രചന : അനിയൻ പുലികേർഴ്‌ ✍

ഓർക്കണോ ആഘോഷിക്കണോ
ആ ചരിക്കണോ ഈ ദിനത്തിനെ
നൂറു വർഷങ്ങൾക്കു മുൻ പിദിനം
മഹാത്മാവിനെ അറസ്റ്റ് ചെയ്തു
രാജ്യദ്രോഹമാരോപിച്ച്ജയിലിലും
ആദിനത്തെ ഓർത്തപ്പോൾതന്നെ
ഓടിയെത്തുന്നു എൻഓർമയിൽ
കേട്ടറിവു മാത്രമുള്ള സ്മരണയിൽ
സൂര്യനസ്തമിക്കാത്ത ശക്തിയെ
നേരിട്ടു സഹന സമരത്തിലൂടെ
ഒരു ചരടിൽ കോർത്തു ഇന്ത്യയെ
മനസ്സും വിശ്വാസങ്ങളുെ മൊക്കെ
ഒററക്കെട്ടായി മാറ്റി കർമത്തിൽ

ഉയർന്നു പൊങ്ങിയ ആവേശത്തിര
മുട്ടുകുത്തിച്ചന്നു വേഗത്തിൽ
അധികാരക്കൊതി പൂണ്ടവരന്നേ
തകരത്തു ആ ഹൃദയത്തെ
വെട്ടിപ്പിളർന്നൊരാ ഇന്ത്യയെയന്നു
കണ്ടതിനാലേ റെ ദു:ഖിച്ചു
മുഠാള വെടിയേൽക്കും മുൻപേ
തകർന്നിരുന്നുവോ ആ ഹൃദയം
അന്നു തൊട്ടധികാരികളൊക്കെ
മറന്നു പോയി ഗാന്ധിജിയെ
വീണ്ടെടുത്തില്ല ശ്രദ്ധിച്ചില്ലല്ലോ
മഹാത്മാവിൻ സ്വപ്നങ്ങൾ
കരിമ്പടം പുതപ്പിക്കുന്നു വീണ്ടും
കൊന്നുതള്ളിയവർ വീണ്ടും വീണ്ടും
എടുക്കാച്ചെ രക്കല്ല ഇന്ത്യയിൽ
ഗാന്ധി തൻ ലക്ഷ്യവും മാർഗങ്ങളും
ഇന്ത്യ തൻ മോചനമാഗ്രഹിക്കുന്നോർ
ഒത്തുചേർന്നൂ തുകപുതുകാഹളം.

ഗാന്ധിജിയെ ഇന്ത്യയിൽ ആദ്യമായ് അറസ്റ്റ് ചെയ്ത
ദിനമാണിന്ന് 1922 മാർച്ച് 10 ന്

അനിയൻ പുലികേർഴ്‌

By ivayana