രചന : നീൽ മാധവ്.✍️

ഇന്ന് രാവിലെ പെങ്ങളൂട്ടിയേം കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു ….
എനിക്ക് എതിർവശമായി ഒരു അമ്മയും കുഞ്ഞു കുട്ടിയും ഉണ്ട്
മനസിലെ എത്ര വലിയ പ്രയാസങ്ങൾ ആണെങ്കിലും കുഞ്ഞു കുട്ടികളുടെ ചിരി കണ്ടാൽ മാറുമെന്നു ആരോ പറഞ്ഞിട്ടുണ്ട്
” സംഗതി ശെരിയാണ് ട്ടോ ആ ചിരി കാണാൻ തന്നെ ഒരു ഭംഗി ആണ് , ആ ചിരിയിൽ നമ്മൾ എല്ലാം മറക്കും
അല്പസമയത്തിനുള്ളിൽ അവർ ഡോക്ടറെ റൂമിലോട്ടു കയറി ആ കുഞ്ഞിന്റെ ചിരിക്ക് പകരം വാവിട്ടു കരയുക ആണ്
” പാവം ആ വാവയെ ഇൻജെക്ഷൻ വെച്ചതാണ് “
” ഇത് കണ്ടപ്പോഴാണ് കുറച്ചു നാൾ മുന്നേ ഉള്ള എന്റെ വാക്സിനേഷൻ ഓർമ വന്നത്…….
പറയാൻ മാത്രം ഒന്നൂല്യ ന്നാലും ഇച്ചിരി ഉണ്ട് ട്ടോ “
അപ്പൊ തുടങ്ങാം ല്ലേ….

( bgmടോവിനോയോട് പറയുന്ന പോലെ നിനക്ക് നല്ല സങ്കടം ഉണ്ട് ല്ലേ )
നിങ്ങക്കറിയോ സൂർത്തുക്കളെ ബാക്കി ഉള്ളവർ എല്ലാം വാക്‌സിന് വേണ്ടി നെട്ടോട്ടം ഓടിയപ്പോൾ ഈയുള്ളവൻ മനസ്സാലെ ചിരിക്കുക ആയിരുന്നു….
എന്തിനേറെ ഓറം കേറാ മൂലയിൽ വരെ പലർക്കും സെന്റർ കിട്ടിയപ്പോൾ ഞാൻ കൈ കൊട്ടി ചിരിച്ചിരുന്നു.
എങ്കിൽ പോലും എന്റെ നമ്പറിലും ഞാൻ otp എടുത്തു കൊടുത്തിരുന്നു ട്ടോ പലർക്കും ( വാക്‌സിൻ എടുക്കാൻ പേടി ആണെങ്കിലും മറ്റുള്ളവരെ കുത്തിക്കാനുള്ള എന്റെ ആ മനസ് നിങ്ങൾ കാണാതെ പോകരുത്)
അപ്പോൾ എല്ലാം മനസിൽ ഉണ്ടായിരുന്നത് കൊന്നാലും ഞാൻ വാക്‌സിൻ എടുക്കില്ല എന്നായിരുന്നു…..

എന്നാൽ പോലും അറിയാമായിരുന്നു എന്നേലും ഒരു ദിവസം ഞാനും പെടും എന്ന് . എന്തൊക്കെ മേളം കാണിച്ചിട്ടും കാര്യം ഇല്ല ഒരു ദിവസം ഈ കാര്യത്തിൽ നമ്മൾ എല്ലാം വൃത്തിക്ക് തേയും….!
വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും പറ്റില്ലാലോ…
അതേ സൂർത്തുക്കളെ ഇന്നായിരുന്നു ആ ദാരുണ ദിവസം….
ചിലരെങ്കിലും എന്നെപോലെ ഇതെല്ലാം മറക്കാൻ ശ്രമിക്കുമ്പോൾ പിന്നെയും എന്തിനാ ഇതൊക്കെ കുത്തി പൊകുന്നത് എന്ന് ചോദിക്കുന്ന കൂട്ടുകാരെ….
ഈയുള്ളവന് കേട്ടു കേൾവി എന്നല്ലാതെ നേരാവനം ഇതിനെ കുറിച്ചു ധാരണ ഇല്ലായിരുന്നു സൂർത്തുക്കളെ ….. ധാരണ ഇല്ലായിരുന്നു….
സമയം പത്ത്, പത്തേകാൽ, പത്തര, ചേച്ചിയുടെ കോൾ അനിയത്തിയുടെ ഫോണിലേക്ക്….

