മധുമാവില✍

വൈകീട്ട് നാല് മണി കഴിഞ്ഞിട്ടുണ്ടാകും
മെയിൻ റോഡിൽ നിന്ന് പഞ്ചായത്ത് റോഡിലൂടെ ഉൾനാടിലെ കട്ട് റോഡിലൂടെ
സുഹൃത്തിൻ്റെ കാറിൻ്റെ പിന്നാലെ വിജനമായ ഗ്രാമത്തിൻ്റകത്തേക്ക് ഗ്രാമ്യകാഴ്ചകൾ ആസ്വദിച് സ്കൂട്ടറിൽ പോവുകയാണ്. വഴിയറിയാത്തത് കൊണ്ട് അവൻ റോഡിൽ എന്നെയും കാത്ത് നിന്നതായിരുന്നു. ആദ്യമായിട്ടാണ് ആ നാട്ടിലേക്ക് പോകുന്നത്.
ഗ്രാമത്തിലേക്കുള്ള റോഡിൽ മറ്റ് വാഹനങ്ങളോ കാൽനട യാത്രക്കാരോ ഒന്നുമില്ലായിരുന്നു… വിജനമായ ചെറിയ റോഡ്..

വൈകീട്ടുള്ള പടിഞ്ഞാറൻ വെയിലിൽ
നീലാകാശം പതിവിലും സുന്ദരിയായിരിക്കുന്നു ‘
കശുമാവിനും കുറ്റിചെടികൾക്കും ഇടയിലായ് ദൂരെ ദൂരെ പണി തീർന്നതും പണിത് കൊണ്ടിരിക്കുന്നതുമായ വീടുകൾ ആർക്കോ വേണ്ടി കാത്തിരിക്കുന്നത് പോലെ എന്നെയെത്തി നോക്കുന്നുണ്ടായിരുന്നു. ആദ്യമായ് കാണുന്ന കൗതുകത്തിൽ ഞാനും
നോക്കിയിരുന്നു.

രണ്ട് കിലോമീറ്റർ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ ഒരു കടയോ ജനങ്ങളോ മറ്റ് വാഹനങ്ങളെയോ കണ്ടില്ല . വിജനമായ ഗ്രാമീണ റോഡ് അടുത്ത കാലത്താണ് ടാർ ചെയ്തത് എന്ന് കണ്ടാലറിയാം. വാഹനങ്ങൾ കൂടുതൽ ഓടാത്തത് കൊണ്ടാകാം കല്യാണം കഴിഞ്ഞ വീടുകൾ പോലെയൊരു മൊഞ്ച്.
ഗ്രാമത്തിനുള്ളിലെ
ഒരു സുഹൃത്തിൻ്റെ വീട് വരെ പോയിട്ട് തിരികെ വിജനമായ അതേ ഉൾറോഡിലൂടെ വരുന്നതിനിടയിൽ
മൊബൈൽ ബെല്ലടിച്ചു.

ഓടിക്കൊണ്ടിരിക്കെ ഹെൽമറ്റ് ഊരി സീറ്റിനിടയിൽ തിരുകി.
ഫോൺ എടുത്ത് നോക്കി.ഓഫീസിൽ നിന്ന് ഒരു കസ്റ്റമറാണ്
പേര് സേവ് ചെയ്തത് കൊണ്ട് കാര്യം മനസിലായി
ചെവിയിൽ ഫോൺ തിരുകി
ഒരു മിനിറ്റിന് താഴെയുള്ള മറുപടി
പത്ത് മിനിട്ടിനകം ഓഫീസിൽ എത്തും
കാത്തിരിക്കാൻ പറഞ്ഞു..

ഫോൺ കട്ട് ചെയ്തു.. ഫോൺ ഷർട്ടിൻ്റ് പോക്കറ്റിലിട്ടു.
വീണ്ടും ഹെൽമറ്റ് ധരിച്ചു..
മെല്ലെ യാത്ര തുടർന്നു.
ഇരുന്നൂർ മിറ്റർ മുന്നോട്ട് പോയിട്ടുണ്ടാകും.’
പിന്നിൽ നിന്ന് ചെറിയ ഹോൺ… ചെറിയ റോഡിൽ
സൈഡ് ചോദിക്കുന്നതാവും..
എന്ന് കരുതി കുറച്ച് കൂടി സൈഡാക്കി…
വീണ്ടും പിന്നിൽ നിന്ന് ഹോൺ അടിക്കുന്നു.

