രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍

നടു ചുങ്കത്തെ കൊട്ടകയിൽ നട്ടുച്ചനേരത്തു
ഉണ്ണിക്കാരണാവരോ ടൊത്തു ചലച്ചിത്രം കാണലും ,
എന്നും ചുക്കിനിപ്പറമ്പിലെ വൈകുന്നേരം…, വൈകുന്നേരം
ഉള്ളകളിയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ , പിന്നെ ഇത്തിരി നേരമേ പഠിക്കാൻ സമയം കിട്ടിയിരുന്നുള്ളു.

സ്കൂളിലായിരുന്നപ്പോ രക്ഷിതാക്കൾ ഇടപെടുമായിരുന്നു.
കോളേജിൽ ആയപ്പോൾ അവർ മിണ്ടാതെ ആയി.
….ഒരു കാരണം വലുതായി… ഒറ്റയ്ക്ക് പഠിക്കു ന്നത്…എന്നുള്ള തോന്നൽ.
രണ്ടാമത്…കോളേജ് ക്ലാസ്സ്‌ ആയതുകൊണ്ടുള്ള കട്ടിയേരിയ പഠനങ്ങൾ.
അവരുടെ ബുദ്ധിയിൽ പരിധി വിട്ട വിഷയ ബുദ്ധിമുട്ടുകൾ.
അതൊക്കെ രക്ഷിതാക്കളെ മാറ്റി നിർത്തി.
ഇന്നലെ സ്കൂളിലേ പാഠങ്ങൾ പഠിപ്പിക്കാൻ പിന്നാലെ നടന്നവർ
ഇന്ന് പഠിക്കടാ… ന്നു പോലും പറയാതെയായി.
ഊരു ചുറ്റി
വീട്ടിലെത്തി വിശദമായ കുളിയും ,
ഭക്ഷണവും കഴിഞ്ഞു
പഠിപ്പ്‌ മുറിയിലെ മേശക്കടുത്തു
കസേര ഇട്ടു
ടേബിൾ ലാമ്പ് കത്തിച്ചു ഇരുന്നൊരു പഠനം.
പഠിക്കുകയാണെന്ന് വരുത്തിതീർക്കൽ.
ഉറക്കം വരുകയാണ് അടുത്ത പണി.
നല്ലൊരു അതിഥി
ആയി അത് അപ്പോഴേക്കും വന്നു
എന്നേ കീഴടക്കിയിരുന്നു എന്നും.

മുറി തട്ടിട്ടതു കൊണ്ടു ഉഷ്ണം അധികം ഇല്ലാതിരുന്നു.
പിന്നെ ഈ ജനലുകൾ വഴി അരിച്ചിറങ്ങുന്ന വെയിൽ ആയിരുന്നു ഏക പ്രശ്നം.
പോക്ക് വെയിൽ കൊള്ളുക വയ്യ.
ഭൂമിയെ പൊള്ളിക്കുന്നത് അപ്പോഴാണ് സൂര്യൻ.
നല്ല ചൂടുണ്ടതിന്.
ആ വെയിലൊക്കെ പുറത്തുപോയി കൊണ്ടാൽ
രാത്രി
മണി എട്ടു തികക്കില്ല.
അത്രയ്ക്ക് ക്ഷീണം… ഉറക്കം ആരോടും ചോദിക്കാണ്ടെ ഒരുത്തനെ ഉറക്കിയിരിക്കും.
ജനലുകളിൽ തട്ടുന്ന വെയിൽ ഉള്ളിലേക്ക് ഒളിച്ചു കടക്കാതിരിക്കാൻ ഒരു ഉപാദി കണ്ടു പിടിച്ചു.

