രചന : ബേബി മാത്യു ✍️

ദൂരെയാകുമ്പോൾ അറിയുന്നതെല്ലാം
അരികിലുണ്ടായിരുന്നതിൻ നന്മകൾ
കാൽച്ചുവട്ടിലെ മണ്ണിന്റെ താങ്ങ്
കാലടികൾ പതറാത്തിടം വരെ
ചായം പൂശി ഒരുങ്ങുന്നതെല്ലാം
ചാരമാകുന്ന നേരം വരെ മാത്രം
ഒറ്റനോട്ടിന്റെ മൂല്യം ഒരിക്കലും
ഒറ്റനോട്ടത്തിൽ അറിയാതെ പോകുന്നു
വാക്കുകൾ വാരിവലിച്ചു വിതറുമ്പോൾ
വാളായി മാറുന്നു ഹൃദയങ്ങളിൽ
നീർക്കുമിള പോലുള്ള ജീവിതം
നീരസങ്ങളില്ലാതെ ജീവിക്ക നാം
ഇന്നലെകളുടെ താളുകൾ ഇനിയും ഓർക്കാതെ
ഇന്നിനായി ജീവിക്കുക ഇനിവരും നാളിലും.
💐

By ivayana