സൈഡ് മിററിലൂടെ നോക്കി..
പോലീസ് ജീപ്പാണ്.
സ്കൂട്ടർ സൈഡാക്കി നിർത്തി.
അടുത്തായ് ജീപ്പ് വന്ന് നിർത്തി..
മുന്നിൽ Si ആണന്ന് കണ്ടാലറിയാം
വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ…?
മുന്നിലിരിക്കുന്ന സാറിൻ്റെ ചോദ്യം.
പോലീസ് അത് കാണാനുള്ള സാധ്യതയില്ലന്ന ധാരണയിൽ.
ഞാൻ പറഞ്ഞു
ഞാൻ സംസാരിച്ചില്ലല്ലോ സർ..!

അടുത്ത ചോദ്യം..
താൻ മദ്യപിച്ചിട്ടുണ്ടോ..?
മദ്യപിച്ചാലും ഇല്ലങ്കിലും കണ്ണുകൾ കണ്ടാൽ ആരും സംശയിക്കുന്നത് പതിവാണ്.
അതേ ചോദ്യം.. ഇല്ല സർ..
തൻ്റെ മുഖം കാണട്ടെ
ഹെൽമെറ്റ് അഴിക്കൂ..
മാസ്കും അഴിക്കൂ
അപ്പോഴേക്കും സ്കൂട്ടറിൽ നിന്നിറങ്ങി
ജീപ്പിൻ്റെ അടുത്ത് ഞാൻ എത്തിയിരുന്നു.

ലൈസൻസ്..’ എവിടെ
പേയ്സിലുള്ള ലൈസൻസ് എടുത്തു്കൊടുത്തു.
ജിപ്പിൻ്റെ പിന്നിലിരിക്കുന്നവർ എന്തോ പറയുന്നുണ്ടായിരുന്നു.
ഫോൺ നമ്പർ പറയൂ..
944…. പറഞ്ഞു കൊടുത്തു.
വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ എത്രയാഫൈൻ അറിയാമോ.. ‘ഹെൽമറ്റില്ലാത്തതിന് വേറെയും.

ഇതിനിടെ പിന്നിലെ സിറ്റിലിരുന്ന സാർ
വണ്ടിയുടെ പേപ്പർ എടുക്കാൻ പറഞ്ഞു.
ഇതൊരു കുഗ്രാമത്തിലെ റോഡായതിനാൽ….
ഫോൺ എടുത്തു പോയതാ.. സർ
ഒരു തവണ ഒഴിവാക്കാമോ…!
പേപ്പർ കൊടുക്കുന്നതിനിടയിൽ മെല്ലെ പറഞ്ഞൊപ്പിച്ചു.

സർ.
ദേശീയപാതയിലോ, മെയിൻ റോഡിലോ ആണങ്കിൽ ഫോൺ എടുക്കില്ലായിരുന്നു സർ.. സോറി സർ
ഇതൊരു വിജനമായ ‘ ഗ്രാമത്തിനുള്ളിലെ റോഡിൽ…
എന്നാലും തെറ്റാണന്നറിയാം.. സർ
ഒരു പ്രാവശ്യം ക്ഷമിക്കണം..

ഒന്നും അവർ കേട്ടില്ലാന്ന് തോന്നി.
എന്താ ജോലി.. ?
എവിടയാ വീട്…?
അച്ഛൻ്റെ പേര്…?
ഞാൻ പറയുന്നത് ഒന്നും അവർ കേട്ടില്ല….
വണ്ടിയുടെ എല്ലാ പേപ്പറും എടുത്ത് സ്റ്റേഷനിലേക്ക് വരൂ..
ഇന്ന് തന്നെ വന്നിട്ട് ഫൈൻ അടക്കണം .
അല്ലങ്കിൽ കേസ് ചാർജ് ചെയ്യും.