കട്ടി കൂടിയ
ശീലത്തുണി ജനൽ കമ്പികളിൽ തൂക്കി
മറവു വയ്ക്കുന്നത്
സ്ഥിരായിരുന്നു.
കട്ടിയുള്ള ഒരു ചുവപ്പ് തുണി ശീല വെയിൽ മറവായി വെച്ചത് ഓർമ്മയിലുണ്ട്.
ശീല മറവിൽ മുറി ഇരുട്ടിനെ സ്വാഗതം ചെയ്തു.
അപ്പൊ ഒരു പ്രശ്നണ്ടായി.
കണ്ണ് കാണുന്നില്ല എന്ന….വാസ്തവം…!
ഇരുട്ട് കൈയ്യേറിയ മുറിയിൽ പ്രകാശത്തിനു
ടേബിൾ ലാമ്പ് കത്തിച്ചു വെക്കുക എന്ന ഉപാധി കണ്ടെത്തി.
ഇഷ്ട്ടപ്പെട്ട പടിഞ്ഞാറെ മുറിക്കു അത്തരം
മേക്ക് ഓവർ ചെയ്യാൻ നിർബന്ധിതനായി…
രക്ഷിതാക്കൾ അതൊക്കെ അനുവദിച്ചു.
മേശ മുകളിൽ കഥാബുക്കുകൾ ഒരു വശത്ത് അടുക്കി അടുക്കി വെച്ചു.
മറ്റേ കോണിൽ
പാഠപുസ്തകങ്ങളും.

പാഠ പുസ്തകങ്ങളെക്കാൾ കഥബുക്കുകൾ
മേശ കയ്യടക്കി ന്നു പറയാം.
ച്ചാൽ… അതായിരുന്നു ഇഷ്ടം.
രണ്ടും തിക്കിത്തിരക്കി മേശമേൽ ശ്വാസം മുട്ടിയിരുന്നു.
മേശയുടെ
കള്ളറക്കുള്ളിൽ
ചില സിനിമാ
മാസികകളും കൊണ്ടു പുഷ്ട്ടിച്ചു അന്നത്തെ വായന.
താരങ്ങളൊക്കെ എന്തു ചെയ്യുന്നു എന്ന് അറിയാൻ ഒരു വ്യഗ്രത.
കഥാബുക്കുകൾ നാട്ടിലെ വായനത്തുരുത്തിൽ
നിന്നു എടുത്തത് ആയിരുന്നു അധികവും.
കൃത്യ സമയത്ത് വായിച്ചു കഴിഞ്ഞു ബുക്കുകൾ തിരികെ കൊടുക്കുക പതിവില്ലായിരുന്നു.

ഫൈൻ കെട്ടിയ അനുഭവങ്ങളാണ് മിക്കതും ഉണ്ടായത്.
ആശ്രദ്ധ മൂലം കുറച്ചു ഫൈനുകൾ കെട്ടിയിട്ടുണ്ട്… പൈസ ഇല്ലാതിരുന്നിട്ടും.
ആശ്രദ്ധ … മടി… ഒക്കെ ഒരു പടിപടിയായി ആക്രമിച്ചു മനസ്സിനെ..
ഒന്നും കല്പിച്ചുകൂട്ടി ചെയ്തിരുന്നില്ല.
അങ്ങനെ ഒരു ജീവിത ശൈലി ഉണ്ടായില്ല…
അവസരങ്ങൾ മനസ്സിനെ പലയിടത്തും ചൊടിപ്പിച്ചെങ്കിലും.
വായനാ ബുക്കുകൾ മാറ്റി നിർത്തി
കോളേജ്
പാഠ ബുക്കിലേക്ക് കടന്നാൽ ഒന്നുണ്ട്.
വലിയ പ്രതീക്ഷകൾ വെച്ചു പഠിക്കാൻ ഇരുന്നാലും
ഉറക്കം വില്ലനായി വരും.
മാനത്തെ ചന്ദ്രനെ പിടിക്കാനുള്ള മോഹമൊക്കെ അങ്ങ് കടലാസിൽ ഒതുങ്ങും.
ഒരു ചിട്ടക്കുറവ് കണ്ടിരുന്നു.

