രചന : ഹരിഹരൻ എൻ കെ ✍
എത്രയോ സ്ത്രീത്വം കവർന്നു ഞാൻ പിന്നിട്ട
തെത്രയോ ബാല്യമുകുളം !
സ്ത്രീകളെ, ബാല്യത്തെ,
തൊട്ടും പെരക്കിയും
ഇനിയെന്തീ ഭൂവിതിൽ ബാക്കി !
അറിയുന്നു ഞാനിന്നീ
യറിവിൻ്റെ മൂർത്തിയായ്
സ്വയമേ നടക്കുമാ യന്ത്രം !
അറിയില്ലയത്രേ വിശുദ്ധപ്രണയത്തിൻ
അകംപൊരുളെന്തെന്നവൾക്ക് !
ഇനിയെൻ്റെ ലക്ഷ്യം
അവൾ തന്നെയാണീ
വിവരസാങ്കേതികത്തിൽ
പിറന്നോൾ !
അവളെച്ചുഴിഞ്ഞതിൻ
രതിമൂർച്ഛ നേടണം
അവളുമറിയണമെന്നെ !
ഞാൻ കേവലം ഷണ്ഡനല്ലെന്ന്
ഞാൻ ! കേവലം ഷണ്ഡനല്ലെന്ന് !
അറിയില്ലയാർക്കുമെ
ന്നകമേ വസിക്കുന്ന
ഗതികെട്ട പ്രേതപ്രയാണം !
അറിവുള്ളവൻ നീ
യലിവോടെ നോക്കണം
എന്നിലെയെന്നെച്ചികയാൻ !
എന്നിലായ് നന്മ വരുത്താൻ !