ടാ നന്ദനോട് വേഗം ഡ്രസ് മാറ്റി നിൽക്കാൻ പറ ചേച്ചി വിളിച്ചിരുന്നു, വേഗം വാക്‌സിൻ എടുക്കാൻ ചെല്ലാൻ എന്ന് പറഞ്ഞു…
ഓഹോ അപ്പോൾ കൂടെ എന്റെ രണ്ടാമത്തെ ചേച്ചിയും ഉണ്ട്. അപ്പൊ തനിച്ചു പോവേണ്ട….. ആശ്വാസമായി….
(പേടി ഉണ്ടായിട്ടൊന്നും അല്ല എന്ന് പ്രത്യേകം ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു…)
അനിയത്തിയുടെ സംസാരം ഉള്ളിൽ ഭയം ഉണ്ടാക്കിയെങ്കിലും, നമ്മൾ ഇതല്ല ഇതിന്റെ അപ്പുറവും, ചാടി കടക്കും എന്ന മുൻവിധിയോടെ അവളുടെ മുഖത്തോക്ക് നോക്കി ഇളിച്ചു കാണിച്ച എന്നെ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു സൂർത്തുക്കളെ….
എന്തും വരട്ടെ എന്ന് കരുതി
ലിപിയിൽ പോസ്റ്റ് ഇട്ടപ്പോഴും, അവിടെയും കട്ട കളിയാക്കൽ…..
ഹും …..പുല്ല് ഇതൊക്കെ കഴിയട്ടെ അവരുടെ മുന്നിൽ നെഞ്ചും വിരിച്ചു വന്നിരിക്കുന്ന എന്റെ രൂപം… ചിന്തിച്ചു

ആഹാ അന്തസ്
രോമാഞ്ചിഫിക്കേഷന്റെ ഭീകര വേർഷൻ …..
അതും ഓർത്തു കുളിച്ചു റെഡി ആയി നേരെ വണ്ടിയും എടുത്തു ചേച്ചിയെ പിക് ചെയ്യാൻ പോയി.
ചേച്ചി ആദ്യത്തെ ഡോസ് എടുത്തത് ആണ്. ഈ ഒരു കാര്യത്തിൽ മുൻ പരിചയം ഉള്ളത് കൊണ്ട് തന്നെ ഞാൻ ചേച്ചിയോട് ചോദിച്ചു.
” അല്ല ചേച്ചി വേദന ഉണ്ടാവുമോ “
” ഏയ് ഇല്ലെടാ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവുക ഉള്ളു, പിന്നെ ചിലപ്പോൾ ചെറുതായി ഒന്ന് പനിക്കും… അത്രയേ ഉള്ളൂ”
” ഹും അത്രയേ ഉള്ളൂ പോലും….
അപശകുനം ആണല്ലോ ന്റെ ശിവനെ തുടക്കത്തിൽ തന്നെ…. “
നാശത്തിലേക്ക് ആണ് നിന്റെ പോക്ക് എന്ന് സെറിബ്രം സിഗിനൽ തന്നു….
” എന്നാലും പോകുക തന്നെ….. “
വന്നു കഴിഞ്ഞു മേൽ പറഞ്ഞ രോമാഞ്ചിഫിക്കേഷന്റെ ഭീകരവേർഷൻ കാരണം ഉള്ളിലുള്ള ഇന്നർ നന്ദൻ എനിക്ക് തന്നെ പ്രോത്സാഹനം തന്നു…

