രചന : ഹരിദാസ് കൊടകര✍
അന്വയിക്കാൻ
ഏകദേഹം ശിലകൾ
മർത്ത്യതാവേശം
തിങ്ങി ഞെരുങ്ങി നിന്നീടുന്ന
ദേശികം വായ്പ്പൊരുൾ
പെരുവില്ലിൻ അഗ്രമാവതും-
ധനുഷ്ക്കോടി ദർഭകൾ
സത്യ സന്തർപ്പണം
ഉറങ്ങാതെയുണ്ണുവാൻ
ആഗോളപത്മം
ഉഴറി നിന്നീടുവാൻ
ഉരുളുന്ന വിഭ്രമം
തലയിൽ തറയിൽ സമത്വം
സമ തത്വം വിജിഗീഷു
സൂര്യശോകം
നിഴൽക്കാക്കയായ് കൂട്ട്
വാരി വാരിച്ചിതറുക
ഹൃദ്യങ്ങളോരോ ഭ്രമത്തിനായ്
വെയിൽ നനച്ച വള്ളിയും-
നാന്ദിയാം നമ്മളും ചേർത്ത്
സസ്യം പതിനെട്ട് കൂട്ടുക
കണ്ണും കാതുമില്ലാതെ
ഉന്തിയേറ്റിയ കപടത
എത്രനാളീ ദമം കണ്ടു പഠിക്കലും
പ്രളയം കൊണ്ടു ശമിക്കലും
ദീർഘിയാമെത്ര സന്ധിപ്പുകളീ വിധം
വികല്പിതം വായു
നിയതി പരിമേയങ്ങൾ
ആൺ കണ്ണ്
പെൺരൂപം
ഉടയാമിടങ്ങളിൽ
കളിമണ്ണു പൊത്ത്
ത്രസിക്കുനാവാതെ
ചെഞ്ചുണ്ടു സാരം
ഒരു ‘റിവേഴ്സ്’ പ്രണയം
ആഴും വരമ്പിൻ കുനിപ്പ്.