രചന : സജീവ് കറുകയിൽ ✍

മെട്രോ നിർമ്മാണത്തിലെ ഗുരുതരക്രമക്കേട്‌ പാലാരിവട്ടം പാലത്തിനെക്കാള്‍ ഗുരുതരവുംഗൗരവപരവുമാണ്‌.എന്നിട്ടെന്തേഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!!
മെട്രോ പൈലുകള്‍ ഭൂമിക്കടിയിലെ പാറകളില്‍ ഉറപ്പിച്ചില്ല എന്നത്‌ ഒരു തൂണിന്റെ മാത്രം കാര്യമാണോ…?
അല്ല എന്ന്‌ വേണം കരുതാന്‍ 😳🙄🤔

ഒരോ പൈലുകളുടെയും നിർമ്മാണഘട്ടത്തിലും
പാറയോട്‌ ഉറപ്പിക്കുന്ന ഘട്ടത്തിലും സൂക്ഷ്‌മമായ പരിശോധന വേണം എന്നിരിക്കെ ഏതാനും പൈലുകള്‍ ചെളിത്തട്ടില്‍ നിർത്തിവെച്ചിരിക്കുന്നത്‌ എന്നത്‌ ഗൗരവപരമല്ലേ…?

പില്ലർ നിലവില്‍ ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞിരിക്കുന്നു
ഇത്‌ അപകടകരമാണ്‌ എന്ന മുന്നറിയിപ്പ്‌ ഉണ്ട്‌.
ട്രെയിന്‍ ഇവിടെ എത്തുമ്പോള്‍ ഒച്ചിഴയുന്നത്‌പോലെയാണ്‌ പോകുന്നത്‌…
പത്തടിപ്പാലത്ത് 10 അടി താഴ്‌ചയില്‍ പാറയുണ്ട്‌ …
എന്നിരിക്കെയാണ്‌ ഇത്തരത്തിലുള്ള അനാസ്ഥ…

മെട്രോ പോയിരിക്കുന്ന എംജി റോഡ്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 50 ,60 അടി താഴ്‌ചയിലാണ്‌ ഭൂമിക്കടിയില്‍ പാറയുള്ളത്‌ എന്ന്‌കൂടി കണക്കാക്കുമ്പോള്‍ ആണ്‌ ഗൗരവം മനസ്സിലാക്കേണ്ടത്…

പത്തടിപ്പാലത്തുള്ള ഏതാനും പില്ലറുകളാണ്‌ ഇപ്പോള്‍ ചെരിഞ്ഞിരിക്കുന്നത്‌
മറ്റ്‌സ്ഥലത്തും ഇത്തരം പിഴവ്‌ ഉണ്ടോ എന്ന്‌ ആർക്കറിയാം…
പാലരിവട്ടം പാലത്തിന്റെ നിർമ്മാണത്തിന്‌ വീഴ്‌ച ഉണ്ട്‌ എന്ന്‌ കണ്ടെത്തിയപ്പോള്‍
ചെന്നൈ ഐ ഐ ടിയെ കൊണ്ട്‌ പഠനം നടത്തിച്ചതിന്‌ ശേഷമാണ്‌
ഡിഎംആർസിയെ കൊണ്ട്‌ പാലാരിവട്ടംപാലം പുതുക്കി പണിതത്‌ !!!
എന്ത്‌കൊണ്ട്‌ മെട്രോ നിർമ്മാണത്തിലെ ഗുരുതരമായ ക്രമക്കേട്‌
സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിക്കുന്നില്ല സർക്കാർ..?
മെട്രോ നിർമ്മാണത്തില്‍ പിശക്‌ പറ്റി എന്ന്‌ മെട്രോ മാമന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌സമഗ്രമായ അന്യോഷണം വേണ്ടതല്ലേ..?

ഇതിലെ അഴിമതിയും തള്ളിക്കളയാന്‍ പറ്റില്ലാ…
സാധാരണ മണ്ണില്‍ കുഴിക്കുന്നതിന്റെ 5 ഇരട്ടി നിരക്കാണ്‌ പാറയില്‍ കുഴിക്കുമ്പോള്‍ ഡിഎംആർസിക്ക്‌ ലഭിക്കുന്നത്‌മണ്ണില്‍ കുഴിച്ച്‌ പാറയില്‍ കുഴിച്ചതിന്റെ തുക വാങ്ങുന്നത്‌ അഴിമതിയല്ലേ….?

ഗുരുതര വീഴ്‌ചയും ഇതിലെ അഴിമതിയും
സ്വതന്ത്ര ഏജന്‍സിയെ വെച്ച്‌ അന്വേഷിക്കണം
കുറ്റക്കാരനെന്ന്‌ കണ്ടാല്‍ ശിക്ഷിക്കണം…
പാലാരിവട്ടം പാലത്തില്‍ ആരെല്ലാം കുറ്റവാളിയാണോ
മെട്രോ നിർമ്മാണത്തിലുംഅതെ മാനദണ്ഡം സർക്കാർ സ്വീകരിക്കണം…
ആയിരങ്ങള്‍ സഞ്ചരിക്കുന്ന മെട്രോ സുരക്ഷിതമാണോ എന്നറിയാന്‍ യാത്രക്കാർക്ക്‌ അവകാശമുണ്ട്‌സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിക്കുക…

By ivayana