രചന : ബിനു.ആർ.✍
പെണ്ണെന്നവാക്കിന്നുന്മേഷമോടെ
ചിന്തിക്കാം വന്ദേ മാതരത്തിൻ
പ്രഥമവനിതാപ്രിയരത്നം പ്രിയദർശിനി.
അലോലമാടിയ ചിന്താധാരകളെ
എള്ളോളമെന്നാൽ കല്ലോളമെന്നു കൂട്ടികൽപ്പിക്കാൻ പ്രാപ്തരാക്കിയ
നാടിൻ പ്രജാപതി..
മനസ്സെത്തുന്നിടത്തുകണ്ണെത്തണമെന്നും
കണ്ണെത്തുന്നിടത്തു പുതുചിന്തകളും വാക്കുമെത്തണമെന്നുമുദ്ഘോഷിച്ചു
ഭാരതത്തിൻ പ്രിയപുത്രിയാം പ്രിയദർശിനി..
കാലങ്ങൾ മുന്നോട്ടും പിന്നോട്ടും, മുന്നോട്ടും
നീങ്ങിയ വാർത്തമാനങ്ങളിലെത്തിനിൽപ്പൂ
അമ്മയെന്നും പെങ്ങളെന്നും ഭഗിനിയെന്നും
വീറുറ്റ ചെന്താമരാക്ഷിയാൾ കുസുമവദനർ…
തങ്ങൾക്കിമ്പമുള്ള മേടകൾ കീഴടക്കിയോർ
വന്നെത്തിനിൽപ്പൂ അനന്തവിഹായസ്സിൽ
ആകാശയാനങ്ങൾ പറത്തിയുല്ലസിപ്പവർ
ധീരയോദ്ധാക്കളായ് ഭാരതനാടിൻ കാവലാളായവർ ധീരദേശാഭിമാനികൾ..
അനന്തമജ്ഞാതമാവർണനീയമാം
ശാസ്ത്രലോകത്തിൽ പുകൾപെറ്റവർ
അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ
പുതിയമനങ്ങൾ അടുക്കുംചിട്ടയായ്
കോർത്തുവച്ചവർ പെണ്മനം.