രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍

” ടാറ്റ ശ്രീനിയേയും ” , “ബിർള രവിയെയും ” വീണ്ടും കണ്ടുമുട്ടുന്നത് പിന്നെയൊരു അവസരത്തിൽ ആയിരുന്നു.
സ്കൂൾ , കോളേജ് , കാലം കഴിഞ്ഞു
വർഷങ്ങൾക്കു ശേഷം ഒരു ഇന്റർവ്യൂ വേദിയിൽ വെച്ചു.
പുതിയ ജോലിക്കുള്ള മുന്നൊരുക്കത്തിൽ ആയിരുന്നു അത്.
മുഖക്കാഴ്ചക്കു വേണ്ടി വിളിച്ച കമ്പനിയുടെ തന്നെ വാടക കെട്ടിടത്തിലേ
ലോങ്ങ്‌ ഹാളിൽ ഇരിക്കുമ്പോൾ ഒരു സംശയം വന്നു…
നീണ്ടനിരയിൽ ലാസ്റ്റ് ഇരിക്കുന്നത് ശ്രീനിയല്ലേ ന്നു …?!
നമ്മുടെ ടാറ്റാ…ശ്രീനി
ഫണ്ട്‌ റൈസർ..
ആക്കാലത്തെ.

‘ബിർള രവി’ യല്ലേ അവന്റെ ഒപ്പം അടുത്തിരിക്കുന്നത്….?!
അനഥർ ഫണ്ട്‌ റൈസർ..
ബിർള രവിക്കു എന്നുമൊരു താങ്ങു വേണം..
ഇപ്പൊ കൂടെ ടാറ്റാ ശ്രീനി..
എന്തിനും സഹായിക്കുന്ന രണ്ടു കൂട്ടുകാർ.
രഹസ്സ്യങ്ങളുടെ കലവറയല്ലേ രവി..
ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ.
അതോണ്ടായിരിക്കാം.
അതിലുണ്ടായ ചിന്തയെ ഞാൻ മനസ്സിൽ പിശുക്ക് കാട്ടി പുറത്താക്കി.
ഇപ്പൊക്കെ എന്തിനു അത് ചിന്തിക്കണം..!
പക്ഷെ ,
ആ ചിന്ത തെറ്റായി…
രവിക്കു താങ്ങു വേണം..

അവന്റെ സംസാരത്തിൽ അവൻ മാറിയിട്ടില്ല ന്നു എനിക്ക് മനസ്സിലായി.
രണ്ടു സംശയങ്ങളും സത്യത്തിലേക്കു
നീങ്ങുമ്പോൾ മനസ്സ് വീണ്ടും സ്കൂൾ കാലത്തേക്ക് , ഫുട്ബോൾ ഗ്രൗണ്ടിലേക്ക്…. അന്ന് നടന്ന കളിയിലേക്ക് ,
ഒരു ചാഞ്ചാട്ടം നടത്തി.
….ആ അവസാന കളിയിലേക്ക് കുതിച്ചു.
അന്ന് വൈകുന്നേരത്തെ കളിയിൽ ഒരാവേശത്തിൽ
ടാറ്റാ ശ്രീനി ലെഫ്റ്റ് ഫൂട്ടു കൊണ്ടു അടിച്ച പന്ത് ഗ്രൗണ്ടിലെ നായരുടെ ഭാര്യക്കിട്ട് കൊള്ളിച്ചതിന്റെ പത്താം വാർഷികത്തിൽ ഞാൻ അവനെ വീണ്ടും കണ്ടു മുട്ടി..
അതിശയം.
കൃത്യം പത്തുവർഷം ആയി ആ പന്ത്
കൊണ്ടിട്ടു…
യാദൃച്ഛികം തന്നെ…
അന്ന് ബിർള രവിക്കു ആ കളി കാണാൻ ഭാഗ്യം ഉണ്ടാർന്നില്ല.
….ശ്രീനിയുടെ ആ ഉശിരൻ അടി ‘അവിടെ’ കൊണ്ടു ഉണ്ടാവുന്ന പൊല്ലാപ്പ് രവി മുൻകൂട്ടി കണ്ടു അന്ന്
വരാതിരുന്നതോ…?