5 മിനിറ്റു നുള്ളിൽവിധിയും പറഞ്ഞ് എന്തോ അത്യാവശ്യത്തിലേക്ക്
പോലീസ് ജീപ്പ് വേഗത്തിൽ പോയി..
വൈകീട്ട് 6 മണിക് സ്റ്റേഷനിൽ എത്തി.
എന്താ…?
ഓരോ പോലീസ് കാരനും മാറി മാറി ചോദിച്ചു.
ഒരേ കഥ
ഒരോ പോലീസ് കാരനോടും വിശദീകരിക്കലായിരുന്നു..
ഞാൻ ചെയ്ത നിയമലംഘനം ..

സമുഹത്തിനുണ്ടാക്കിയേക്കാവുന്ന വിപത്തുകൾ..
രാജ്യദ്രോഹത്തിന് സമാനമായ തെറ്റ്..
അടുത്ത തലമുറകൾക്
ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ.. ഈ തെറ്റിന് ശിക്ഷയായ്
സർക്കാറിലേക്ക് അടക്കേണ്ട പിഴയുടെയും …
IPC യിലെ വകുപ്പുകൾ നടപ്പിലാക്കാൻ കഷ്ടപ്പെടുന്ന പോലീസ്കാർ…
തെറ്റ് ആര് ചെയ്താലും തെറ്റാണന്ന പൊതുബോധം എന്നെയും ശ്വാസം മുട്ടിച്ചു.

ഭീകരമായ കുറ്റകൃത്യങ്ങൾ കൊണ്ട് നാട്ടിൽ അരാജകത്വവും പിഡനങ്ങളും കൊലപാതകങ്ങളും നടക്കുന്നതും നാട് നന്നാവാത്തതും നിയമ ലംഘിക്കുന്നത് കൊണ്ടാണന്നും .., ഹെൽമറ്റില്ലാതെയും, കുഗ്രാമത്തിലൂടെയായാലും വണ്ടി ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നതും തെറ്റാണന്ന കുറ്റബോധം വല്ലാതെ തളർത്തിക്കളഞ്ഞു. നിയമ ലംഘനത്തിന്ന്
കൊടും കുറ്റവാളികളെപ്പോലെത്തന്നെ ശിക്ഷയർഹിക്കുന്നവനാണന്ന് മനസിലാക്കിയ ഒരു മണിക്കൂർ നേരം..

സാറ് വന്നിട്ട് ഫൈൻ അടച്ചിട്ട് പോവാം.. അല്ലകിൽ വണ്ടി ഇവിടെ വച്ചിട്ട് നാളെ രാവിലെ വന്ന് അടച്ചാൽ മതിയെന്ന്
ഒരു പോലീസ് കാരൻ എന്നോട് പറയുന്നതിനിടയിൽ
സ്റ്റേഷൻ്റെ മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിർത്തി ..
മൂന്ന് യുവാക്കളെ ജീപ്പിൽ നിന്നിറക്കി.. തെക്ക് ഭാഗത്ത് അവരെയും മാറ്റി നിർത്തി. സ്റ്റേഷൻ്റെ ഉള്ളിൽ നിന്ന് കുറെ പോലിസ് കാർ ഇറങ്ങി വന്നു നോക്കി പിറുപിറുത്തു.
ഒരു കോടിരൂപയുടെ മാരകമായ മയക്ക് മരുന്നുകടത്ത് കേസിലെ കുറ്റബോധമില്ലാത്ത പ്രതികൾ..?

ഇടക്കിടെ റോഡിലേക്ക് നോക്കുന്നു. ആരയോ പ്രതിക്ഷിക്കുന്ന പോലെ.
ഇവരോട് ആരും ഒന്നും ചോദിക്കുന്നത് കണ്ടില്ല, ഉപദേശിക്കുന്നതും ipc വകുപ്പുകൾക്കും സങ്കടം.
ഒന്നര മണിക്കൂറിന് ശേഷം ഫൈൻ അടച്ച്
സ്റ്റേഷനിൽ നിന്നിറങ്ങി..
പാതിരാ കഴിഞ്ഞിട്ടും ഉറക്കം വന്നില്ല
രാജ്യത്തിലെ പരമോന്നതിയിലുള്ള നിയമലംഘനം-
കുറ്റബോധം വേട്ടയാടുകയാണ്.

By ivayana