മലപ്പുറം ജില്ലയിലെ പുത്തനത്താണിയാണ് എന്റ്റെ നാട്.
ഇവിടെ ടൗണിൽ ഒരു ഓൺലൈൻ ഷോപ്പ് നടത്തുന്നു
സുഖമില്ലാത്ത ആളാണ്.
സ്ഥിരമായി ഓപ്പറേഷനും ചികിത്സയും ഒക്കെ യായി ഒരു പാട് വർഷമായി ജീവിതം മുന്നോട്ട് പോകുന്നത്.
ഈ കോവിഡ് കാലത്ത് കച്ചവടം ഇല്ലാത്ത അവസ്ഥ യിലാണ്
ഈ ഗ്രൂപ്പിലെ നൻമ മനസ് ഉള്ള സഹോദരങ്ങൾ 300,500,1000, രൂപ വിഭവങ്ങൾ ഓർഡർ തന്ന് വാങ്ങി സഹായിക്കാണം
കച്ചവടം നിലനിന്ന് മുന്നോട്ട് പോകാൻ നിങ്ങളുടെ ഒക്കെ സഹകരണം പ്രതീക്ഷിക്കുന്നു.

ജീവിതംഇത്വരെ

അൻവർ…ചക്ക യെ പ്രണയിക്കേണ്ടി വന്നവൻ!
രോഗത്തെ പ്രണയിച്ച് കൊണ്ടിരിക്കുന്നവൻ!!
ശരീരത്തിൽ കടന്നു കൂടിയ മാറാ
രോഗത്തെ സൃഷ്ടാവിന്റ്റെ അനുഗ്രഹമാണെന്ന് കരുതി
മാറോടണച്ച് ഇതൊക്കെ എനിക്ക് നിസ്സാരമായി നേരിടാനാവുമെന്ന് ബാല്യത്തിൽ തന്നെ ഉറപ്പിച്ചത് കൊണ്ടാണ് ഇത്രയും കാലം ജീവിക്കാനയത്.
എണ്ണമറ്റ ശസ്ത്രക്രിയകൾ കൊണ്ട് ശരീരവും മനസ്സും തളരാതെ പിടിച്ചു നിൽക്കാൻ രോഗത്തെ പ്രണയിച്ച് കൊണ്ടെ ഇരിക്കണം.
വേദനയെ സ്നേഹിക്കണം.
65 രൂപ ദിവസകൂലിക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം വീട് പണി നടക്കുന്നിടത്ത് മണ്ണ് കൊണ്ടിട്ടും വെറ്റില തോട്ടത്തിൽ ചാണകം കൊട്ടയിലാക്കി തലചുമടായി നടക്കുമ്പോഴും വേദന കൊണ്ട് ചിരിക്കാൻ പഠിച്ചിരുന്നത് കൊണ്ടാണ് ഇവിടെ വരെ എത്താനായത്.

അയൽവാസിയുടെ വീട്ടിൽ കിണർ പണിക്ക്
ഒരോ വെട്ട് കല്ല് ഒരു രൂപ കണക്കിനു കരാർ എടുത്ത് ചുരുക്കം ദിവസം കൊണ്ട് തലയിൽ വെച്ച്
ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് വീട്ന് മുന്നിൽ നിന്ന് ഉമ്മ നോക്കുന്നത് കണ്ടാൽ ചിരിച്ചു കൊണ്ട് കൈ വീശി നടക്കും.
അങ്ങനെ സ്വരൂപിച്ച പൈസകൊണ്ട് വീട്ടിലെ ആദ്യത്തെ കൺമണിയായ സഹോദരിയുടേ കുട്ടിക്ക് ഒരു ചെറിയ
സൈക്കിൾ വാങ്ങി കൊടുത്തു ഞാൻ.