സംശയം അങ്ങിനെ നീണ്ടു.
സംശയിക്കണല്ലോ…
കാലം അങ്ങിനെയല്ലേ ..
രവി പഹയൻ ഒരു മുങ്ങിക്കപ്പലാണ്… എനിക്കറിയാം..
കുഴപ്പമുള്ളവിടെ മുൻകൂട്ടിക്കണ്ടു രവി ഒരു മുങ്ങു മുങ്ങും…
പിന്നെ ദിവസങ്ങൾ കഴിയും പൊങ്ങാൻ.
‘കണക്കുപറമ്പിലെ മുങ്ങിക്കപ്പൽ’
….അങ്ങനൊരു പേര് കൂടിയുണ്ട്…
ബിർള രവിക്കു..
അവിടുത്തെ നാട്ടാര് പണ്ട് അങ്ങിനെ വിളിച്ചിരുന്നു.
രണ്ടു പണക്കാർ ഇന്റർവ്യൂ ന്നു വന്നിരിക്കുന്നു..
ദാരിദ്രം അവർക്കും ഉണ്ട്..
അതല്ലേ അതിന്റെ അർത്ഥം.
ഇല്ലേൽ ഈ ജോലിക്ക് അവരെന്തിനു വന്നു..
പട്ടണത്തിൽ
വല്ല ബിസിനസ്സും തുടങ്ങാൻ പാടില്ലായിരുന്നോ..
അപ്പോഴാണ് ഉണ്ണിക്കാരനവരുടെ ജോലി പോയ വിവരത്തെക്കുറിച്ച് ഞാൻ ഓർത്തത്..
നാട് കുട്ടിച്ചൊരായ്ക്കൊണ്ടിരിക്കുന്നു.

കടിഞ്ഞാൺ അമേരിക്കയുടെ കയ്യിലല്ലേ.
അതേ സംഭവിക്കു.
അങ്ങനെല്ലേ ഉണ്ണിയുടെ ജോലി പോയത്.
ബിസിനസ്‌ ഒക്കെ വൻ റിസ്കാ..
ശ്രീനിയും , രവിയും ഈ ജോലിക്ക് വന്നതിൽ തെറ്റില്ല… ഞാൻ കണക്കു കൂട്ടി.
ഇല്ലേൽ ഞാനും ടൈ ഒക്കെ ഇട്ടു ഈ
മേട മാസത്തിൽ വിയർത്തു കുളിച്ചു ഇന്റർവ്യൂ ന്നു വരുമോ…
എങ്കിലും ഞാൻ അവരെക്കുറിച്ച് ചിന്തിച്ചു.
മനുഷ്യന് അവനവന്റെ കാര്യത്തിലല്ല ശ്രദ്ധ…
…..കാട് കയറിയ ചിന്തയെ ഞാൻ നാട്ടിലെക്ക് കൂട്ടിക്കൊണ്ട് വന്നു.
അവിടുന്ന് പ്രിയപ്പെട്ട , എന്റെ നിഷ്‌ക്കളങ്കമായ ചുക്കിനിപ്പറമ്പിലേക്കും.
എന്നിട്ട് കുറേ ചോദ്യം അവരോടു ചോദിച്ചു…
സംശയം തീരുവോളം അത് നീണ്ടു.

ഇന്റർവ്യൂ ന്നു അകത്തുനിന്ന് ഓരോരുത്തരെ വിളിക്കുന്നുണ്ട്.
എന്റെ ഊഴത്തിന് ഞാൻ കാത്തിരുന്നു.
അതിനിടയിൽ ഞാൻ ചോദ്യം തുടർന്നു…
“രണ്ടു പേരോടും ഒരേ ജോലിക്ക് എങ്ങിനെ വന്നു…?
എപ്പോൾ കണ്ടു മുട്ടി “…
….ചോദ്യാവലി
ഇന്റർവ്യൂ ആൾക്കാർ ചോദിക്കുന്നതിനേക്കാൾ കൂടുതലായിരുന്നു.
“ഞങ്ങൾ വന്നത് ഗത്യന്തരമില്ലാതെ…
ഇട്ട ബിസിനസ്‌ ഒക്കെ പൊളിഞ്ഞു.
വീട്ടിൽ നിന്നു പോണ്ടിവരും ന്ന തോന്നൽ
ജോലിയപേക്ഷയിൽ എത്തി.
അന്നുള്ള ബദ്ധം ഇന്നും തുടരുന്നു”.

ശ്രീനി മറുപടി നൽകി.
ഞാൻ കമ്പനി ഇന്റർവ്യൂ കാര്യം കുറച്ചു നേരത്തേക്ക് മറന്നു..
തിരിച്ചു ഞാൻ അവരോടു കുറേ ചോദിച്ചു.
എനിക്ക് സ്ഥലകാല ബോധം ഇല്ലാണ്ടെയായി കുറച്ചു നേരത്തേക്ക്…
ഞാൻ അങ്ങിനെയാ… എന്താ ചെയ്യാ..
ഞാൻ വീണ്ടും ടാറ്റാ ശ്രീനിയോട് ചോദിച്ചു…
….’ ശ്രീനി , അന്ന് നീ പന്ത് അടിച്ച ശേഷം , വാര്യൻമാരുടെ തൊടി വഴി എവിടേക്ക് ഓടി…?!
പന്ത് ‘അവിടെ ‘ കൊണ്ടത് നീ അറിഞ്ഞുവോ….?
നിന്റെ ” ടാറ്റാത്തരം ” പിന്നീട് ഏതു സ്കൂളിലായിരുന്നു…?
…..ആ നായർഅമ്മാവൻ നിന്നെ അനേഷിക്കുന്നുണ്ട്…
ഇപ്പഴും…
ഞാൻ അവനെ ഇഞ്ചി കേറ്റി.

