സതി സുധാകരൻ✍

സ്ത്രീകളെ പാടിപ്പുകഴ്ത്താത്ത കവികളുണ്ടോ അവളുടെ ശരീരവടിവ് അവളുടെ കാർകൂന്തൽ ചെന്താമരക്കണ്ണ്, ചെഞ്ചുണ്ട്, മാറിടങ്ങൾ, ആലിലവയറ് നിതംബം , എന്നു വേണ്ട ഇനി വർണ്ണിക്കാൻ ശരീരഭാഗങ്ങളൊന്നും തന്നെയില്ല. ഇതൊക്കെ കേട്ടിട്ടാകണം പുരുഷന്മാർക്ക് പെണ്ണുങ്ങളോട് ഇത്ര ആസക്തി കൂടുതൽ എന്നു തോന്നുന്നു.എത്ര വർണ്ണിച്ചാലും എത്ര സംവരണം കിട്ടിയാലും പെണ്ണൊരു ഉപഭോഗവസ്തു പോലെയാണ് തുല്യനീതി തുല്യവേതനം ഇതൊക്കെ വാക്കാൽ മാത്രം ഇന്നും എത്രയോ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഭർതൃവീട്ടുകാരുടെ ഭീഷണിയ്ക്കു വഴങ്ങി ജീവിക്കുന്നവരുണ്ട് മറ്റുള്ള നാട്ടിനെ അപേക്ഷിച്ച് നമ്മുടെ നാട് എത്രയോ മാറിയിരിക്കുന്നു.

ചോര നീരാക്കി കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടു ജീവിച്ചാലും പെണ്ണിന് എന്നും ഒരു വിലയുമില്ല. ഇതു കാലങ്ങളായി തുടർന്നു പോകുന്നു എന്നു മാത്രം

പേരു കേട്ട ചക്രവർത്തിയായഹരിശ്ചന്ദ്രൻ തൻ്റെ ഭാര്യയെ കടം തീർക്കാൻ വേണ്ടി വിറ്റില്ലേ? അതുപോലെ ശ്രീരാമൻ ഭാര്യ സീതാദേവിയെ ജനങ്ങൾക്ക് ചാരിത്രത്തിൽ എന്തോ വിശ്വാസക്കുറവു വന്നു എന്ന് പറഞ്ഞു കേട്ടിട്ട് ഗർഭിണിയായ സീതയെ നിഷ്ക്കരുണം കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചില്ലേ? ആണുങ്ങളുടെ നിലനില്പിൻ്റേയും അഭിമാനത്തിൻ്റെയും പ്രശ്നമാണ് അപ്പോഴും പെണ്ണുങ്ങൾക്ക് അഭിമാനം എന്നൊന്നും ഇല്ല. അവിടേയും ആണിൻ്റെ ജീവനേ വിലയുള്ളു. ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കൾ ക്കല്ലേ വിഷമമുള്ളു. പെണ്ണുങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് ആർക്കും നോക്കേണ്ട ആവശ്യമില്ല .

എന്തിനു പറയുന്നു നമ്മുടെ ഈ കൊച്ചു കേരളത്തിൽ വടക്കേ മലബാറിൽ പണ്ട് അടിമക്കച്ചവടം ഉണ്ടായിരുന്നു ഒരു വയസ്സായ പെൺകുട്ടിയ്ക്ക് ഒരു രൂപ, മൂന്നു വയസ്സായ കുട്ടിയ്ക്ക് മുന്നുരുപ, സ്ത്രീകൾക്ക് വില കൂടും അവർ അടിമകളെ ഉ ത്പ്പാദിപ്പിക്കുന്നതല്ലേ അതാണ് വിലക്കൂടുതൽ
ഒരു സ്ത്രീയ്ക്ക് അത്രയേ വിലയുള്ളു പെൺകുഞ്ഞായാൽ അടിമകളെ ഉത്പ്പാദിപ്പിക്കുമെന്ന് ജന്മിമാർക്കറിയാം ഫാക്ടറികളിൽ ഓരോ വസ്തുക്കൾ ഉത്പ്പാതിപ്പിക്കുന്ന പോലെ