അങ്ങനെ ഞങ്ങളുടെ ശകടം, എന്റെ ചിന്തകളെയും ഒപ്പം ചേച്ചിയെയും വഹിച്ചു യാത്ര ആയി…
” പോകുന്ന വഴിയിൽ ചേച്ചി “
” ടാ നന്ദാ ഒന്ന് സ്പീഡിൽ പോകുമോ… “
പുല്ല് നിങ്ങൾക്ക് അങ്ങനെ ഒക്കെ പറയാം അനുഭവികേണ്ടത് ഞാൻ എല്ലേ, എന്റെ ഉള്ളിൽ പാണ്ടിയും, പഞ്ചാരിയും ഒരുമിച്ചു കൊട്ടുക ആയിരുന്നു അപ്പോൾ .
വൈകി എത്തിയാൽ വാക്‌സിൻ തീർന്നു പോകാണമേ എന്ന ചിന്തയോട് കൂടി ഞാൻ വീണ്ടും വണ്ടിയുമായി, ചേച്ചി ഡോക്ടർ ആയിരിക്കുന്ന ഹോസ്പിറ്റലിലേക്….
ഒടുവിൽ ഹോസ്പിറ്റലിന്റെ വലിയ ബോർഡ് ഞാൻ കണ്ടു…
ഞാൻ എന്റെ വണ്ടി നിർത്തി….!

എന്റെ നാഡി ഞരമ്പുകളിൽ തണുപ്പ് കട്ടപിടിച്ച് തുടങ്ങി , ഹൃദയം ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് പോലെ .
(ഒരു രണ്ടു മിനിറ്റ് ശ്മശാനമൂകത )
ഇപ്പോൾ ഹോസ്പിറ്റലിന്റെ ഒരു റൂമിൽ വെട്ടി വിയർക്കുന്ന എന്നെ എനിക്കിപ്പോൾ കാണാം, തലയിൽ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് എന്നിങ്ങനെ കിളികൾ വട്ടമിട്ടു പറകുന്നതും കാണാം. പേടി കാരണം എന്നെ തേച്ചു പറന്നു പോയ കിളികൾ ഇനി വരാൻ സാധ്യത ഇല്ലെന്നു മനസിലായി.
എനിക്ക് ഭ്രാന്ത് ആണെന്ന് തോന്നേണ്ട സൂർത്തുക്കളെ…. അവസ്ഥയാണ്…. സൂചി പേടിയുള്ള ഒരു സാധാരക്കാരന്റെ രോധനമായി കൂട്ടിയാൽ മതി ഇതിനെ.
ടാ നന്ദാ നീ എന്താ ചിന്തിക്കുന്നത് വരുന്നില്ലേ ചേച്ചിയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

ഉള്ളിലെ ഇന്നർ നന്ദൻ വീണ്ടും പറഞ്ഞു, നമ്മുടെ ലിപിയിലെ സുൽത്താൻ പറഞ്ഞ അടവ് ഒന്ന് പയറ്റി നോക്ക് , ( പറന്നു പോയ കിളികൾക്ക് പകരം നേഴ്സ് ആയ കിളികളെ നോക്കുക, ആത്മ നിർവൃതി അണയുക) ചിലപ്പോൾ വർക്ക് ഔട്ട് ആയാലോ…
രണ്ടും കല്പിച്ചു ശംഭോ മഹാദേവാ ന്ന് പറഞ്ഞു വലതുകാൽ വെച്ചു ഞാൻ കയറി ചെന്നു….
മുൻപിൽ തന്നെ ചേച്ചി ഉണ്ട്,
” എന്തേ വൈകിയത് “
” ഒന്നൂല്യ ചേച്ചി, ട്രാഫിക് ആയിരുന്നു അതാ. വൈകിയത് കാരണം വാക്‌സിൻ തീർന്നു പോയിട്ടുണ്ടാവും ല്ലേ…. “
” ഏയ് ഇല്ലെടാ നിങ്ങൾ രണ്ടു പേർക്കും ഉള്ളത് ഞാൻ മാറ്റി വെച്ചിട്ടുണ്ട് “
ചേച്ചി……..