നായർ കഥ ഞാൻ കേൾപ്പിച്ചപ്പോൾ ,
‘പന്ത് ശീലമില്ലാത്ത സ്ഥലത്തു കൊണ്ടത് കൊണ്ട് ശുദ്ധികലശത്തിനു വേണ്ടി കിണറ്റിനുള്ളിലേ വെള്ളത്തിലേക്കു , കുളിക്കാൻ
കുതിച്ചു പോയതാണ് എന്ന് ശ്രീനി വിസ്താരം’.
ശ്രീനിയുടെ നാവിൽ നിന്നു അത് കേട്ടു ഞാൻ ഹഹഹ പറഞ്ഞു കുലിങ്ങിച്ചിരിച്ചു.
ഒരു അടക്കിയ ചിരി രവിയുടെ മുഖത്തും ഞാൻ കണ്ടു.
ചിരിയിലും രവി പിശുക്കും…
പക്ഷേ ,
എന്റെ അത്ര ഇല്ല..
ചിരി… ചിരിയോ ചിരി… ഒക്കെ സ്വപ്നായിരുന്നു…
അന്ന് പക്ഷെ ശ്രീനി ഇതു പറഞ്ഞപ്പോൾ ഒന്ന് നന്നായി ചിരിച്ചു.
ചിരിയിലെ പിശുക്ക് ഇപ്പോഴും തുടരുന്നു..
ദൈവം ‘ചിരി പിൻ’
ഇടാതെയാണോ എന്നേ ഇങ്ങോട്ടേക്കു പടച്ചു
വിട്ടിരിക്കുന്നത്.
ചിന്തനീയം.

ബിർള രവി
‘ശ്രീനി വിസ്ഥാരം’ രാമായണക്കഥ കേട്ടപോലെ സ്തംഭിച്ചു കേട്ടിരുന്നു…
ഈ രക്തത്തിൽ എനിക്ക് പങ്കില്ലാമട്ടിൽ.
അവന്റെ മുഖം ഒരു ചോദ്യചിഹ്ന്നം ഉയർത്തിയിരുന്നു.
…..ഞാൻ വീണ്ടും ആ “കൊസറാക്കൊള്ളി കേസ് “….
നായർഅമ്മാവന് വേണ്ടി കുത്തിപ്പൊക്കുമോ എന്ന് അവർ ഭയന്നു…
ഒരു കേസും കൂട്ടവും അവർ ഭയന്നിരുന്നു.
കയ്യിൽ കാശില്ലാതെ വന്നപ്പോൾ എങ്ങനെങ്കിലും ജീവിക്കണം ന്നായി അവരുടെ ചിന്ത.
ഞാൻ പണ്ടത്തെ ആ കളി ഓർത്തെടുത്തു..
പന്ത് കൊണ്ട സ്ഥലാ പ്രശ്നം.

ഷോ വാളിലെ ജനൽ തകർത്തത് ഒരു പ്രശ്നംമേ അല്ല.
സ്ത്രീ.. നിദമ്പം ഒക്കെ അവിടെ കർത്താവ്‌ , ക്രിയ ആയി മുഴച്ചു നിന്നു.
കൊണ്ടത് സ്ത്രീക്കിട്ടല്ലേ…
സ്ത്രീ പരിഹാസ കഥാപാത്രമായില്ലേ കാണിക്കളുടെ ഇടയിൽ.
കൂടെ , രണ്ടിന്റേം വരാൻ പോവുന്ന ഇന്റർവ്യൂ മനസ്ഥിതി ഞാൻ പൊളിച്ചു കുളമാക്കി.
ഇൻറ്റർവ്യൂവിൽ നാം സ്വാർത്ഥരാവുന്നു.. എത്ര ശരി.
‘ സ്വാർത്ഥത ‘ആണ് അവിടെ ശരി.
ജോലി കിട്ടിയേ തീരുലോ…
ആ ദേഷ്യം കാരണം ഇനി ചുക്കിനിപ്പറമ്പിലേക്കില്ല ന്നു അവരുടെ മുഖം പറയുന്നത് ഞാൻ വായിച്ചെടുത്തു.
‘ആലേലും നീയ്യൊക്കെ ചുക്കിനിപ്പറമ്പിൽ…,
ചെറുവരബോട്ടിൽ , ഒക്കെ വന്നിട്ട് എത്ര കാലായി..!
അവിടുള്ള ആൾക്കാരെ നീയൊക്കെ മറന്നില്ലെ..
പവൻ മാറ്റു മുത്തുകളല്ലേ അവിടെയുള്ള അവരൊക്കെ.
അങ്ങിനെയുള്ള ജനുസ്സുകളെ ഈ പറയുന്ന നിന്റെ പട്ടണത്തിൽ കണി കാണാൻ കിട്ടുമോ..!?
….ഞാൻ ഒരു കുറ്റപത്രം
ഒപ്പിടാതെ അവരുടെ മുഖത്തേക്കു എറിഞ്ഞു കൊടുത്തു.
എനിക്ക് സമാധാനായി.

