ബാബുഡാനിയല്‍✍

ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനം
ബാബുഡാനിയല്‍ എഴുതി, അലക്സ്ജോണ്‍ചാക്കോച്ചിഈണംനല്‍കി,
റോയി ശൂരനാട് ആലപിച്ച ഈ ഗാനം ഓർക്കസ്‌ട്രോൺ നിര്‍വഹിച്ചിരിക്കുന്നത് ഡെനില്‍ ഡാനിയല്‍ ഫ്രാന്‍സിസ് ആണ്..


നീതിമാനായ യൗസേപ്പിതാവ് യൂദാ ഗോത്രത്തില്‍ ദാവീദ് വംശത്തില്‍ യാക്കോബ് – റാഹേലിന്റെ മകനായി ആഇ25 ല്‍ ബെദ്‌ലെഹമില്‍ ജനിച്ചു. ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളര്‍ത്ത് പിതാവും കന്യാമറിയത്തിന്റെ ഭര്‍ത്താവും ആണ്. പുതിയ നിയമത്തിലെ ആദ്യത്തെ ലിഖിതങ്ങളായി കരുതപ്പെടുന്ന വി. പൗലോസിന്റെ ലേഖനങ്ങളിലോ, കാനോനിക സുവിശേഷങ്ങളില്‍ ആദ്യത്തേതായ മര്‍ക്കോസിന്റെ സുവിശേഷത്തിലോ യേശുവിന്റെ പിതാവിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല. വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളില്‍ മാത്രമാണ് യൗസേപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നത്.

ഭൂമിയില്‍ പിതാവിന്റെ അമുല്യനിധികളായ യേശുവിനെയും മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും കാത്ത് പരിപാലിക്കുകയും ചെയ്ത മഹത്‌വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു. യഹൂദ നിയമം അനുസരിച്ച് ഒരു കന്യക ഗര്‍ഭിണി ആയാല്‍ അവളെ കല്ലെറിയണം എന്നാണ്. എന്നാല്‍ ഒന്നും പ്രതികരിക്കാതെ മറിയത്തെ സ്വീകരിച്ച വ്യക്തിത്വം. യഹൂദ ജനതയുടെ പശ്ചാത്തലത്തിലൂടെ നാം ചിന്തിക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യമോ സമത്വമോ ഇല്ലാത്ത ഒരു കാലഘട്ടം, ഒരു പക്ഷെ മറിയത്തിന്റെ ഗര്‍ഭത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമാകാം വി. യൗസേപ്പിന്റെ ജീവിതത്തിലെ എറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ സംയമനത്തോടെ വിവേകത്തോടെ അതിലേറെ പ്രാര്‍ത്ഥനയോടെ യാതനയുടെ നിമിഷത്തില്‍ യൗസേപ്പ് തന്റെ മഹത്വം പ്രകടമാക്കി.

തന്നിലുള്ള നീതിബോധം ഉണര്‍ന്ന് പ്ര വര്‍ത്തിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നാട്ടില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു തിരുമാനമല്ല മറിച്ച് മനസ്സു കൊണ്ടുള്ള ഒരു ഉപേക്ഷ മാത്രം ആയിരുന്നു അതെന്ന് പിന്നീട് അങ്ങോട്ടുള്ള ജീ വിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ജീവിതത്തിന്റെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ദൈവവുമായി ആലോചന നടത്തി വേണം തീരുമാനങ്ങള്‍ എടുക്കാന്‍ എന്ന് ഇതുവഴി നമ്മെ പഠിപ്പിക്കുന്നു.

www.ivayana.com

By ivayana