രചന : മംഗളൻ കുണ്ടറ ✍️

മലരായെന്നിൽ നീ വിടരാനായി
മധുപൻ ഞാനിന്നണയുകയായി
മധുനുകരാൻ ഞാൻ വരവായി
മലരേ നീ മധുചഷകവുമായി.

നിൻമേനിയിൽ ഞാൻ ചേർന്നായി
നീയൊരു പ്രണയക്കനിയായി
മലരേ നിന്നധരങ്ങളിലായി
മധുരം നുകരാനും കൊതിയായി.

മാനം മുകിലാൽ നിറയുകയായ്
മഹിരൻ പോയി മറയുകയായ്
മാനമിരുണ്ടു കറുക്കുകയായ്
മാരുതനോടിയണയുകയായ്..

നിന്നിൽ ഞാനിന്നൊളിക്കുകയായ്
നീയോ എന്നിൽ ലയിക്കുകയായ്
ആഹാ! എന്തൊരു പരിമളമായ്
ആമണമെന്നിൽ പടരുകയായ്..

ആഹാ! മേനിയിൽ മധു നിറവായ്
ആമധുവെന്നിൽ മധുരിമയായ്
ആഹാ! തണു മഴ പെയ്യുകയായ്
ആ മഴ നമ്മൾ നനയുകയായ്

മധു നിൻമേനിയിൽ പടരുകയായ്
മധുമേനിയിലെൻചുണ്ടമരുകയായ്
പരിമളമെന്നെ പൊതിയുകയായ്
പലവുരു നിന്നെ പുണരുകയായ്.

തണുമഴയത്തൊരു കുളിരായി
തനിയേ നീയൊരു കമ്പിളിയായ്
തരളവിലോലേ നാമൊന്നായ്
തണു മഴയത്ത് ലയിക്കുകയായ്.

By ivayana