രാവിലെ തന്നെ ഒരുത്തന്റെ മണ്ടയിൽ മുളകരച്ചല്ലോ..!
എഴുത്ത് തമാശ ട്ടോ ഇതൊക്കെ.
കാര്യായി എടുക്കണ്ട.
കമ്പനിയിൽ ഉണ്ടായ മുഖക്കാഴ്ചയും , പിന്നാലെ വന്ന ചർച്ചയും , വിജയിച്ചുള്ള പാനലിൽ ശ്രീനിയും , രവിയും , പിന്നെ ഞാനും ഉൾപ്പെട്ടു.
ഇന്റർവ്യൂനെക്കാൾ കഷ്ടം നിറഞ്ഞ ബാല്യം പിന്നിട്ടവരല്ലേ ഞങ്ങൾ.
ചോദ്യങ്ങൾക്ക്
ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുത്തു.
ഒടുക്കം,
ബോർഡ്‌ തോറ്റു…
ഞങ്ങൾ ജയിച്ചു.

മൂവർക്കും ഒരേ കമ്പനിയിൽ ജോലി കിട്ടി.
പല ഡിവിഷനുകളിലായി.
ഭാഗ്യം…
ആക്കാലത്തു
കുറച്ചു പണിയെടുക്കാനും , സമ്പാദിക്കാനും ഒക്കെ കഴിഞ്ഞു.
ഒരു റിലീഫിന് വേണ്ടി ഇത്തിരി ഇടക്കൊക്കെ ‘മിനുങ്ങുകയും’ ചെയ്തു.
അതിനൊക്കെ ഉള്ള പണം ഉണ്ടാർന്നു ന്നുള്ളതാണ് സത്യം.
മാസം കൈവരുന്ന പണം വീട്ടിൽ കൊടുത്തിട്ടും , ബാങ്കിൽ നിക്ഷേപിച്ചിട്ടും , പൊന്നു വാങ്ങിയിട്ടും , വീണ്ടും കയ്യിൽ പണം ബാക്കി…
ഒന്ന് ‘മിനുങ്ങാലോ’
…ന്നുള്ള പൂതി അന്നു മനസ്സിൽ ഉടലെടുത്തു.

വിവാഹം..കുട്ടി…കൂളി യൊക്കെ ആയാൽ ഇതിനു തരപ്പെടില്ല ന്നു ടാറ്റാ ശ്രീനി അഭിപ്പ്രായപ്പെട്ടു.
ബിർള രവി അതിനു പിന്താങ്ങി.
കുറേ കാലത്തിനു ശേഷം ശ്രീനി ഒരു സത്യം പറഞ്ഞു.
വരാൻ പോകുന്ന ഊരാ ക്കുടിക്കിനെക്കുറിച്ച്…
കോവയിലുള്ള മുറപ്പെണ്ണുമായുള്ള
തിരുമണത്തെ ക്കുറിച്ചു…
കയ്യും കാലും കെട്ടിയ , വരാൻ പോവുന്ന കാലത്തെ അവൻ വെറുക്കുന്നു ന്നു എനിക്ക് മനസ്സിലായി.
കോളേജ് കാലഘട്ടത്തിൽ പഠിച്ച “മിനുങ്ങൽ ” ഒന്ന് ഞാൻ പൊടിതട്ടിയെടുത്തു.
ആര് പഠിപ്പിച്ചു ന്നു ഓർമ്മയില്ല.
പഠിഞ്ഞു ന്നു മാത്രേ ഓർമ്മയുള്ളു.
തീ.. വണ്ടി പഠിച്ച പോലെ അല്ലായിരുന്നു.