അന്നാണ് ആദ്യമായി സന്തോഷം കൊണ്ട് ഞാൻ കരഞ്ഞതും കണ്ണ്നീരിന് ഇത്രയും സന്തോഷിപ്പിക്കാനാവുമെന്ന് പഠിച്ചതും.
പിന്നീട് ഞാൻ ചെയ്ത ജോലികളൊന്നും എന്നെ സങ്കടപ്പെടുത്തിയില്ല.
ഹോട്ടലിൽ പാത്രം കഴുകിയും മേശ തുടച്ചും മാസങ്ങൾ തളളിനീക്കി.
സുർക്ക കമ്പനിയിൽ കുപ്പി കഴുകാനും പാക്ക് ചെയ്യാനും പെട്ടെന്ന് തന്നെ പഠിച്ചു.
ശേഷം ചെറിയൊരു കച്ചവടം. ഈ കാലയളവിലാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കട നഷ്ടത്തിൽ വിറ്റത്.
അപ്പോഴെക്കും ഉമ്മ ഞങ്ങളെ തനിച്ചാക്കി പോയി.
വിവാഹിതനായതും ഒരു കുടുംബത്തിന്റ്റെ ആശ്രയമാണെന്ന ചിന്തയും വീണ്ടും തൊഴിലെടുക്കാൻ പ്രേരിതനായത്.
പുഴയിൽ നിന്നും മണൽ ഏറ്റി ഒരുപാട് ദൂരം നടന്നു ഒരിടത്ത് കൂട്ടി വെക്കുന്ന ജോലി.
അൽപ്പം കഠിനമാണെങ്കിലും ചെയ്ത് കൊണ്ടിരുന്നു.
വീട്ടിലെത്തിയ ഒരു ദിവസം
സഹിക്കവയ്യാത്ത വയർ വേദന. എത്രത്തോളം ആണെന്ന് പറയാനാവില്ല. കിടന്നുരുളുന്നു നേരം പുലർച്ച വരെ.
ഒറ്റയ്ക്കാണ് ആ സമയത്ത് വീട്ടിൽ.
രാവിലെ എണീറ്റ ഉടനെ ഛർദിച്ചു. രക്തം!
വൈഫിനെ വിവരം അറിയിച്ചു. അവൾ മറ്റ് ബന്ധുക്കളെയും. ആദ്യം കൊടക്കല്ല് ഹോസ്പിറ്റലിൽ.
സ്കാൻ ചെയ്ത ശേഷം കോഴിക്കോട് മിംസ്. അപ്പോഴാണ് അറിയുന്നത് വയറിനുളളിലും മുഴയുണ്ടെന്ന്..

ഭാരിച്ച ജോലി കാരണം അതൊന്ന് പൊട്ടി പോയി!!
കിഡ്നിരോഗികൾക്കു തുടക്കം കാണുന്ന ചില അവസ്ഥകളൊക്കെ കാണാൻ തുടങ്ങി.
ഡോക്ടറുടെ നിർദേശ പ്രകാരം ബുദ്ധിമുട്ട് ആവുന്ന ജോലികളൊക്കെ നിർത്തി.
ശേഷം തൊഴിലുറപ്പ് ജോലി തുടർന്നു..
പക്ഷെ പ്രാരാബ്ധങ്ങൾ കൂടുന്നു..
ചികിത്സ തുടരുകയും വെണം.
അവസാന ആശ്രയം എന്നോണം ഭിക്ഷാടനം തുടങ്ങി.
മുൻകാല അനുഭവങ്ങളാവാം ഓരോ വീട്ടിൽ ചെന്ന് കൈനീട്ടി പറയുമ്പോഴും കരഞ്ഞിട്ടില്ല.
കരയാനല്ലല്ലോ കൈനീട്ടിയത്. പക്ഷെ ചെല്ലുന്ന
വീട്ടിൽ കേൾക്കുന്നവർ കരയുന്നുണ്ട്.
ഒരിടത്ത് ഒരു ഉമ്മ കരഞ്ഞ് കൊണ്ട് ഷാളിന്റ്റെ തുമ്പ് കടിച്ചു പിടിച്ചു കൊണ്ട് എന്നോട് സംസാരിച്ചത്.