ഈശ്വരാ ഭഗവാനെ ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്‌ഥ വരല്ലേ….
എന്നെയും ചേച്ചിയെയും വാക്‌സിൻ എടുക്കുന്ന റൂമിൽ കൊണ്ടിരുത്തി….
ഓരോരുത്തർ ആയിഎടുത്തു പോകുന്നു….
എന്റെ ഉപബോധ മനസ് വീണ്ടും വിളിച്ചു കൂവുന്നു നാശത്തിലേക്ക് ആണ് നിന്റെ പോക്ക് ….
നേരത്തെ രോമഞ്ചിഫിക്കേഷന്റെ ബീഗരരൂപം മനസിൽ അണിഞ്ഞ നന്ദനെ ഞാൻ ഒന്ന് ഇടം കണ്ടിട്ടു നോക്കി….
അനങ്ങുന്നില്ല…..
ദേവിയെ പറന്നു പോയ കിളികളെ പോലെ ആ നന്ദനും എന്നെ തേച്ചോ?
ഞാൻ തട്ടി വിളിച്ചു ആ നന്ദനെ….
ഹാവൂ ശ്വാസം വലിക്കുന്നുണ്ട് ,ചത്തിട്ടില്ല….

വീണ്ടും ഇന്നർ നന്ദൻ പ്രോത്സാഹനം തന്നു ലിപിയിൽ പോയി രോഞ്ചിഫിക്കേഷൻ….
ഉം…. ഉം
ഒടുവിൽ ഞങ്ങളുടെ ഉഴവും വന്നു ആദ്യം വിളിച്ചത് ചേച്ചിയെ ആണ്. അഞ്ചു മിനിട്ടിനുള്ളിൽ ചേച്ചി പോയി വന്നു. അടുത്തത് എന്റെ ഊഴം ആയിരുന്നു.
സത്യം പറയുക ആണേൽ വിളിക്കാതെ കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പോലെ ആയിരുന്നു എന്റെ അവസ്ഥ.
എങ്കിലും, നേഴ്സ് കിളികൾ ഇനി അഥവാ ബിരിയാണി കൊടുത്താലോ….
ഓരോ സ്റ്റപ്പും ഒരു സർക്കസുക്കാരന്റെ മികവോടെ ഞാൻ മുന്നേറി….
ഒടുവിൽ ഞാൻ ആ റൂമിൽ എത്തി, ഒറ്റയ്ക്ക് പോകാൻ പേടി ഉള്ളത് കൊണ്ടൊന്നുമല്ല, നേരത്തെ വാക്‌സിൻ എടുത്ത ചേച്ചിയെയും ഒപ്പം വിളിച്ചു.
ഉള്ളിൽ വീണ്ടും ശ്മശാന മൂകത, എന്റെ ഡോക്ടർ ചേച്ചി, വാക്‌സിൻ എടുത്ത ചേച്ചി, നേഴ്‌സുമാർ മാത്രം.

എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തു വാറ്റുമോ എന്നു പോലും എനിക്ക് പേടിയായി…
ചെന്നെത്തിയപ്പോഴേ ഡോക്ടർ ചേച്ചി പറഞ്ഞു. എന്റെ അനിയൻ ആണ് ആൾക്ക് ഇത്തിരി പേടി ഉണ്ട് ട്ടോ….
ഒന്ന് നോക്കണേ….
ഈ അവസരത്തിലും അവിടെ ഉള്ള ആദ്യ നേഴ്സ് കൊല ചിരി ചിരിക്കാൻ മറന്നില്ല….
ശേഷം സ്ക്രീനിൽ….
” Otp പറഞ്ഞു തന്നെ…..”
(ദൈവം സഹായിച്ചു എനിക്ക് അങ്ങനെ ഒന്ന് ഇല്ലാത്തത് കൊണ്ട് തന്നെ എനിക്ക് അതിനെ കുറിച്ചു പേടിക്കേണ്ടി വന്നില്ല.)