ഒളിവലിയുടെ ഗുരു താമര തന്നെ.
‘മിനുങ്ങൽ ആലയത്തിൽ ‘
കുടിവട്ടം കൂടിയപ്പോൾ
ശീലമില്ലാത്ത പാനീയം കുടിക്കുമ്പോൾ ,
ഓക്കാനം വന്നപ്പോൾ
ടാറ്റ ശ്രീനി സഹായിച്ചു.
‘സ്വാമിസ് നാരങ്ങ അച്ചാർ’ സഹായത്തിനെത്തി.
നാരങ്ങ നക്കി ഓക്കാനെത്തെ
പറഞ്ഞു വിട്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം.
അരണ്ട വെളിച്ചത്തിൽ ഞാൻ കുറേ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു… ചിരിച്ചു…
‘മിനുങ്ങൽ’ അന്നുകാലത്തുള്ള എല്ലാ ദുരന്തനിവാരണത്തിനു സഹായം നിന്നു.
താമര ഓടിക്കാൻ പഠിച്ച “തീ “…വണ്ടി അതായതു ഒളി വലി അവിടെയും പരീക്ഷിച്ചു.
രാജ്യം വിട്ടു… ചുക്കിനിപ്പറമ്പ് ദേശം വിട്ടുള്ള വലി ആദ്യായിരുന്നു.
‘തീ ‘..വണ്ടി വലിച്ചു ജയിച്ചു ,
ഫ്ലോർ ഇറങ്ങി താഴേ വന്നപ്പോൾ
ശ്രീനിയും , രവിയും അത്ഭുദത്തോടെ കണ്ടു.
ചോദിച്ചു…,
‘അമ്പട… പഹയാ നീയെങ്ങിനെ ഇതു പഠിച്ചു..
ഈ വലിയൊക്കെ…
വീട്ടിലറിയുമോ ഈ ലീലാ വിലാസം’..
അതൊക്കെ ചോദിച്ചത് ശ്രീനിയാണ്.

അവനും തീ…വണ്ടി ഓടിക്കുന്നതിൽ കേമനായിരുന്നു.
പുക ഉള്ളിലേക്കെടുത്തു അവൻ എന്നേക്കാൾ വലിയ ‘വലിയനാണെന്ന്’ അവിടെ , ആ നിമിഷത്തിൽ തെളിയിച്ചു.
ഞാൻ അതിനൊക്കെ നിന്നു കൊടുത്തു.
ജയപരാജയം അതിലും കണ്ടു.
ഒന്നിലും മാസ്റ്റർ ആവാഞ്ഞത് എഴുതാൻ പ്രേരിപ്പിച്ചു പിൽക്കാലത്ത്.
വിജയം വഴിയേ അറിയാം..
ഇന്റർവ്യൂ വിജയ വിവരം വീട്ടിലേക്കു അറിയിച്ചപ്പോൾ വീട്ടുകാർ തട്ടകത്തിലുള്ള
ഭഗോതിക്കു
കടും മധുരപ്പായസവും , കാണിക്കയും ഉഴിഞ്ഞു വെച്ചു.
വീട്ടിനു ഏറെ അകലെ അല്ലാത്ത കൃഷ്ണേട്ടനെയാണ് വിവരം വീട്ടിലേക്കു അറിയിക്കാൻ പറഞ്ഞത്.

വീട്ടിൽ അന്ന് ഫോണില്ലാരുന്നു.
ഫോൺ വിവരം
ആൾ വഴി അയച്ചപ്പോൾ വീട്ടിൽ നിന്നു ഉത്തരം കിട്ടാൻ ദിവസം ഒന്ന് കഴിഞ്ഞു.
വീട്ടിലേക്കു എത്തുമ്പോൾ
കുടമണി കിലുക്കി വിളക്ക്
തെളിയിച്ചു എതിരെൽക്കാനും ഞാൻ കല്പ്പിച്ചു.
വളരെ നാളുകൾക്കു ശേഷം കിട്ടുന്ന ജോലിയാ..
ഇതിനു ഇത്തിരി സ്ഥിരത ഉണ്ട്..
കൂടെ ഇശ്വരൻ ഉണ്ടെന്ന വിചാരം മനസ്സിൽ കൂടിക്കൂടി വന്നു.
കളിക്കൂട്ടുകാർ ആണ് ശ്രീനിയും , രവിയെന്നും കമ്പനിയിൽ ഞാൻ പറഞ്ഞില്ല.
അവർ ഏളുതം എടുത്താലോ.

മാസം…മാസം ഉള്ള കമ്പനി ഹെഡ്ക്കോട്ടർ മീറ്റിങ്ങിൽ ഒരേ ഹോട്ടലിലേ അടുത്തടുത്ത റൂമിൽ താമസിച്ചു
ഞങ്ങൾക്കുണ്ടായ ബാല്യകാലം വിളമ്പി ഉണ്ടു.
അവിടുത്തെ പ്ലാസ ഹോട്ടൽ അതിനു
വേദിയൊരുക്കി.
ഞാനും ശ്രീനിയും ആ ഡബിൾകോട്ട് പങ്കിട്ടു.
മിനുങ്ങലും ,
തീ … വണ്ടി വലിയും അവിടെ നടന്നു.
555 അന്നാണ് നേരിട്ട് കണ്ടത്.
താമര , കള്ളൻ അതൊന്നും പഠിപ്പിച്ചില്ല.
എങ്കിലും താമരയിലെ ഗുരുവിനെ തൊഴിക്കുന്നില്ല.
എന്റെ ,

