രചന : നോർബിൻ നോബി ✍️

അവസാനമായി അവർ ആ തീരുമാനമെടുത്തു.
തങ്ങളുടെ പ്രണയത്തെ അംഗീകരിക്കാത്ത
ഇരുകുടുംബങ്ങളെയും ഉപേക്ഷിച്ചു
ദൂരെ നാട്ടിൽ പോയി സുഖമായി ജീവിക്കാം
ആ രാത്രി അവൾ ആരുമറിയാതെ,
വീടുവിട്ട് പുറത്തിറങ്ങി അവൻ പറഞ്ഞതനുസരിച്ചു
റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു.
സമയം നീണ്ടുപോയി എന്നാൽ തന്റെ
എല്ലാമെല്ലാമായവൻ അവിടെ എത്തിയിരുന്നില്ല.
ഹൃദയം തകർന്ന് തിരികെ വീട്ടിൽ എത്തിയ
അവളെ ആ കുടുംബം സ്വീകരിച്ചില്ല.
അപമാനഭാരത്താൽ,
പിന്നെ, നടന്നു നീങ്ങിയ വഴികളിൽ
കൈ പിടിച്ചു നടത്തിയ സൗഹൃദങ്ങൾ
അവളെ കൊണ്ടുചെന്നെത്തിച്ചതോ?
ശരീരം വിൽക്കുവാൻ നിരന്നു നിൽക്കുന്ന
ചുവന്ന തെരുവിലേക്കും.
പ്രണയം തകർത്ത ജീവിത വീഥിയിൽ
ഇരുണ്ട വെളിച്ചത്തേ മറയാക്കി
കാമർത്തി തീർക്കുവാൻ വാതിൽ തുറക്കുന്ന
മാംസപിണ്ഡങ്ങൾ കയറിയിറങ്ങി പോകുന്ന
രാത്രികൾ അവൾക്കിന്നൊരു
പുതുമയല്ലാതായിരിക്കുന്നു.
നിറം മങ്ങിയ വെളിച്ചത്തിൽ
തന്റെ ശരീരത്തിന് വിലപ്പറഞ്ഞുറപ്പിച്ചു,
മുറിയിലേക്ക് കയറിവന്ന ആ രൂപത്തെ
അവൾക്കു പരിചയമുണ്ട്,ആ ശരീരത്തിന്റെ
ഗന്ധം അവൾക്ക് സുപരിചിതമാണ്.
ഇരുണ്ട വെളിച്ചത്തിൽ വിവസ്ത്രനായി
നിൽക്കുന്നതോ? താൻ പ്രാണനാഥനായി
ഹൃദയത്തിൽ സ്വീകരിച്ചവൻ.
തന്റെ പ്രിയതമൻ, ഈ ജീവിതത്തിൽ താൻ
ഏറ്റവും കൂടുതൽ സ്നേഹിച്ചതും
ഇപ്പോൾ വെറുക്കുന്നവനും.
തന്റെ ആത്മാർത്ഥ പ്രണയത്തേ
മുതലെടുക്കുവാൻ വഞ്ചനയുടെ
മുഖം മൂടിയണിഞ്ഞു,വന്നവന്റെ കയ്യിലിരുന്നു
ആ അഞ്ഞൂറുരൂപ നോട്ട് അവളെ നോക്കി
ചിരിക്കുന്നുണ്ടായിരുന്നു,ഒപ്പം
പ്രണയത്തിലെ കപട മുഖത്തോടുള്ള പുച്ഛവും.
തുടരുന്നു,ചുവന്ന തെരുവിലെ വിലാപം.

നോർബിൻ നോബി

By ivayana