രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️

ആ മുളംതണ്ടുമായോടിയെത്തി,
കോമള ബാലനിടയകൃഷ്ണൻ
ആ മയിൽപ്പീലിയുംചൂടിയെത്തി,
കാർമുകിൽ വർണ്ണനനന്ത കൃഷ്ണൻ
ആനന്ദ നൃത്തച്ചുവടുമായി,
ജ്ഞാനപ്പൂങ്കാറ്റിൻ കുളിരുമായി,
തൂമഞ്ജുഹാസപ്പുലരിയായി,
മാമകഹൃത്തിൻ വസന്തമായി,
ആ വശ്യസൗന്ദര്യദീപ്തമായി,
പാവന സ്നേഹപ്പൂമുത്തമേകി,
ആദിയുമന്തവുമേതുമില്ലാ-
താദർശചിത്തനായ് നിൽക്കയല്ലീ!
സർവ പ്രപഞ്ചവുമുള്ളിലാക്കി,
നിർവികാരാത്മനായ് നിൽക്കയല്ലീ!
ജീവന്റെയോരോ തുടിപ്പിൽ നിന്നും
ആ വേണുഗാനം ശ്രവിപ്പു,ഹാ ഞാൻ!
ഈ വിശ്വചേതനതൻ മിഴിയിൽ,
ആവോ,തെളിഞ്ഞതാ കാൺമു,കൃഷ്ണൻ!

By ivayana