തീ… വണ്ടി ഗുരു മാണ്ണിക്ക്യപ്പാടത്തെ താമര തന്നെ.
ഞാൻ ഉറപ്പിച്ചു.
‘താമര അവതാരത്തെ’ അവർക്കൊക്കെ
ഇഷ്ട്ടപ്പിടിച്ചു.
ഒറിജിനൽ താമരയെ വെല്ലുന്ന ഇനമായിരുന്നല്ലോ നമ്മുടെ താമര.
ചെളി വെള്ളത്തിൽ ആണേലും ,
എണ്ണമയത്തോടെ തടിയിൽ കൊള്ളിക്കാതെ താമര മണിക്യപ്പാടത്തും , ചുക്കിനിപ്പറമ്പിലും ആക്കാലത്ത് വിലസി.
പഹയൻ ആ നാട് വിട്ടു വേറെ നാടിലേക്ക് വന്നില്ല.
ധൈര്യം ഉണ്ടാർന്നില്ല ചുരുക്കം.
താമരയെ ഒന്ന് കാണാൻ
ടാറ്റയും, ബിർളയും കൊതിച്ചു.

എന്റെ പീത്തൽ അത്തരത്തി ലായിരുന്നു.
ഒരൂസം പഹയനെ കൊണ്ടു വരാം ന്നു ഞാൻ ടാറ്റാശ്രീനിക്ക് വാക്ക് കൊടുത്തു.
ഒടുവിൽ ആ ദിവസം വന്നടുത്തു.
ഒരു ഓണക്കാല അവധിക്കു മുൻപായ കമ്പനിയുടെ മീറ്റിങ്ങായിരുന്നു.
മനസ്സിൽ സന്തോഷം നിറഞ്ഞ കാലം.
കൂട്ടുകാർ കുറച്ചെങ്കിലും , ഉള്ളത് നല്ലവർ.
Gentle തല്ലിപ്പൊളികൾ.
മീറ്റിംഗ് കഴിഞ്ഞ വൈകുന്നേരം താമരയെ എങ്ങിനെയൊക്കെയോ ഞാൻ പട്ടണത്തിലേ ‘ഗ്രാൻഡ് അശോക’…യിലേക്ക് ക്കു വരാൻ പറഞ്ഞു.
വന്നില്ലെങ്കിൽ താൻ ആണല്ല ന്നു വരെ ഞാൻ താമരയോട് പറഞ്ഞു പിരി കയറ്റി.
അവസാനം താമരയിലെ ആൺ തലകുലിക്കി…
വരാം… ഒരു താമര കമന്റ്‌.
ഞാൻ അത് like ചെയ്തു.

ണ്ട് ഗ്രാൻഡ് അശോക ബാറിൽ ഉണ്ണിക്കാരണവരുമൊത്തു അവിടേക്കൂടിയ ഓർമ്മ ഒന്ന് പുതുക്കലും ആവാം.. ന്നും ഞാൻ കരുതി.
ഇക്കുറി അടി ബാറില്ലല്ല…
മുറിയിലായിരുന്നു ന്നുള്ള ഒറ്റ വ്യത്യാസം.
മുറി 114 ലിൽ.
Waiter പഹയൻ മായൻ ഇപ്പോഴും അവിടെ ഉണ്ടാവുമോ ഞാൻ തിരക്കി.
റൂം നമ്പർ 114 ൽ ഞാൻ സാധാരണ പോലെ കേറി കുറ്റിയിട്ടു.
പിന്നാലെ കാളിങ്ബെൽ
ശബ്ദിച്ചു.
അത്ഭുതം..
മായൻ ആയിരുന്നു അത്.
മായനെ കണ്ടിട്ട് വർഷം 10 ആയി.
മായനെ വിഷ് ചെയ്തു ഇന്ന് ഒരു ആടാർ അടി ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞു.
സഹകരിക്കണമെന്നും.

