രചന : രമണി ചന്ദ്രശേഖരൻ ✍
അന്യോന്യം കണ്ടാൽ
പറയാത്തവർ നമ്മൾ
വായിച്ചെടുക്കും
മനസ്സിൻെറ നോവുകൾ.
ഒരിക്കലും ഒന്നാകാൻ
കഴിയാത്തവരെങ്കിലും
മനസ്സുകൾ തമ്മിൽ
ചേർത്തവർ നമ്മൾ.
ഓരോരോ പ്രവശ്യം
വിട പറഞ്ഞെങ്കിലും
മറുവിളി കേൾക്കാൻ
കൊതിച്ചവർ നമ്മൾ.
നീളുന്ന യാമത്തെ
തലോടിയവരെങ്കിലും
കൊഴിഞ്ഞ സ്വപ്നങ്ങളെ
ചേർത്തവർ നമ്മൾ.
വന്ധ്യമേഘങ്ങളിൽ
മിഴിപൂണ്ടവർ നമ്മൾ
പൊട്ടിമുളക്കാൻ
കൊതിക്കുന്നീ മണ്ണിൽ.
കൊഴിയുന്ന പൂക്കളിൽ
വിഷാദിച്ചവരെങ്കിലും
വർണ്ണങ്ങളും വർണ്ണനകളും
നിറക്കുന്നവർ നമ്മൾ.