പിൽക്കാലത്തു ചെയ്ത
പല കാര്യങ്ങളും അങ്ങിനെ ചിട്ടക്കുറവ് കൊണ്ടു മണ്മറഞ്ഞു പോയി പല ആഗ്രഹങ്ങളും.
…. “മാണിക്ക്യപ്പാടത്തെ താമരയുടെ കൂട്ടാവുന്നുണ്ട് താൻ…
അത് അപകടാ…
ശ്രദ്ധിച്ചോളു…
ദൈവം തന്ന നല്ലെഴുത്തു
കയ്യിൽ നിന്നു കളയണ്ടാ “…
“ഉത്സാഹിച്ചു വായിച്ചു പഠിച്ചു എഴുതൂ….
എഴുതി ഫലിപ്പിക്കാൻ കുറേ ഉണ്ടാവും…
കാലം അതിനൊക്കെ കാത്തിരിക്കുക ആണ്.
ലോകത്തു കുറേ പേർ അത് വായിക്കാനും ഉണ്ടാവും.
പിന്നെ അതൊരു ജീവിതോപാദി ആവും…
അതുള്ളത് കളയണ്ടാ…

ചിലപ്പോ എഴുതിയിട്ടാവും കഞ്ഞിക്കുരു വാങ്ങുക…
മനുഷ്യന്റെ നിലയല്ലേ…
ഒന്നും പറയാൻ പറ്റില്ല.
തന്റെ വഴി എഴുത്താ “….
…..ഒരിക്കൽ ഉണ്ണി ഒരു നൂല് കെട്ടു സദ്യക്കു പോയി വരുമ്പോൾ
പറഞ്ഞത് ഓർമ്മയുണ്ട്.
പലതും കണക്കാക്കിയാ ഉണ്ണി അന്ന് കാലത്ത് അത് പറഞ്ഞിരുന്നത്…
ഭാവിയിലെ ഒരു എഴുത്തുകാരൻ ആണ്..,
അതും ഒരു വശം മലനിരകളാൽ ചുറ്റപ്പെട്ട അത്രക്കങ്ങിടു പരിഷ്ക്കാരം ഇല്ലാത്ത ചുക്കിനിപ്പറമ്പിൽ നിന്നു..
ചുക്കിപ്പറമ്പിനെ ലോകത്തിനു പരിചയപ്പെടുത്തണ മെന്ന എന്റെ കടമയും ആ
ഉണ്ണി വചനത്തിൽ ഉണ്ട്.
ഉണ്ണി കൃത്യമായിട്ട് പറഞ്ഞില്ല…
പക്ഷേ ,
അതാ ,
അങ്ങേരുടെ പല ഗുണങ്ങളിൽ ഒരു ഗുണം.
അന്ന് എന്നേ ആൽത്തറയിൽ പ്രശംസിച്ചു മാനത്തു കേറ്റി നിർത്തിയെങ്കിൽ ഞാൻ വായന നിർത്തുമായിരുന്നു.
എഴുത്ത് തുടരില്ലായിരുന്നു.
പകരം ,
ഒരു ഏട്ടനെപോലെ എന്നേ ശാസിച്ചു.

ഒരു ലക്ഷ്യത്തെ കാണിച്ചു തന്നു അദ്യേഹം.
അത്രേന്നെ.
ജീവിതത്തിലെ ഒരു നിമിത്തമാണ് ഉണ്ണി.
…. നാട്ടിലെ നൂലുകെട്ടു സദ്യ പറഞ്ഞപ്പളാ…
ആക്കാലത്ത് കുറേ അങ്ങിനെ പോയിട്ടുണ്ട്.
അവസരങ്ങൾ നോക്കിയിരിക്കും.
പായസം കിട്ടുമല്ലോ… ന്ന ചിന്തയും അതിലുണ്ടാർന്നു.
പിറന്നാളു സദ്യകളും ആവശ്യത്തിനു ഉണ്ടാർന്നു.
ചുക്കിനിപ്പറമ്പിൽ , ചെറുവരബോടിൽ , മാണിക്യപ്പാടത്തു , കേലേരിയിൽ ഒക്കെ ഒക്കെ
ഒരു പക്ഷെ… ഇങ്ങനെ പറയാം…
എല്ലാറ്റിലും പോയി തലയിട്ടു… ന്നു.
പിന്നീട് അതൊക്കെ ഉപദ്രവോയി…
കൂടുതൽ ആളുകൾ… കൂടുതൽ പരിചയങ്ങ ൾ..
പരിചയം ഉള്ളവരും , ഇല്ലാത്തവരും ചെയ്തുകൂട്ടിയ…, വരുത്തിയ വിനകൾ , പ്രശ്നങ്ങൾ… ഒക്കെ.