നരകയാതനകളേറ്റു ജീവിക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങുണ്ട്.
മറ്റുള്ളവരുടെ അടിയും തൊഴിയുമേറ്റ് ഒന്നു നടുവു നിവർത്താൻ പോലുമാകാതെ എരിഞ്ഞടങ്ങുന്ന സ്ത്രീ എന്ന മനുഷ്യ ജന്മങ്ങൾ.
അടിമക്കച്ചവടം നിർത്തലാക്കാൻ വേണ്ടി സമരം ചെയ്തും ജീവൻ ബലികഴിച്ചും നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് അടിമക്കച്ചവടം നിർത്തലാക്കിയതെന്നു വേണമെങ്കിൽ പറയാം

കേരളത്തിൻ പണ്ടു നടന്നതാണെങ്കിലും ഇപ്പോൾ നമ്മുടെ ഇൻഡ്യാ മഹാരാജ്യത്ത് മദ്ധ്യപ്രദേശിലെ ശിവപുരിയിൽ കാളക്കച്ചവടം പോലെ സ്ത്രീകളേയും കുട്ടികളേയും ലേലം വിളിച്ച് വില്ക്കുന്ന സ്ഥലങ്ങളുണ്ട്

പണ്ട് ആഴ്ചയിൽ രണ്ടു ദിവസം കൃഷിക്കാർ കാളയെ മാറി വാങ്ങാനും വില്ക്കാനും വേണ്ടി ചന്തയിൽ കൊണ്ടു പോകുമായിരുന്നു ചിലതിനെ വില്ക്കും ,ചിലർ മാറി വാങ്ങിയ്ക്കും ചില ആളുകൾ വെട്ടാൻ വാങ്ങിയ്ക്കും ചിലർ ഉഴുവാൻ വാങ്ങിയ്ക്കും കിടാങ്ങളെ വളർത്താൻ വാങ്ങിയ്ക്കും ഇതുപോലെയാണ് സ്ത്രീകളേയും കുട്ടികളേയും അണിയിച്ചൊരുക്കി ചന്തയിലേയ്ക്ക് കൊണ്ടു പോകുന്നത് അവരുടെ ഇഷ്ടത്തിനല്ല ഭർത്താവിൻ്റെയും, കുട്ടികളുമാതാപിതാക്കളുടേയും ഇഷ്ടത്തിനാണ് എന്തൊരു കൊടും ക്രൂരതയാണ് അവരോട് കാണിക്കുന്നത്


പത്തു രൂപയുടെ മുദ്രപ്പത്രത്തിലോ നൂറു രുപയുടെ മുദ്രപ്പത്രത്തിലോ എഴുതി ഒപ്പിട്ടിട്ട് ഒരു വർഷത്തേയ്ക്കോ രണ്ടു വർഷത്തേയ്ക്കോ കരാറടിസ്ഥാനത്തിൽ കാശുള്ളവർ വില കൊടുത്തു വാങ്ങുന്നു. സൗന്ദര്യമുള്ളവരെ ലേലത്തിൽ രൂപ കൂടുതൻ കൊടുത്തു വാങ്ങിയ്ക്കും. വാങ്ങിയ്ക്കുന്നവർക്ക് സന്തോഷം രണ്ടു വർഷത്തേയ്ക്ക് പിന്നെ അവരുടെ അടിമയാണവർ. ഭ ർത്താക്കന്മാർക്ക് വളരെ സന്തോഷം ഭാര്യയെ വിറ്റാലെന്താ കൈ നിറയെ കാശു കിട്ടിയല്ലൊ? അമ്മയെ കൊണ്ടു പോകുമ്പോൾ കൊച്ചു കുട്ടികളുടെ കരച്ചിൽ കാണാനുള്ള കണ്ണൊന്നും ഭർത്താക്കന്മാർക്കില്ല കാശു കിട്ടുന്ന ആർത്തിയിൽ അവരെല്ലാം മറക്കും

അതുപോലെ കൗമാരക്കാരായപെൺകുട്ടികളെ കൊടുക്കുമ്പോൾ മാതാപിതാക്കൾക്കും കിട്ടി കൈനിറയെ കാശ് അവർക്കും സന്തോഷമായി. അവിടെ പെണ്ണിന് എന്തു വില.

