രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍️
മനുഷ്യൻ മനുഷ്യനെ
കൊല്ലും അനീതിക്കു
യുദ്ധമെന്നാണത്രെ പേർ.
മൃഗങ്ങളെ കൂട്ടമായ്
ഭക്ഷണാർത്ഥം കൊന്നു
മർത്ത്യൻ യുദ്ധം പഠിച്ചു.
മണ്ണിനായ്,പൊന്നിനായ്
പെണ്ണിനായ്, സ്വാർത്ഥനായ്
അന്യനെ കൊന്നു രസിപ്പൂ.
നിർദ്ദയം സോദരരക്തം കുടിച്ചും
മൃഗമായ് കനിവറ്റ മർത്ത്യൻ.
രാക്ഷസന്മാരും ലജ്ജിച്ചു പോം
മർത്ത്യയുദ്ധത്തിനില്ല, ന്യായമേതും!
അപരിഷ്കൃതനാം കാട്ടാളനോ നീ?
ആരാണു സത്യം ചൊൽ മനുഷ്യാ