രചന : സജി പരിയാരം✍
കളിമൈതാനങ്ങളിൽ
കാൽപന്തിലൂടെ
കവിത വിരിയിക്കുമ്പോൾ
ചടുല നീക്കങ്ങളാൽ
എതിരാളികളുടെ കോട്ടകളെ
പ്രകമ്പനം കൊള്ളിക്കുമ്പോൾ.
എതിർപക്ഷത്തെ
ഗോൾവല ചലിപ്പിക്കുമ്പോൾ
ഞങ്ങൾ മലയാളികൾ
ആർപ്പുവിളിക്കും
ആർത്തിരമ്പും.
അറബികടലിനും
ആകാശത്തിനുമപ്പുറം
ഞങ്ങളീ മഞ്ഞയിൽ നിറഞ്ഞുപെയ്യും.
നിങ്ങൾ പതിനൊന്ന് പോരാളികൾ !
പ്രതിരോധവും
മധ്യനിരയും
ആക്രമണത്തിന്റെ കുന്തമുനകളും
ഞങ്ങളുടെ ആവേശം ഏറ്റുവാങ്ങുക.
ആവേശത്തോടെ ഞങ്ങൾ
.അടിവരയിടുന്നു.
ഇത് ഞങ്ങളുടെ കൊമ്പന്മാർ
പോരാടുക
ഞങ്ങൾ കൂടെയുണ്ട്!