മായൻ തല കുലിക്കി എല്ലാം സമ്മതിച്ചു.
കുറേ വാള് വെക്കൽ
പ്രക്ക്രിയ നടന്നേക്കാമെന്നും ഞാൻ മായനെ ധരിപ്പിച്ചു.
കുടി വട്ടത്തിൽ
താമര എന്നൊരു കന്നികുടിയനുമുണ്ടെന്നു ഞാൻ അവനോട് പറഞ്ഞു.
സമയം ഏറെ വൈകാതെ മണി അഞ്ചായപ്പോൾ ചുക്കിനിപ്പറമ്പിൽ നിന്നു താമര ഗ്രാൻഡ് അശോകയിൽ എത്തി.
എനിക്ക് വലിയ അത്ഭുതം ആയി.
ഒറ്റയ്ക്ക് വന്നല്ലോ അവൻ..
“നല്ല ഒരു കുടി മുഹൂർത്തത്തിൽ
ആടാർ അടി ഹരിശ്രീ കുറിക്കാൻ വേണ്ടി താമര റെഡി ആയി.
….”അവൻ ആണാണെന്ന് തെളിയിച്ചു”… ശ്രീനി താമരയെ കണ്ടതും കമന്റ്‌ വിട്ടു.
താമരക്കു അത് അത്ര പിടിച്ചില്ല ന്നും ഞാൻ ഊഹിച്ചു.
കുടി പഠിച്ചാൽ ആൺ ആയോ….
വലിയ ആൾ ആയോ…
ഉത്തരം അവനവനോട് ചോദിക്കു..
അഭിമാനത്തോടെ പറയണ്ട കാര്യമല്ലല്ലോ അത്.
അന്നൊരുക്കിയ
കുടി മുറി ഇങ്ങനെ…,
..റൂം നമ്പർ 114 ലേ ടേബിളിൽ ഒരറ്റത്തായി റ്റാറ്റാ ശ്രീനിയുണ്ട്…
ബിർള രവിയുണ്ട്..

പിന്നെ കമ്പനിയിലെ മറ്റു മൂന്ന് പേരുണ്ട്.
ഞാനും ഉണ്ട്.
സ്വാമിസ് നാരങ്ങാ അച്ചാറിൽ താമര ഒരു ഒന്നൊന്നര തുടക്കം കുറിച്ചു.
വലിയ takeoff ആയിരുന്നു അത്.
അടി മൂന്ന് കഴിഞ്ഞപ്പോൾ താമര ആടി…പാടി..
നൃത്തം ചെയ്തു.
തമാശകൾ പൊട്ടിച്ചു.
കരഞ്ഞു.. നമ്മൾ കണ്ടു മുട്ടാൻ വൈകിയെന്നും.
ടാറ്റാ ശ്രീനിയും , രവിയും മറ്റു മൂന്ന് പേരും താമരയെ വെള്ളത്തിലിട്ടു വട്ടം കറക്കി.
താമര ഉള്ളിലുള്ളതൊക്കെ പറഞ്ഞു പുലമ്പി.
ഒരു കുടിയുടെ വ്യത്യാസമേ താമരക്കു ഉണ്ടാർന്നുള്ളു….,
എല്ലാം പുറത്ത് വരാൻ.
കുടിക്കു ഇടയിൽ താമര ഒരു പുകക്ക് ചോദിച്ചു.
ഞാൻ എന്റെ ഒളിവലി ഗുരുവിനു 555 സമാനിച്ചു.
555 ൽ ആറാടി ,
താമര ഗുരു
‘ആടാർ അടിയിൽ’ എന്റെ ശിഷ്യനായി.
ഗുരുവും , ശിഷ്യനും ഒരേ റൂമിൽ ആറാട്ട് നടത്തി.
മണിക്കൂറുകൾ കഴിഞ്ഞപ്പോ
മതി…മതി
നാളെ ജോലിയുള്ളതാ…
ഞാൻ മറ്റുള്ളവരെ
ഓർമിപ്പിച്ചു.
മണിക്കൂർ അഞ്ചായി തുടങ്ങിയിട്ട്.
മായൻ തന്റെ പണി
വൃത്തിയായി ചെയ്തു.

ടിപ്സ് ആയി നൂറു രൂപ കൊടുക്കേണ്ടി വരും.
പാവം.
അവന്റെ ഉറക്കം പോയല്ലോ.
ബിർള രവി തുടക്കത്തിലെ വാള് വെച്ചു.
രവിക്കു പെഗ് ഹറാമാണെന്ന് തോന്നിപ്പോയി.
സ്വാമിസ് അച്ചാർ ആദ്യമായി അവന്റെ മുന്നിൽ തോറ്റു.
രവി സൈഡ് ആയി.
ഞാൻ സമയം നോക്കി.. മണി 11.
അടി തുടർന്നു.
താമര ഒടുവിൽ വിരിഞ്ഞു.
എല്ലാ തെറ്റുകൾക്കും എന്നോട് മാപ്പ് പറഞ്ഞു.

