രചന : രാജീവ് ചേമഞ്ചേരി✍

വ്യാഴവട്ടങ്ങളേറെയകന്നു പോയവർ….
വനവാസകാലത്തിന്നറുതിയെന്നോണം-
ഒത്തുചേർന്നുയീ ധന്യഭൂമികയിൽ……
ഓർമ്മതൻ ബാല്യകാലകഥകൾ ചൊല്ലാൻ!

സാന്ത്വനസല്ലാപരഥത്തിൽ നമ്മളെല്ലാം-
സാരഥിയായ് സന്തോഷ നിർഭരമായ്….!
സ്നേഹാർദ്രനിമിഷങ്ങൾ പങ്കുവയ്ക്കേ…..
സ്മരണകളിന്ന് പൊടിതട്ടിയകറ്റുന്നു!

സുഖദു:ഖസമ്മിശ്രമാമൊരീ യാത്രയിൽ-
സങ്കല്പിക്കാനുതകാത്തൊരിതളടർന്നു!
ഘടികാരസൂചിയിൽ കണ്ണുനീർ തുള്ളിയും-
അടക്കാനാവാത്ത സങ്കടക്കടലായ് ഹൃത്ത്;

ഹേമന്തമെങ്ങോ പോയ് മറഞ്ഞൂ….
മമ ഹൃദയത്തിലുമെൻ പ്രിയരിലും-
ചിരിതൂകി നിന്നൊരാ നിമിഷങ്ങൾ!
അരികിലെന്നുമോരോർമ്മയായീ!

രാജീവ് ചേമഞ്ചേരി

By ivayana