അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചാബിൽ തൂത്തുവാരി ആം ആദ്മി പാർട്ടി.
യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകി യുപി ജനത. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഉത്തരഖണ്ഡിൽ ബിജെപി. സ്വതന്ത്രർക്കൊപ്പം ഗോവയിൽ തുടരാൻ ബിജെപിയുടെ തന്ത്രം. മണിപ്പൂരിൽ എൻപിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി.
പഞ്ചാബിൽ മുഖ്യമന്ത്രിയും ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ദു ഉൾപ്പെടെയുള്ളവർക്ക് കനത്ത തോൽവി.ആം ആദ്മി പാർട്ടി (AAP) ഭാരതീയ ജനതാ പാർട്ടി (BJP) ശിരോമണി അകാലിദൾ (SAD) കോൺഗ്രസ് എന്നിവർ തമ്മിൽ ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിച്ചത്. എന്നാല്‍, എല്ലാ പാര്‍ട്ടികളെയും തറ പറ്റിച്ച് മിന്നുന്ന വിജയമാണ് ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയത്. 90 സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയമുറപ്പിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 18 സീറ്റാണ്.
വോട്ടണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനകം പഞ്ചാബ് ഇക്കുറി ആദ്മിക്കൊപ്പമെന്ന് ഉറപ്പിക്കും വിധമായിരുന്നു ഫലങ്ങള്‍. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മിയെ ഇക്കുറി പഞ്ചാബ് സ്വീകരിയ്ക്കുകയായിരുന്നു. ഈ വിപ്ലവ വിജയത്തിന് പഞ്ചാബിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അരവിന്ദ് കേജ്രിവാള് ട്വീറ്റ് ചെയ്തു.
ഇപ്പോള്‍ അമൃത്സർ ഈസ്റ്റിലെ തിരഞ്ഞെടുപ്പ് ഫലം ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ മുതല്‍ ഒരു ചോദ്യം ഉയരുകയാണ്, ആരാണ് ഈ ജീവൻ ജ്യോതി കൗർ? എന്തുകൊണ്ടാണ് അവര്‍ ‘Pad Woman’ എന്നറിയപ്പെടുന്നത്? ആ സ്ത്രീയുടെ മുന്‍പില്‍ ഈ നേതാക്കള്‍ വെറും കുള്ളന്മാര്‍ ആയി മാറണമെങ്കില്‍ എന്താവാം അവരുടെ പ്രത്യേകത?
അമൃത്സർ ഈസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജീവൻ ജ്യോതി കൗർ പാഡ് വുമൺ ‘Pad Woman’ എന്നാണ് അറിയപ്പെടുന്നത്. ജീവന് ജ്യോതി കൗർ വളരെക്കാലമായി അമൃത്സറിൽ സാമൂഹിക പ്രവർത്തകയായി പ്രവർത്തിച്ചുവരികയാണ്. സാനിറ്ററി പാഡുകളുടെ ഗുണങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പാവപ്പെട്ട സ്ത്രീകളെ ബോധവതികളാക്കുക എന്നതായിരുന്നു അവരുടെ പ്രധാനജോലി. ഇതായിരുന്നു അവരുടെ അടിസ്ഥാന ലക്ഷ്യം. ഇതോടൊപ്പം അമൃത്സർ ജയിലിലെ വനിതാ തടവുകാർക്ക് സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു അവർ.
അമൃത്സർ ഈസ്റ്റിലെ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകയെയാണ് തിരഞ്ഞെടുത്തത്.