പരിഹാരത്തിനു നാലു പാടും ഓടൽ..
എന്തിനിതൊക്കെ… തോന്നിയിട്ടുണ്ട്.
ഉറക്കം തൂങ്ങലിലേക്ക് വരാം.
പഠിക്കുമ്പോൾ ഉള്ള ഉറക്കംതൂങ്ങൽ
ഏതൊരു കുട്ടികളിലും
എക്കാലത്തും കണ്ടു വരുന്ന ഒന്നാണ്.
ഞാനും പഠനത്തിനൊപ്പം ക്ഷീണത്തിൽ കുറച്ചു ഉറക്കം തൂങ്ങുകയും ചെയ്യും അന്നൊക്കെ.
പഠനം സെക്കണ്ടറി ആയിരുന്നു.
കഥാബുക്കുകൾ സദാ മറിച്ചോണ്ടിരുന്നു.
ഒഴിവുകെഴിവുകൾ
ഒക്കെ പറഞ്ഞു ആക്കാലം അങ്ങനെ കൊണ്ടോയി.
ചില ഉഴപ്പുകൾക്ക് ഉത്തരം തേടാൻ യാതൊരു മടിയുണ്ടായിരുന്നില്ല.
തലവേദന ,
ക്ഷീണം ന്നൊക്കെ പറഞ്ഞു രക്ഷിതാക്കളുടെ മുന്നിൽ ,
ഞാൻ ചെയ്യേണ്ട കർത്തവ്യത്തിൽ നിന്നു മാറി നിന്നു.
മീഡിയം ഇംഗ്ലീഷ് അല്ലെങ്കിലും ചുക്കിനിപ്പറമ്പിലെ ഒന്നാന്തരം പഠിപ്പുകാരനായാണ് ഞാൻ അറിയപ്പെട്ടത്.
അതൊരു ഭാഗ്യായാണ് കരുതിയത്.
പിന്നെ ആ റെക്കോഡുകൾ പലരും എളുപ്പത്തിൽ വന്നു
തിരുത്തി പല സമയങ്ങളിലും.

അപ്പൊ ഊഹിക്കാലോ ഞാൻ ഇട്ട റെക്കോർഡിന്റെ മൂല്യം…!
….ഒക്കെ ഭാഗ്യമായിരുന്നു.
ചുക്കിനിപ്പറമ്പിൽ വളർന്നതും ,
ചെറുവരബോടിൽ ജനിച്ചതും.
ഭൂമിക്ക് ഭാരം ന്നൊക്കെ പലരിൽ നിന്നും കേട്ടിട്ടുണ്ട്…
വികൃതി കൂടിയ സമയത്തെ പല അദ്ധ്യാപകരും പറഞ്ഞതാണ്…,
പിന്നീട് വലിയ ക്ലാസ്സുകളിൽ ഇടം നേടിയപ്പോൾ.
പക്ഷെ , ഇംഗ്ലീഷിനെ കൂടെക്കൂട്ടി.
അത് വേറൊരു ഭാഗ്യം.
ആദ്യ കാലങ്ങളിൽ ഇംഗ്ലീഷ് മെരുങ്ങിയിരുന്നില്ലെങ്കിലും പിന്നീട് മെരുക്കിയെടുത്ത് ന്നു പറയാം.
കുറച്ചൊക്കെ എഴുതാനും , പറയാനും തുടങ്ങിന്നു നിരീക്കുമ്പോൾ ഒരു ആത്മാഭിമാനം മനസ്സിൽ മുളപൊട്ടി.
മലയാളത്തിലും ,
ഇഗ്ലീഷിലും ,
കഥകൾ എഴുതി പല മത്സരങ്ങളിലും പങ്കെടുത്തു.
കുറച്ചൊക്കെ സമ്മാനങ്ങൾ
രണ്ടിലും കിട്ടി.

