രചന : പട്ടം ശ്രീദേവിനായർ ✍

വേനൽസുമങ്ങളേ..
നെടുവീർപ്പിലാണോ?
ചുട്ടുപഴുക്കുന്നഭൂമി തൻ,
താപത്തിൽ,
സ്നേഹാർദ്രതാളങ്ങൾ,
വാടിത്തളർന്നുവോ?
വ്യർത്ഥസ്വപ്നത്തിന്റെ
മോഹമായ്ത്തീർന്നുവോ?
ഒരുതുള്ളി നീരിന്റെ,
നേരൊന്നറിയാതെ,
നിർവ്യാജ ദുഃഖം നിറയുന്ന നിന്നുടെ,
സങ്കല്പമാകുന്നതെന്നും
മനോജ്ഞമാം,
മേഘരൂപങ്ങൾ തൻ
ആശക്കടൽ ജലം…!

പട്ടം ശ്രീദേവിനായർ

By ivayana