ഞാൻ നമ്പർ പറഞ്ഞു കൊടുക്കുന്നു എന്റെ നമ്പറിൽ എന്റെ പേര് മാത്രം ഇല്ലെങ്കിലും വേറെ പലരുടെയും പേരുകൾ കാണാൻ കഴിഞ്ഞിരുന്നു….
എന്റെ പേരിൽ Otp ഇല്ലാത്ത കാരണത്താൽ അവിടെ നിന്ന് മുങ്ങാ എന്ന് ചിന്തിച്ചിരുന്ന എന്റെ തലമണ്ടയ്ക്ക് ആണി അടിക്കും പോലെ ആയിരുന്നു ഡോക്ടർ ചേച്ചിയുടെ പഞ്ച് ഡയലോഗ്
” അവനു otp ഒന്നും ഉണ്ടാവില്ല. വാക്‌സിൻ എടുക്കാൻ ഇവിടെ വന്നത് തന്നെ വല്യ കാര്യമാണ്, നിങ്ങൾ എടുത്തോ otp യുടെ കാര്യം ഞാൻ നോക്കി കൊള്ളാം….”
ചേച്ചി……….. (പുല്ല് വീണ്ടും തേഞ്ഞു…… )
ഇനി ആകപ്പാടെ ആശ്രയം സുൽത്താന്റെ ഉപദേശം മാത്രം. മനസിൽ സുൽത്താനെ സ്മരിച്ചു ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെ പോലെ ഞാൻ വാക്‌സിൻ എടുക്കാൻ പോയി ഇരുന്നു….

വാക്‌സിൻ എടുക്കാൻ വന്ന സിസ്റ്ററെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിയോ…..
ഇല്ല തോന്നൽ ആവും….
അല്ല സൂർത്തുക്കളെ ഞാൻ ശെരിക്കും ഞെട്ടി… വേറെ ഒന്നും കൊണ്ടല്ല വാക്‌സിൻ എടുക്കാൻ വരുന്നത് വീടിനടുത്തുള്ള ഗീതു ചേച്ചി ആണ്…..
ന്റെ സുൽത്താനെ നിന്റെ ഉപദേശവും മൂഞ്ചിയല്ലോ….. ( സത്യം പറയാലോ സുൽത്താനെ നിന്നെ ഞാൻ മനസ്സിൽ ഒന്ന് ഇരുത്തി ശരണം വിളിച്ചിട്ടുണ്ട്)
ഉപദേശം മൂഞ്ചിയത്തിൽ ആയിരുന്നില്ല സൂർത്തുക്കളെ എന്റെ സങ്കടം. എന്റെ മാനം വീണ്ടും കപ്പൽ കയറാൻ പോകുന്നു.
ഗീതു ചേച്ചി എനിക്ക് സൂചി പേടി ആണ് എന്നറിഞ്ഞാൽ എന്റെ നാട് മുഴുവൻ അറിയും….
തേപ്പ് പറഞ്ഞാൽ വീണ്ടും വീണ്ടും തേപ്പ്

പിന്നെയൊക്കെ ചിന്തകൾ കടിഞ്ഞാണില്ലാത്ത കുതിര പോലെ ആയിരുന്നു….
ഒടുവിൽ വാക്‌സിൻ എടുക്കാൻ ഗീതു ചേച്ചി വന്നപ്പോൾ….
എനിക്ക് ഇടവും വലുവുമായി എന്റെ രണ്ടു ചേച്ചിമാർ നിന്നു…..
ഒടുവിൽ ഒരു മന്ത്രിക്ക് നൽകുന്ന പ്രോട്ടോകോൾ പോലെ രണ്ടു പേരുടെ ഇടം വലം സംരക്ഷണത്തിൽ എന്റെ വാക്‌സിൻ വിജയകരമായി പൂർത്തീകരിച്ചു.
തീർന്നിട്ടില്ല ഇനിയും ഉണ്ട്…….
വാക്‌സിൻ എടുത്തു കഴിഞ്ഞപ്പോൾ എന്റെ ശരീരം മുഴുവൻ വിയർക്കാൻ തുടങ്ങി….
മനസ് കൊണ്ട് ഓകെ ആണേലും എന്റെ ശരീരം എന്നെ വീണ്ടും വൃത്തി ആയി തേച്ചു.
വിയർത്തു കൊണ്ടേ ഇരുന്നു….

