പരിണയമൊരു നിത്യദുഖമെന്നപോൽ
പരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി.
ഇരുൾ മൂടുന്ന ജീവിതവേളകളിൽ
ഒരു കനലിന്റെ വെളിച്ചമെന്കിലും
തരുമോയെൻ ദാഹമകറ്റാനായ്
കരുണതൻ പ്രകാശവുമായെൻ മുന്നിൽ.
കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറം
കാണുന്നുഞാനെൻ ജീവന്റെവെളിച്ചം
കരളിലെരിയുന്ന കനലുകളൊക്കയും
കണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.