പ്രഭാഷണകല അന്യം നിന്നു…
അതിന്റെ കാരണം തേടിപ്പോയില്ല.
ജീവനൊന്നും
പോവില്ലല്ലോ അതൊന്നും ചെയ്തില്ലേൽ…
….അങ്ങിനെയും ചിന്തിച്ചു.
ഉണ്ണിക്കാരണവർ ആൽത്തറയിൽ പ്രോചോദനം തന്നു എന്നേ പലതരത്തിലും പ്രോത്സാഹിപ്പിച്ചു.

ചുക്കിനിപ്പറമ്പിലെ ആദ്യ എഴുത്തുകാരൻ
ഉണ്ണിയായിരുന്നല്ലോ.
ഞങ്ങളോടൊക്കെ
ഒന്ന് മുട്ടാൻ
മാളിക മനയിലെ തമ്പുരാൻ മക്കൾ മാത്രമേ ഉണ്ടായിള്ളൂ…
തലമുറകളായി.
അവർക്കു സാഹിത്യം അറിഞ്ഞിരുന്നില്ല. പലരും ബുക്ക്‌ വേംമ്സ് ആയിരുന്നെങ്കിലും.
ഒരു ജോലി കിട്ടാൻ അവരൊക്കെ പഠിച്ചു…
സ്വദേശത്തും … വിദേശത്തും.
അവർ അങ്ങിനെ അറിയപ്പെടാൻ ഇഷ്ട്ടപ്പെട്ടു.
ലയോളയിലെ ,

ഗുഡ്ഷെപ്പേടിലെ പഠിപ്പ്‌ അവരെ പ്രാന്തൻമ്മാരാക്കി.
…..പഠിപ്പ്‌ തലയ്ക്കു പിടിച്ചു കോഴ്സ് കഴിഞ്ഞപ്പോൾ തമ്പുരാൻ മക്കൾ ഇന്ത്യ വിട്ടു.
അവർ പിന്നെ പിന്നെ ഇന്ത്യയെ വെറുത്തു.
ഇന്ത്യയിലേക്ക് വരാതായി.
മലയാളം വെറുക്കാൻ അവർ മക്കളെ പഠിപ്പിച്ചു.
തന്റെ മക്കൾക്ക്‌ മലയാളം അറിയാതിരുന്നപ്പോൾ അവർ അഭിമാനിച്ചു.
‘Kid അമേരിക്കൻ
ഫ്രൻസ്സിനൊപ്പം’… അവർ അഭിമാനത്തോടെ പറഞ്ഞു നടന്നു.
മണ്ടൻമ്മാർ…!
….ഞാൻ ആ കുട്ടികളെ കുറ്റം പറയുന്നില്ല…
ഒപ്പം പഠിപ്പിച്ച മാഷെന്മ്മാരെയും.
അവിടെ ഒക്കെ കൊണ്ടു പോയി മക്കളെ പഠിപ്പിച്ച രക്ഷിതാക്കളെ വേണം തല്ലാൻ…
പോയത് കൊണ്ടു കുഴപ്പമില്ല..

മലയാളം മറക്കരുതെന്നു പറയാർന്നു.
അവർ അത് ചെയ്തില്ല.
‘മാതൃഭാഷ പൊറുക്കില്ല’ ഞാൻ അതിനെ അങ്ങിനെ ചിന്തിച്ചെടുത്തു.
അറിവില്ലാ പൈതലുകൾക്ക് മാപ്പ് കൊടുക്കാനും.
പക്ഷെ ,
അവരെ വളർത്തിയ രക്ഷിതാക്കൾക്ക് ഹുങ്റുതി ഉണ്ടാർന്നു.
അവരാണ് യഥാർത്ഥ മണ്ടൻമാർ.
മണ്ടൻമാർ ഒക്കെ ലണ്ടനിൽ ജോലി ചെയ്തു മക്കളെ
ബോർഡിങ്ങിൽ ചേർത്തി ,
അവരുടെ സുഖത്തിനു മങ്ങൽ ഏൽക്കാതെ ഊരു ചുറ്റി അടങ്ങി… പറയേച്ചാ…
പക്ഷെ , ഒരു ഗുണോണ്ടായി.
ഇംഗ്ലീഷ് പറയെച്ച മാളിക മക്കളെപ്പോലെ വേണം.
പക്ഷെ അതിനു
ഞാൻ പറയുന്നതിൽ നിന്നു അജഗജാന്തര വ്യത്യാസം ഉണ്ടാർന്നു.
മാളിക കുട്ടികൾ
ഓക്സ് ഫോർഡ് ഇംഗ്ലീഷ് പറയുമ്പോൾ ,

