രചന : ഹരിദാസ് കൊടകര✍

മരമെന്നതേ പേര്
മരമല്ല
മരത്തടിയുമല്ല
ഈടുറപ്പിനും ചേലിനും
ചോദ്യങ്ങൾ മൂടുവാനുത്തരം

പഴമുറകളെന്തുമാവട്ടെ
വാതിലെന്നാൽ
അടപ്പും തുറപ്പുമല്ലേ

കട്ടള, ജനൽ കാര്യമോ..
തേക്ക് തോല്ക്കും
നോക്കി നില്ക്കും
മഹാഗണി

ചക്ക നല്ലതാണ്
എന്നാൽ..
പ്ലാന്തടി കൊണ്ട്
ഇടയാൻ വരല്ലേ..
ഗുണദോഷമുണ്ടെന്നേ
ഏതിനും..

ഇതും വിപണിയല്ലേ..
പണമൊക്കെത്തന്നെ കാര്യം
പിന്നെ..
മരമെന്ന് വിളിപ്പേരിട്ടാൽ
നാളൊടുങ്ങും വരെ
കാത്തോളാം കാലാന്തരം
കാരണഭൂതനായി..
വഴിവിളക്കു കത്താൻ
വഴിയും വിധേയം.

ഹരിദാസ് കൊടകര

By ivayana