അഫ്സൽ ബഷീർ തൃക്കോമല✍
ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ഫാൽഗുനമാസത്തിലെ (ഫെബ്രുവരി അവസാനമോ മാർച്ചു ആദ്യമോ)പൗർണമി കഴിഞ്ഞുള്ള പകൽ ഹോളിയായി ആഘോഷിക്കുന്നത് .മുൻപ് കർഷകരുടെ ആഘോഷമായിരുന്ന ഹോളി മികച്ച വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങി. ഇന്നത് പൂർണമായും മതാചാരമായി മാറി.
ഹൈന്ദവ പുരാണത്തിലുള്ള പ്രഹ്ലാദന്റെ പിതാവ് ഹിരണ്യ കശ്യപുവന്റെസഹോദരിയായിരുന്ന ഹോളിഗ .മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഉത്തരവിട്ടെന്നും ആളുകളെ ഭയപ്പെടുത്തിയെന്നും എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ലന്നുംപ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നുവെന്നും തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യ കശ്യപു ഉത്തരവിട്ടനും . ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടിയതായും .
അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ലഭിച്ച ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ അറിഞ്ഞില്ലെന്നും വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവെന്നും . ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തന്നുമുള്ള തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കുന്നതാണ് ഹോളിയുടെ പ്രബലമായ ഐതീഹ്യം .
ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ പ്രതീകാത്മകമായി കത്തിക്കുന്ന ആചാരം ഇന്നുമുണ്ട് . എന്നാൽ അതല്ല ബാലനായ ഉണ്ണി കണ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം ലഭിച്ചതിൽ വിഷാദനായി വളർത്തമ്മയായ യശോദയോടു രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു എന്നാൽ യശോദ കൃഷ്ണനോട് പറഞ്ഞു രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക കൃഷ്ണൻ അങ്ങനെ ചെയ്തുവെന്നും ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധമുണ്ടെന്നും ഒരുപക്ഷം .
കാമദേവന്റെ ത്യാഗത്തിന്റെ മറ്റൊരു കഥയും ഹോളിയുമായി ബന്ധപെട്ടുണ്ട്.
ഏതായാലും ഹോളിആഘോഷങ്ങൾ വടക്കേ ഇന്ത്യയിൽ ഇന്നും ഒളിമങ്ങാതെ ആഘോഷിക്കുന്നുണ്ട് . മാത്രമല്ല മറ്റാഘോഷങ്ങളെ അപേക്ഷിച്ചു പ്രത്യക്ഷത്തിൽ തന്നെ നിറപ്പകിട്ടാർന്ന ആഘോഷമാണിത് .കൂടാതെ പ്രായഭേദമന്യേ ലിംഗബദ്ധമന്യേ ആഘോഷിക്കുന്നു .
ഇന്നത്തെ ലോകത്തു വ്യക്തികൾ അവരവരി ലേക്കൊതുങ്ങുമ്പോൾ അപരന് നേരെ വിവിധ നിറങ്ങൾ വാരി വിതറാൻ കഴിയുന്നത് തന്നെ ഈ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു .കൂടാതെ ഒരുമയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും കഥകൾ ഉള്ള അപൂർവം ആഘോഷങ്ങളിലൊന്നാണിത് .
ഏവർക്കും ഹോളി ആശംസകൾ ….