ഞാൻ മലയാളം കലർന്ന
ഇംഗ്ലീഷ് ഒപ്പിച്ചെടുത്തു പറഞ്ഞു ഒപ്പത്തിനൊപ്പം നിന്നു മാത്രം.
ഒരു ചിന്തയിൽ ഇങ്ങനെ…,
അതെങ്കിലും പറഞ്ഞല്ലോ..
ഈ മലയാളം മീഡിയത്തിൽ പഠിച്ചിട്ടു…
കളിയായി നടക്കുക ആയിരുന്നില്ലേ…!?
മാറി മാറി വരുന്ന
കൊട്ടകയിലെ പുതു പടങ്ങൾ…
ചുക്കിനിപ്പറമ്പിലെ മൈതാനത്തുള്ള വൈകുന്നേരത്തുള്ള കളികൾ… ഒക്കെ ആയി.
അഴിച്ചുവിട്ടപോലെ ഒരു ജന്മമായി…
പിന്നീട് അതിൽ ഖേദിച്ചു.

ഒന്നാലോചിച്ചപ്പോൾ ദുഖണ്ടായില്ല…
അതൊക്കെ ഇന്ന് എഴുതാൻ അവസരം ഉണ്ടായല്ലോ.
ബുദ്ധി വീണടത്തു കിടന്നു ഉരുണ്ടു.
അവനവനിലേക്ക് നോക്കുമ്പോൾ
കുറേ അറിയാൻ ആഗ്രഹണ്ടാർന്നു.
മടി അതിനെ ഒക്കെ പിൻ സീറ്റിൽ എത്തിച്ചു.
ഉണ്ണി ഇടയ്ക്കു ഇടയ്ക്കു ചില ക്ലാസുകൾ , കിണുക്കുകൾ തന്നു.
ഉണ്ണി മോട്ടിവേഷൻ ആയിരുന്നു.
എല്ലാ നാടുകളിലും ഇങ്ങനെ ഒരാളെ കാണും.
ഇവിടെ ചുക്കിനിപ്പറമ്പിൽ ഉണ്ണി… അത്രേന്നെ.
ആൽത്തറ സാക്ഷിയായി പലതിനും.
ചുക്കിനിപ്പറമ്പിലേ
കൊട്ടകയിലെ ചലച്ചിത്രം കാണുന്നതിൽ ഒരു ഭ്രമം
ഉണ്ടായത് ആക്കാലത്താണ്.

കൂടെ കൂടെ
കൊട്ടകയിൽപ്പോയി സിനിമ കാണുക പതിവാക്കി.
ഉച്ചക്കുള്ള ഷോയിലും രാത്രിയിലും.
ഉണ്ണിക്കാരണവർ എന്നേ കൂടെ കൂട്ടൽ പതിവായി.
ആയിടക്ക് ഉണ്ണിക്കു പട്ടണത്തിൽ ജോലി തരായപ്പോ വേറൊരു സുഹൃത്തു എന്റെ കൂടെക്കൂടി.
അയാൾ ഒരു ഒറ്റക്കണ്ണനായിരുന്നു.
പേരും , ഊരും
ഞാൻ ചോദിച്ചില്ല…
എല്ലാ സിനിമക്കും അയാളുണ്ടാവും.
ഞങ്ങൾ അടുത്തടുത്തു ഇരിക്കും.
അയാൾ ഇടവേളകളിൽ ഉണ്ടപ്പൊരി വാങ്ങിക്കും.
കൊട്ടകയിലെ സുഹൃത്തു എന്നേ എനിക്ക് അയാളെക്കുറിച്ച് അറിയൂ.
ചില തമിഴ്പടങ്ങളും അയാൾക്കൊപ്പം ഞാൻ കണ്ടിരുന്നു.
മുഷിഞ്ഞ വേഷത്തിൽ അയാൾ
കൊട്ടകയിലേക്ക് വരും.

