രചന : ഒ.കെ.ശൈലജ ടീച്ചർ ✍

ഹൃദയത്തിന്റെ അകത്തളങ്ങളിൽ
രൂപം കൊള്ളുന്നൊരാവേശം
മനതാരിലൂറിക്കൂടുന്ന ചിന്തകൾ
അക്ഷരങ്ങളായി പ്രവഹിക്കുന്നു.
പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾ
അർത്ഥമില്ലാത്ത ചെയ്തികൾ
ഒററപ്പെട്ടു പോകുന്നു
വിതുമ്പുന്ന മനസ്സുകൾക്കൊരു
കൂട്ടായി . ഭൂതകാലത്തിന്റെ
ഓർമ്മകൾ തൻ തേരിലേറി
വരുന്നൊരു നൊമ്പരം
ഉള്ളിലൊതുക്കിയ വികാരങ്ങളുടെ
ആവിഷ്ക്കാരം
മായ്ക്കുന്തോറും കൂടുതലാഴത്തിൽ
തെളിഞ്ഞു വരുന്നൊരു നിറചിത്രം .

By ivayana