ഡോക്ടർ ചേച്ചി
” ടാ നന്ദാ നീ ഓകെ എല്ലേ…”
” അതേ ചേച്ചി “
” ജ്യൂസ് വല്ലതും വേണോ….. “
” ഏയ് വേണ്ട “
” എന്നാൽ ഒരു കട്ടൻ ചായയോ ors ലായനിയോ വേണോ….”
” ഒന്നും വേണ്ട…. “
” എന്നാൽ ചേച്ചി ഞാൻ പോട്ടെ….”
പറ്റിയില്ല നീ എന്റെ റൂമിൽ ഒരു 10 mint ഇരുന്നിട്ട് പോയാൽ മതി….
ഈ വിയർപ്പ് എല്ലാം ഒന്ന് അടങ്ങട്ടെ…..
ചേച്ചിയുടെ റൂമിലോട്ടു പോകുമ്പോൾ സിസ്റ്റർമാർ വീണ്ടും കൊല ചിരി ചിരിക്കാൻ മറന്നില്ല….
തീർന്നിട്ടില്ല…..

അങ്ങനെ 10 mint കഴിഞ്ഞു ഞങ്ങൾ രണ്ടുപേരും വീണ്ടും വണ്ടിയിൽ വീട്ടിലോട്ടു യാത്ര ആയി…. അപ്പോഴേക്കും എന്റെ കൈ എല്ലാം നല്ല വേദന തുടങ്ങിയിരുന്നു…..
പോകുന്ന വേളയിൽ റോഡിനരികിൽ ആയി കുറെ ചെടികൾ വിൽക്കാൻ വെച്ചിരിക്കുന്നു.
” ടാ നന്ദാ ഒന്ന് നിർത്തിയെ “
” എന്താ ചേച്ചി ഇനി? “
” എന്ത് ഭംഗി ആണ് ആ പൂക്കളുള്ള ചെടി കാണാൻ ഞാൻ അത് പോയി വാങ്ങി വരാം…. “
ബാക്കി ഉള്ളവൻ ഇവിടെ ചാവാൻ കിടക്കുമ്പോൾ ആണ് പൂവ്… ഞാൻ ചത്താൽ അതിൽ നിന്നൊരു പൂവ് എടുത്തു എന്റെ നെഞ്ചത്തു വെയ്ക്കാൻ മറക്കേണ്ട…. ( മനസിലെ ചിന്തകൾ)
” ആ പുല്ല് എന്തേലും കാണിക്ക് “
ആ ചെടി വാങ്ങിയതിന് ശേഷമാണ് അവിടെ നിന്നും എന്നെ വരാൻ സമ്മതിച്ചത്‌.
ശുഭം……

അനിയൻ കൈ വേദന കാരണം നിൽക്കുമ്പോഴും ഒരു പ്രകൃതി സ്നേഹി ആയ എന്റെ ചേച്ചിയുടെ മനസ് നിങ്ങൾ കാണാതെ പോകരുത് സൂർത്തുകളേ.
നിങ്ങൾ ഇടുന്ന കമന്റ് ന് മറുപടി കിട്ടിയില്ലേൽ ഓർത്താൽ മതി നന്ദൻ പനി പിടിച്ചു കിടക്കുക ആണ് എന്ന്.
അതുപോലെ ഇതിൽ ഹഹഹ കമന്റ് ഇടുന്നവരുടെ വായിൽ പന്നി പടക്കം പൊട്ടിക്കുന്നതായിരിക്കും എന്ന് കമ്പിനി അറിയിച്ചു കൊള്ളുന്നു
എന്ന് സ്നേഹപൂർവം നന്ദൻ.

By ivayana