അയാൾക്ക്‌ എന്നെക്കാൾ സിനിമ
വശം ഉണ്ടാർന്നു.
കഥാപാത്രങ്ങൾ ആയി വരുന്നവരുടെ പേരും , നാളും , അയാൾ എന്റെ ചെവിയിൽ മറ്റുള്ളവർ കേൾക്കാതെ പറഞ്ഞോണ്ടിരുന്നു.
ഒരൂട്ടം കമന്ററി പോലെ.
…ഇതു ഇവരാണ്…
ഇതു അവനാണ് ന്നൊക്കെ.
ഇവൻ ഇയാളെ കൊല്ലും…
ഒക്കെ അറിയാ… അവസാനം ആവുമ്പോഴേക്കും.
ഒക്കെ പറഞ്ഞു അയാൾ കൂടെക്കൂടി.

ചില സന്നർഭങ്ങളിൽ അയാളുമായുള്ള കൂട്ട് വേണ്ടിയിരുന്നില്ല ന്നും എനിക്ക് തോന്നി.
അയാൾ തിയേറ്ററിൽ പുകക്കുകയും , തമ്പാക്കു വായിൽ പല്ലിന്റെ ഇടയിൽ വയ്ക്കുകയും ഉണ്ടാർന്നു.
ലഹരി
അയാളെ അടിമപ്പെടുത്തിയിരുന്നു
അന്ന് എനിക്ക് മാണിക്ക്യപ്പാടത്തെ താമര
ഒളിവലി പഠിപ്പിച്ചിരുന്നില്ല.
അയാളുടെ ഇടയ്ക്കിടയ്ക്ക് ചുമരിനോട് ചേർന്നുള്ള വായിലിട്ട തമ്പാക്കു ഒരു തുപ്പലും…,
തുപ്പുന്ന ചുവപ്പ് വെള്ളവും…
അറപ്പു തോന്നി എനിക്ക്.
അയാൾ രുചിച്ചു തുപ്പിയ
തമ്പാക്കു കൊണ്ടു അവിടെ ഒരു കോണിൽ ഒരു തുപ്പുകൂന ഉണ്ടാക്കി.
ഞാൻ ആലോചിച്ചു….,
മറ്റുള്ളവർക്ക് ഇരിന്നു കാണണ്ടതല്ലേ..
അതൊന്നും അയാൾ അപ്പോൾ ആലോചിച്ചില്ല.

അയാളിലെ ദുശീലം പകരുമോ എന്നും ഞാൻ ഭയന്നു…
ആ ഉച്ചകളിലെ മദപാടിൽ അയാൾ പലതും പുലമ്പി.
സിനിമ വിട്ടു പുറത്തു വന്നാൽ ഞാൻ അയാളുമായി കൂട്ടില്ല..
ആ സമീപനരീതി എനിക്ക് അത്ര പിടിച്ചില്ല.
പുറത്ത് കാട്ടിയില്ല
മാത്രം.
എന്റെ അഭിമാനം എന്നേ അതിനു അനുവദിച്ചില്ല.
പടങ്ങൾ ഒറ്റയ്ക്ക് കാണാനായിരുന്നു കൂടുതൽ ഇഷ്ടം.
മൗനി ആയി കാണുക അതിൽ പിൽക്കാലത്തു രസം കണ്ടു.
ആരെയും കൂട്ട് പിടിക്കാതെയുള്ള ജീവിതം.
അങ്ങനെ ഒറ്റയ്ക്ക് ആ വലിയ ഹാളിൽ ,
ലൂമിയർ ബ്രദഴ്സിന് സ്തുതി പാടി അന്നൊക്കെ.
അവരല്ലേ ഈ സിനിമ എന്നാ തീപാവക്കളി കണ്ടു പിടിച്ചത്.
കറന്റ്‌ കണ്ടു പിടിച്ച എഡിസ്സനെയും ഓർക്കുന്നു.
അയാൾ സിനിമ കാണുമ്പോൾ
….’കണ്ടോ ഇവൻ അധോലോ കനായകനാണ്… ഇവനെ തൊടാൻ ഇന്നാരുമില്ല…
ഞാൻ അതൊക്കെ നിജസ്ഥിതിയിൽ വിശ്വസിച്ചു.
അവരൊക്കെ ഇയാൾ പറഞ്ഞപോലെ ന്നു ചിന്തിച്ചു.
ഓരോ മണ്ടത്തരങ്ങളെ…!

