രചന : എസ് സുരേഷ് രാജ് ✍

വരളുന്ന തൊണ്ടക്ക്,
ഒരുതുള്ളി വെള്ളം!
വരുമൊരു കാലം-
യാചനയായി.
അരുതാത്ത-
ചെയ്തികൾ-
ദുരിതങ്ങളാക്കും,
അറിയേണം-
ജലമൊരമൃതാകവേ.
ഉള്ളത് കരുതുവാൻ-
വയ്യെങ്കിൽ പിന്നെ,
ഉള്ളിടം തേടി-
അലയേണം പാരിൽ!
വെറുമൊരുതുണ്ടു-
ഭൂമിക്കു വേണ്ടി,
പടപ്പൊരുതുന്ന ലോകത്തിൽ!
നമ്മുടെ ഉയിർ കാക്കും
ജലത്തിനായി,
പടവെട്ടി മനുകുലം മുടിയും.
ഏറുന്നു ഉഷ്ണവുമനുദിനം,
നീരില്ലാ ഭൂമി-
ജനിപ്പതെന്നോ!
തോരാത്ത മഴ-
വന്നുവെന്നാലും,
പാരിൽ നിറയാത്ത-
കാലമോ വിദൂരമല്ല.
കരുതണമോരോ-
ഭവനത്തിലും നമ്മൾ,
ശുദ്ധലമഴവെള്ള-
സംഭരണി നാളേക്കായി.

എസ് സുരേഷ് രാജ്

By ivayana