രചന : പരമേശ്വരൻ കേശവപിള്ള ✍
ഇന്നുഞാൻകേഴുന്നുഹൃദയപൂർവ്വം
മുന്നവേചെയ്തപാപങ്ങൾക്കായ്
അറിഞ്ഞുചെയ്തോരപരാധമെല്ലാ-
മറിഞ്ഞു മാപ്പു നൽകണേദയാനിധേ!.
കരുതിയില്ല,യെനിക്കീ ഗതിനാഥാ
തരികയെനിക്കൊരു മാനസാന്തരം
പരിതപിക്കുവാൻ/പശ്ചാത്തപിക്കുവാൻ
പരിശുദ്ധാത്മാവിനെ തരിക നാഥാ.
പോക്കുവാനാകാത്ത ദുഖസത്യങ്ങളാൽ
ചേർക്കുവാനാകാത്തപൊട്ടിയമൺകുടംപോ-
ലാർക്കുമറിയാത്തനൊമ്പരംനൽകുമീ-
വാക്കുകൾകൊണ്ടുമുറിവേൽപിച്ചിരുന്നുനാഥാ.
കേൾക്കണംനീയെന്നെസ്നേഹമോടെ നാഥാ
നാൾക്കുനാളേറ്റുപറയുമെൻപാപങ്ങൾ
മറയ്ക്കണംമായ്ക്കണംവേണ്ടാത്തതൊക്കെയും
നിറയ്ക്കണംനിന്നാത്മശക്തിയെനിത്യവും.