തീയെറ്ററിന് ഉള്ളിൽ മുറുക്ക് വിൽക്കുന്ന മുരുകനെ സഹിക്കാനാണ് ഏറെ കഷ്ടം..
അയാൾ കുടിച്ചാണ് കൊട്ടകയിലേക്ക് വരാറ്.
മുറുക്ക് വില്പന
ഇടവേളകളിൽ മാത്രം.
ബാക്കി സമയം അയാൾ സിനിമ ശ്രദ്ധിച്ചിരിക്കും.
കുടിച്ചതിന്റെ ഹാലിളകിയാൽ സീറ്റുകളുടെ
വശങ്ങൾക്കിടയിൽ ഉള്ള നടുത്തളത്തിൽ
അയാൾ ആടും.. പാടും..
ഒരു വേളയിൽ അയാൾ ആടിയപ്പോൾ കൂടെ അയാൾ ഉടുത്ത മുണ്ടും അങ്ങട് സീറ്റിനിടയിൽപ്പെട്ടു കുടുങ്ങി….അയാളെ വിവസ്ത്രനാക്കി.
…..ഭാഗ്യം… അടിവസ്ത്രം ഉണ്ടാർന്നു.
ആകെ തീയേറ്ററിൽ ചിരി മയം.
സ്ത്രീകൾ അടക്കം ഊറിച്ചിരിച്ചു.
പിന്നെ ആളുകൾ അയാളുടെ
നൃത്തത്തിലായി ശ്രദ്ധ.

അയാൾ നായകനൊപ്പം ആടി…പാടി.
അയാൾ ഉടുത്ത അടിവസ്ത്രം നീലയിൽ വെള്ള വര ഉള്ളതെന്ന് ഇടവേളയ്ക്കു വെളിച്ചം വന്നപ്പോൾ ആളുകൾ അറിഞ്ഞു.
പിന്നെ ഡ്രായർ കാഴ്ച പതിവായി.
ആളുകൾ തള്ളിക്കേറി ആ കാഴ്ചക്കായി.
കാലം കഴിഞ്ഞപ്പോ മുരുഗൻ ഡാൻസ്
with ഡ്രായർ പഴംക്കഥ ആയി.
മുറുക്ക് പഫ്സിലേക്കും , പോപ്പ് കോണിലേക്കും വഴിമാറി.
കുടിക്കാൻ കോളകൾ നിരന്നു മത്സരിച്ചു.
ആൾക്കാർ അതൊക്കെ കഴിച്ചു ആഘോഷമാക്കി ഓരോ സിനിമയും.
T. V. വന്നപ്പോ വീടുകളിൽ
കുളിച്ചു കുറിയിട്ടു സിനിമ കാണാൻ ഏവരും ഒരുങ്ങി.
കാലം മാറിയപ്പോ ഞാൻ സിനിമ കാണാൻ പട്ടണത്തിലേ A ക്ലാസ്സ്‌ തീയേറ്ററിൽപ്പോയിത്തുടങ്ങി.
അവിടെ ഇതൊന്നും ഉണ്ടായിരുന്നില്ല.
ഇത്തരക്കാരേയും കണ്ടില്ല…
പക്ഷെ ,
…..ഇതൊക്കെ എഴുതാൻ ,
ഞാൻ ആ പേരറിയാത്ത ,
പേര് ചോദിക്കാൻ ധൈര്യം ഇല്ലാതിരുന്ന , ഒറ്റക്കണ്ണൻ ആളെയും മുറുക്ക് മുരുകനെയും ചുക്കിനിപ്പറമ്പ്
കൊട്ടകയേയും ,
ഒന്നൂടി ഓർത്തു…

മങ്ങാട്ട് കൃഷ്ണപ്രസാദ്

By ivayana