ചില വീട്ടുകാർ ഹാളിലേക്ക് കൈപിടിച്ച് കൊണ്ട് പോയി ഭക്ഷണം തന്നത്.
പള്ളിയുടെ മുന്നിൽ കൈ നീട്ടി ഇരിക്കുന്ന സമയം ഒരു നല്ല മനുഷ്യൻ വീട്ടിൽ കൊണ്ട് പോയി ഭക്ഷണം തന്ന് മടങ്ങി പോരുമ്പോൾ അങ്ങാടിയിൽ നിന്ന് ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ ഞങ്ങൾക്ക്
വാങ്ങി തന്നത്..
അങ്ങനെ അങ്ങനെ പലതും..
ആട്ടിയവരും കണ്ടിട്ടും കാണാതെ പോയവർ
ജനവാതിലിൽ കൂടി നാണയത്തുണ്ട് എറിഞ്ഞു തന്ന് ജനവാതിൽ വലിച്ചടക്കുന്നവര് അറിഞ്ഞിട്ടുണ്ടാവില്ല അതെന്റ്റെ നെഞ്ചിനാണ് കൊണ്ടതെന്ന്….
എല്ലാം സഹിച്ചാണ് ഇപ്പോൾ ഈ ഫോട്ടോയിൽ കാണുന്ന ഇരിക്കുന്നിടം വരെ എത്തിയത്…

ഇനിയും ഇതല്ല ഇതിനപ്പുറം സഹിക്കാനും ഞാൻ തയ്യാറാണ്.
എന്തും സഹിക്കാനും നേരിടാനും ചങ്കുറപ്പുണ്ടോ എങ്കിൽ ഒന്നും നമ്മുക്ക് നഷ്ട്ടപെടില്ല.
കാല് മുറിക്കണം അല്ലാതെ രക്ഷയില്ല എന്നുറപ്പിച്ച് പേപ്പർ ഒക്കെ ഒപ്പിട്ടു കുടുംബാഗംങ്ങൾ ഒന്നടങ്കം ഓപ്പറേഷൻ തിയേറ്റർന് മുന്നിൽ..
കണ്ണീർ വാർക്കുന്നു..
കാല് മറവ് ചെയ്യണം എന്ന സന്ദേശം സ്ഥലം ജുമുആ മസ്ജിദിൽ നിന്നും ഹോസ്പിറ്റലിൽ(കോഴിക്കോട് മിംസ്) എത്തുന്നു.
മുറിക്കാനുളള ഏകദേശം അടയാളം ഇടത് കാലിന് ഏറ്റവും മുകളിൽ അടയാളപ്പെടുത്തുന്നു…
രാവിലെ ഓപ്പറേഷൻ തിയേറ്ററിൽ പോയ ഞാൻ കൂളായി രാത്രിയോടെ വാർഡിൽ തിരിച്ചെത്തുന്നു..
രണ്ടു കാലുമായി..
ഇനിയും ഇങ്ങനെ തന്നെ ജീവിതം കാലം മുഴുവനും ഉണ്ടാകും.
ഇതെ പോലെ.
അൻവർ ചക്കയെ പ്രണയിച്ച് കൊണ്ട്…
വേദനയെ സ്നേഹത്തോടെ സ്വീകരിച്ചു കൊണ്ട്…
എല്ലാവർക്കും വെണ്ടി പ്രാർഥിച്ചു കൊണ്ട്…
9746019558 wtsp order please


ചക്ക വിഭവങ്ങൾ


ഹലുവ. 500 ഗ്രാം 160
വരട്ടി. 250 ഗ്രാം 125
ജാം 200 ഗ്രാം 100
സ്ക്വാഷ്. 500 ml 150
അച്ചാർ. 500ഗ്രാം
ഗ്രാം 200
ചിപ്സ് 100 ഗ്രാം 160(ലേയ്സ്)
ചമ്മന്തി പൊടി 250 ഗ്രാം 150
പാഷൻ ഫ്രൂട്ട് സ്ക്വാഷ് 500 ml 150
പുട്ട് പൊടി 500 ഗ്രാം 100
ദോശ പൊടി 250 ഗ്രാം 175
ചക്ക ഉണക്കിയത് 250 ഗ്രാം 150
ഇളനീർ പൊടി 1 p 15
ജാതിക്ക സ്ക്വാഷ് 500 ml 170
കാശ്മീരി ഒറിജിനൽ കുങ്കുമം 1ഗ്രാം 300 രൂപ
contact 9746019558, 9400525255

By ivayana