രചന : മാധവ് കെ വാസുദേവ് ✍

കാടിറങ്ങി വരുന്ന കാറ്റിനു
മലഞ്ചൂരൽ ഗന്ധമുണ്ടേൽ
മലയിറങ്ങി വരുന്ന മഞ്ഞിനു
കാട്ടുപ്പെണ്ണിൻ ചൂരുമൂണ്ടേൽ
തിടമ്പേറ്റും കൊമ്പനന്നു
ഗർവ്വിൻ്റെ മദമുണ്ടേൽ
മേലേപ്പാറി നടക്കും പരുന്തിനു
ഉള്ളിലെന്തോ ഘനമുണ്ടേൽ
ഭയത്തിൻ്റെ മലമടക്കുകളിൽ
ചിലമ്പു കെട്ടിക്കുതറിയാടി
ഒടിയനിറങ്ങുന്നു
അവൻ ഇരുട്ടിൻ മറവിൽ
കെണികളൊരുക്കി കാത്തിരിക്കുന്നു….
ഉള്ളിലെരിയും പന്തമൊന്നു
കത്തി നിൽക്കുന്നു.
അവനിരയെ കാത്തു ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്നു.
ദൂരേയെങ്ങോ കുടിലിനുള്ളിൽ
പെണ്ണിരുപ്പുണ്ടെ
മാറിലൊട്ടി ചാഞ്ഞുറങ്ങും
പൈതലുമായി
മിഴിപൂട്ടാതവനെയന്നും
കാത്തിരിപ്പുണ്ടേ
തിരിനാളം മിഴികളിലവൾ തെളിച്ചിരിപ്പുണ്ടേ…
കറുത്ത വാവിൻ നാളിലെത്തും
ഒടിയനെ കാത്തു
വിളക്കുമാട നിഴലിൽ
നിന്നവൾ നോക്കി നിൽക്കുന്നു.
കരളിനുള്ളിൽ അവനെന്നും
സ്വപ്നം കാണുന്നു.
രാവിനിരുളിൽ അവളെന്നും ഒരുങ്ങി നിൽക്കുന്നു
ചിന്തകളിൽ തെളിഞ്ഞു നിൽക്കും
സ്വപ്ന മോഹങ്ങൾ
അന്ധകാര പടർപ്പിനുള്ളിൽ
ആഴ്‌ന്നിറങ്ങുന്നു
തെന്നിവീഴും നിദ്രയിലേക്കെന്നുമിതു പോൽ
ഒടിയനില്ലാ രാത്രികൾ അവൾ തള്ളിനീക്കുന്നു
ഇരുളാണു ഒടിയനവൻ്റെ
ജീവിത മാർഗ്ഗം
ഇരുൾ പുതയ്ക്കുന്ന രാവാണു നടന കേന്ദ്രങ്ങൾ
കറുത്ത വാവിൻ കരിക്കടു
അഭയകേന്ദ്രങ്ങൾ
മുഷിഞ്ഞ കമ്പളം
ചുരുൾ ജടമുടി
നീളൻ മുളവടിയും
കണ്ണിൽ കത്തണ സൂര്യനും ശാന്ത മുഖഭാവവും
ഒടിയനു മുഖവേഷം..
ആരാനുവേണ്ടി അവനൊരുക്കും
കെണികളിൽ വീഴും
ഇരകൾ തന്നുടെ കർമ്മദോഷങ്ങൾ
രാശിഗണിതങ്ങൾ
ഒടിയനെന്നതു കഥയാവാം സത്യവുമാവാം
ചില ജീവിതങ്ങൾ വരച്ചിടുന്ന രേഖയുമാവാം

By ivayana