രചന : മനോജ്.കെ.സി.✍
സൂഫി…
മെല്ലെ മൊഴിഞ്ഞു…
എന്നോടായി…
പ്രശാന്തമാം…
ഒരു തടാകക്കരയിൽ നിന്ന്…
നിലാമഴ പെയ്കെ…
ഇങ്ങനെ,
പ്രപഞ്ചത്തിൻ ഗോചരമാം…
സർവ്വ,
സ്വരങ്ങൾക്കും…
വർണ്ണങ്ങൾക്കും…
ഉദയാസ്തമനങ്ങൾക്കുമപ്പുറം…
ഉലകിൽ അകക്കാമ്പിലെങ്ങോ…
തമ്മിലടർന്നു മാറാത്ത…
ബീജരൂപം പൂണ്ട ദീപ്തദ്വന്ദങ്ങൾ
മന്വന്തരങ്ങൾക്കുമപ്പുറം ഉരുവം ചെയ്ത…
കാലതീത…
അനശ്വര…
അനന്യ…
അനിർവ്വചനീയ…
ബാന്ധവമത്രേ…
സത്യലോകം ചേർന്ന്…
അഭൗമവർണ്ണ – സ്വര – ലയ രാജികൾ വിടർത്തും…
ഭവാബ്ധി തന്നുടയോൻ/ഉടയോൾ…
തൻ കരങ്ങളാൽ തീർത്ത –
ഹീരപുഷ്പം ചൂടും…
ലോകത്തിലേറ്റം ദിവ്യമാം…
പ്രണയം…
അല്ലാതെ,
ഒരു…
(അല്ല),
പല തീൻ മേശകൾക്കുമിരുവശവുമിരുന്ന്…
നൈമിഷകാലങ്ങൾ മാത്രം നുരയ്ക്കും ഒന്നോ…!!!
മെയ്മാസപുഷ്പതല്പങ്ങളിൽ
നാഗഫണം ചൂടുമൊന്നോ…!!!
നെഞ്ചിടിപ്പിഴ ചേർന്നോ…
അതിസാഹസികതയുടെ മേമ്പൊടി കലർത്തി കൊരുക്കുന്ന കയ്യിണകൾ മാത്രമോ…!!!
ഇടയ്ക്കെപ്പോഴോ,
ഒരു ശിഖിരത്തിൽ നിന്നോ…
പല ശിഖിരങ്ങളിൽ നിന്നോ…
നനവുറവ പൊട്ടി…
കണ്ണുകളിറുകെച്ചേർത്തയേതോ ജീവൻ തുടിയ്ക്കും പ്രതലച്ചുഴിയ്ക്കുള്ളിൽ…
തിരജാലങ്ങൾ തൻ കയറ്റിയിറക്കത്തിൻ മദ്ധ്യേ…
നിപതിച്ച്…
ഒരു വേള…
പല വേളകൾക്കന്ത്യമായി…
തൂവി ദാഹശമനി മാത്രമോ…!!!
ഒരു വട്ടം ഉപയോഗം തീർത്ത് കളയും ലാഘവമോടെ
നാം വലിച്ചെറിയുമൊരു –
കടലാസു പാത്രമോ…
മാത്രമല്ല പ്രണയം…
ദിവ്യൻ…
തേജോമയൻ അവൻ/ അവൾ…
ഈ ഭവാബ്ധി തൻ ഉടയോൻ/ ഉടയവൾ…
രണ്ടഗ്രങ്ങൾ തമ്മിൽ വിളക്കിച്ചേർക്കും…
പ്രപഞ്ചനിഗൂഢതയിൽ അമരത്വമോലുന്ന…
ഒന്നത്രേ എല്ലാ ഉടമ്പടികൾക്കുമപ്പുറം വിലസും…
അവനാൽ/ അവളാൽ…
നാമകരണം ചെയ്ത
പ്രണയം.