വന്ദന മണികണ്ഠൻ✍

ഏതൊരിടത്തും ഏതൊരു വ്യക്തിയേയും അവരുടേതായ ശാക്തീകരണത്തിനും അവരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിനും ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗരേഖ എന്നത് പരസ്പരബഹുമാനമാണ്.
പരസ്പരം ബഹുമാനിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയും
ഓരോ വ്യക്തിയ്ക്കും ഏറ്റവും വലിയ ഊർജ്ജവും ശക്തിയുമാണ് ലഭിയ്ക്കുന്നത്…
നമ്മുടെ ചുറ്റിലും സ്ത്രികൾക്ക് എതിരെയുള്ള ഒരുപാട് അക്രമണങ്ങളും താഴ്ത്തപ്പെടുത്തലുകളും കാണാം.

സ്ത്രി എന്ന വിഷയം ഒരു വലിയ വിപ്ലവമാക്കി അതിനെ താങ്ങുന്നവരും തള്ളിപ്പറയുന്നവരും ഒരുപാടാണ്.
സ്ത്രി അമ്മയാണെന്നും സഹോദരിയാണെന്നും ദേവിയാണെന്നുമെല്ലാം പറയുന്നുണ്ടെങ്കിലും യഥാർഥ്യത്തിൽ ആരാണ് സ്ത്രി..?
യൗവ്വനംവരെ തന്റെ ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി കഴിയുന്നവൾ,
പതിയുടെ ഇഷ്ടങ്ങൾക്കുമുമ്പിൽ നിശബ്ദതയാകുന്ന പത്നിയും,
ശേഷിച്ച ജീവിതം ആശ്രയവുമാക്കി മാറ്റുന്നവളും……

എന്നാൽ,
താൻ ആരാണെന്നും തന്റെ ഉള്ളിലെ ഊർജമെന്താണെന്നും തിരിച്ചറിയാതെ സ്ത്രീ തന്നെയാണ് സ്വയം താഴ്ന്നുകൊണ്ടിരിക്കുന്നത് എന്നതാണ് സത്യം.
സ്ത്രിയെ പ്രചോദിപ്പിക്കേണ്ടതും മുന്നോട്ട് കൊണ്ടുവരേണ്ടതും സ്ത്രി തന്നെയാണ്.
അതിന്
തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സ്വയം അവൾ ഉണരുകയും ഉയരുകയാണ് വേണ്ടത്.
തനിക്ക് സ്വാതന്ത്ര്യമില്ല,
അത് നിഷേധിയ്ക്കപ്പെടുന്നു
എന്ന പഴമൊഴി തുടരുന്നതിനുപകരം, ഇഷ്ടമുള്ളതെല്ലാം ചെയ്യാനും,
തെറ്റിനെ എതിർക്കാനും സ്ത്രി ശ്രമിയ്ക്കുകയാണ് വേണ്ടത്.

ഈ കാലഘട്ടത്തിൽ ‘സ്ത്രി’ എന്ന വിഷയം വളരെ മൂല്യമേറിയിരിക്കുന്നു.
ഏതൊരു പ്രവൃത്തി ചെയ്താലും അതൊരു ‘സ്ത്രി” ചെയ്തു എന്ന് തന്നെയാണ് അറിയപ്പെടുന്നതും.
എന്നിട്ടും….
സ്വയം തിരിച്ചറിയാത്തതും താഴ്ന്നുപോകുന്നതും ഇതേ സ്ത്രി തന്നെയാണ്.
ഇന്ന് നമ്മുടെ ചുറ്റുപാടുകൾ സ്ത്രിയ്ക്ക് വളരെ അധികം മൂല്യം നൽകുന്നുണ്ട്.
വനിതാ ദിനങ്ങളും അതിനോടാനുബന്ധിച്ച് വനിതകൾക്ക് ഐക്യദാർഢ്യവുമൊക്കെയായി ഒരുപാടൊരുപാട് കാര്യങ്ങൾ.
ഒരു ജീവന് ജന്മം നൽകുന്നവളെന്ന നിലയിൽ അത് സ്ത്രി അർഹിക്കുന്നു. അങ്ങനെ നോക്കുമ്പോൾ പെണ്ണിനെപ്പോലെ പ്രകൃതിയും ആ മൂല്യം അർഹിക്കുന്നുണ്ട്.

അതിലുപരിയായി സ്ത്രിയെ
ഒരു വലിയ വിഷയമാക്കി മറ്റുകയോ അത് ആസ്‌പദമാക്കി മറ്റു കാര്യങ്ങൾ നടത്തുകയോ ചെയ്യേണ്ട ഒരു ആവശ്യകതയുമില്ല..
ഉണ്ടെന്ന് എനിയ്ക്ക് തോന്നുന്നുമില്ല.
സ്ത്രി ആരാണെന്നും എന്താണെന്നും ഒരു പുരുഷൻ തിരിച്ചറിയണം.
അതുപോലെത്തന്നെ പുരുഷനെന്താണെന്ന് സ്ത്രിയും.
പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും വലിയ ശാക്തീകരണമാണ് നടക്കുന്നത്.

നമ്മുടെ ചുറ്റിലും കേൾക്കപ്പെടുന്നത് സ്ത്രിയ്ക്ക് സ്വാതന്ത്ര്യമില്ല എന്നതാണ്. എന്നാൽ..
സ്വാതന്ത്ര്യമല്ല,
സ്ത്രിയ്ക്ക് സുരക്ഷിതത്വമാണ് ഇവിടെ ഇല്ലാത്തത്.
ആ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയാണെങ്കിൽ ഇവിടെ സ്ത്രിയും പുരുഷനും സമരാണ്.
ഇന്ന് സ്ത്രിശാക്തീകരണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗരേഖ നോക്കുകയാണെങ്കിൽ അത് പരസപര ബഹുമാനവും സ്നേഹവും വിശ്വാസവും മാത്രമാണ്.
അതിലുപരി ഒരു വനിതാദിനാഘോഷമോ വനിതാ ശാക്തീകരണത്തിനുള്ള മാർഗങ്ങളോ അന്വേഷിക്കേണ്ടതും നടത്തേണ്ടതുമില്ല….

By ivayana