നമ്മുടെ നാടിൻ്റെ പേരു കേട്ടാൽ കോൾമയിർ കൊള്ളണം അന്തരംഗം എന്നു പാടിപ്പുകഴ്ത്തിയ കവി ഇതു വല്ലതും അറിയുന്നുണ്ടോ ആവോ?
ഭാര്യയെ ഭർത്താവുവിറ്റു കാശാക്കുന്നു അച്ഛനമ്മമാർ മക്കളെ വിറ്റു കാശാക്കുന്നു ഓർത്തിട്ടു തന്നെ ഹൃദയം നുറുങ്ങുന്ന വേദന .ജീവിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ ചെയ്യുന്ന പ്രവൃത്തിയാണ്
കൊടും ദാരിദ്രത്തിൻ്റെ തീച്ചൂളയിൽ വെന്തെരിയുന്ന സ്ത്രീകൾക്ക് ഒന്ന് നിവർന്നു നിന്ന് സംസാരിക്കാനുള്ള കഴിവ് എങ്ങനെ ഉണ്ടാകും അവർ നശിച്ചാലും കുട്ടികൾ എങ്കിലും രക്ഷപ്പെടട്ടേ എന്നു വിചാരിച്ചിട്ടുണ്ടാകും.

ഒരുവർഷത്തേ യ്ക്കും രണ്ടു വർഷത്തേയ്ക്കും കൊണ്ടു പോകുന്നവർ കാണാൻ കൊണ്ടു പോകുന്നതൊന്നുമല്ലല്ലോ തീറ്റിപ്പോ റ്റാനുമല്ല ഒന്നുകിൽ അടിമ, അല്ലെങ്കിൽ വെപ്പാട്ടിയോ, വില്ക്കാനോ ആയിരിക്കും.
അപ്പോഴും ആണുങ്ങളും വീട്ടുകാരും സുഖമായി ജീവിയ്ക്കും. കരാറിൻ്റെ കലാവധി കഴിയുമ്പോൾ അവരെ തിരിച്ചേല്പിക്കും ചില പെണ്ണുങ്ങളെ മുതലാളിയ്ക്ക് ഇഷ്ടപ്പെട്ടാൽ കരാറിൻ്റെ കാലാവധി പിന്നേയും നീട്ടും.


അവളുടെ മനസ്സു മുരടിച്ച് ചോരയും നീരും ഉറ്റിയെടുത്ത് ജി വഛവമായിട്ടായിരിക്കും അവളെ തിരിച്ചേൽപ്പിക്കുന്നത് .യാതോരു ചളിപ്പുമില്ലാതെ ഭർത്താക്കന്മാർ ഏറ്റുവാങ്ങുകയും ചെയ്യും കൗമാരക്കാരായ കുട്ടികൾക്ക്എന്തെല്ലാം മോഹങ്ങളാണ് അവരുടെ ഉള്ളിൽ ഉള്ളത് മാതാപിതാക്കളുടെ കഷ്ടപ്പാടു മാറാൻ വേണ്ടി മോഹങ്ങളെല്ലാം ഒടിച്ചു നുറുക്കി അവരും വലയിൽ വീണ കിളികളെപ്പോലെ ചന്തയിലേയ്ക്കു കൊണ്ടു പോകുന്നത് എന്തു ക്രൂരതയാണ് മാതാപിതാക്കൾ അവരോടു ചെയ്യുന്നത് പണ്ട് സിനിമയിലൊക്കെ പാടിക്കേട്ട വരികൾ ആരു വാങ്ങുമിന്നാരു വാങ്ങുമിന്നാരമത്തിനെ ചന്തയിൽ എന്ന വരികൾ എൻ്റെ മനസ്സിലേയ്ക്കോടിയെത്തി

അഞ്ചു ഭർത്താക്കന്മാരുള്ള പഞ്ചാലിയെപ്പോലും ധീരയോദ്ധാക്കളായ അവളുടെ ഭർത്താക്കന്മാർഅവളെ പണയം വച്ചില്ലെ? പിന്നെയാണോ നമ്മുടെ നാട്ടിലെ പാവം സ്ത്രീകളെ ! അവരെ വില്ക്കുകയോ വാങ്ങുകയോ ചെയ്യാമല്ലോ
മൃഗങ്ങൾ പോലും കാണിയ്ക്കാത്ത കൂരതയാണ്.

സതി സുധാകരൻ

By ivayana