രചന : ജയേഷ് പണിക്കർ✍
ശ്രുതിയതുലയവുമേ ചേർന്നൊഴുകി
മധുരമായുള്ളൊരാ ഗാനമതിൽ
ശ്രവണ മനോജ്ഞമതെന്നുള്ളിലോ
സുഖകരമായൊരനുഭൂതിയായ്
ഒരു ചെറു മുരളി തൻ ഗാനമതിൽ
അറിയാതെ ഞാനിന്നലിഞ്ഞു പോയി
ഒരു നവലോകമതിൽ മുഴുകി
അവിടെ ഞാനങ്ങു സ്വയം മറന്നു
ഉയരുന്നിതൊരു ഗാനമാധുരി
ഞാനതിലുലകം മറന്നങ്ങിരുന്നു
അകലെ നിന്നൊഴുകി വന്നെത്തിയാ
ഗാനമെൻ അകതാരിലിന്നും മുഴങ്ങിടുന്നു
എവിടെ നിന്നെത്തിയീ കല്ലോലിനി
ഒഴുകിയിന്നെന്നിൽ പതിച്ചിടുന്നു
ഒരു പാടിതങ്ങു തിരഞ്ഞു ഞാനും
ഒരു നാളുമേ കണ്ടങ്ങെത്തിയില്ല
മൃദു സ്വനമങ്ങു കേട്ടു ഞാനും
മുരളിയങ്ങൂതി നീയകലെയതാ
കുളിർക്കാറ്റിലൂങ്ങൊഴുകിയതാ
കരളിലങ്ങാനന്ദമേറ്റിടുന്നു
ഇമയങ്ങടച്ചങ്ങു ഞാൻ നിന്നീടവേ
ഇവിടെയീ ലോകമോ സ്വർഗ്ഗതുല്യം
ആ വേണുനാദത്തിലാറാടി ഞാനിന്നും
ആകെ മറന്നങ്ങു നില്ക്കയല്ലോ.