കവിന്നു പറഞ്ഞു ചമയാതെ പണിക്കു പോവാം…ന്നു പറഞ്ഞു ശ്രീനിക്ക് മുന്നിൽ കുമ്പസരിച്ചു.
ടൌൺ ജീവിതം നല്ല രസമായിരിക്കും തോന്നുണ്ടെന്നും.
എല്ലാരും അവരോരുടെ റൂമിൽ പോവു ന്നു പറഞ്ഞു ശ്രീനിയും സൈഡ് ആയി.
താമര നാലു കാലിൽ നൃത്തം തുടർന്നു.
പഹയനെ ഇങ്ങട് വിളിച്ചത് ബുദ്ധിമുട്ടായിട്ട് എനിക്ക് തോന്നി.
താമര ആ രാത്രിയിൽ ഒരു പുതു രുചി കണ്ടുപിടിച്ചല്ലോ…!
കള്ള് രുചി…!!
മെല്ലെ അവസാനം താമര മുറി വിട്ടു.
ഞാൻ അന്നത്തെ ദിവസത്തെ
അനാലിസിസ്സിന് ഇരുന്നു.
കുറച്ചു ഏരിയയിൽ സെയിൽസ് കുറവുണ്ട്.
ഓണക്കാലം നല്ല സെയിൽസ്ന്റെ കാലാ.
ഒന്നൂടി ഉത്സാഹിക്കണം
….മനസ്സ് പറഞ്ഞു.
ഏതോ ഒരു യാമത്തിൽ ഞാൻ ഒരു മയക്കത്തേ കൂട്ടുകാരനാക്കി.
പെട്ടന്ന് ,
റൂമിലെ വാതിലിൽ ആരോ മുട്ടുന്നു.
അടിച്ചു പൂസായ താമര 114 ൽ മുന്നിൽ പിരി വിട്ടു നിൽക്കുന്നു.
ഗുഡ് നൈറ്റ്‌ പറഞ്ഞു പോയ താമര വീണ്ടും 114 ലിൽ.
ഞാൻ സമയം നോക്കി.
മണി രണ്ടാവുന്നു.

താമരക്കു ബിർള രവിയുടെ റൂം അറിയുന്നില്ല ത്രേ.
കള്ള് അവനെ അന്ധനാക്കി.
ഒന്ന് വാള് വെക്കാൻ താമര ഒരുങ്ങുന്നുണ്ടായിരുന്നു.
ആടാർ അടി വാള് വെക്കലിൽ കലാശിക്കുന്നതിന് മുൻപ് ,
ഞാൻ ദൂരെ നിന്നു താമരക്കു
ബിർള രവിയുടെ റൂം കാട്ടിക്കൊടുത്തു.
രവിയുടെ റൂമാണല്ലോ ഞാൻ താമരക്കു അലോട്മെന്റ് ചെയ്തത്.
താമര ആ റൂം നോക്കി നടക്കുന്നതോർമ്മയിലുണ്ട്.
അതിനു പിന്നാലെ ,
114 ലിൽ രണ്ടു വാളുവെക്കൽ നടന്നു.
ഒന്ന് ടാറ്റാശ്രീനി,
മണി ഒന്നരക്ക് ,
മണി രണ്ടിന് പിന്നാലെ ഞാനും.
കോഴി “കൊക്കരക്കോ” പറഞ്ഞു നേരം വെളിച്ചായപ്പോ ഞാൻ
ഒന്നുണർന്നു.
റൂം തുറന്നപ്പോൾ
താമര നടന്നു വരുന്നുണ്ടായിരുന്നു.
ഈ പഹയനെ ഇനി നാട്ടിലെത്തിക്കേണ്ടേ.

ആ ഒരു ചുമതല ഉണ്ട്.
താമരക്കു പിന്നാലെ റൂമിലേക്ക്‌ കെട്ടു വിട്ട രവി ആകപ്പാടെ പരിഭ്രാന്തനായി എന്റെ അടുത്തു വന്നു.
താമരയേ കണ്ടോ ചോദിച്ചു..
റൂമിൽ താമരയെ ജീവനോടെ കണ്ടപ്പോൾ രവിക്കു ആശ്വാസം ആയി.
താമര അപ്പോൾ ഇന്നലെ എവിടെ കിടന്നു…?
എവിടെ വാൾ വെച്ചു…!?
അതിനൊന്നും സമയം കൊടുക്കാതെ
റൂം വെക്കേറ്റു ചെയ്തു ബില്ല് അടച്ചു ,
ഞാൻ ഗ്രാൻഡ് അശോകയുടെ പുറത്തു വന്നു.
ഈശ്വരാ…
ഇക്കുറിയും ഗ്രാൻഡ് അശോക ഒന്ന് വിറപ്പിച്ചു.
ബില്ല് പ്രശനമായിരുന്നില്ല..
കിട്ടേണ്ടിയിരുന്ന പൊല്ലാപ്പിനെ ക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.
താമര ഇന്നലെ ഏതോ റൂമിൽ കഴിഞ്ഞു ന്നുള്ള സത്യം ഞങ്ങൾ അറിഞ്ഞു.
ഗ്രാൻഡ് അശോകയേ ഇനിയും വെറുപ്പിക്കില്ല മനസ്സറിഞ്ഞു ഞാൻ അപ്പോൾ പറഞ്ഞു…
ഇനി…. അവിടെക്കില്ലെന്നും.
ഒരു പൊല്ലാപ്പിന് വയ്യാന്നും…

By ivayana