രുധിരത്തിൽ മുങ്ങിയ മാറിടവും അധരവും പേറി
കൊടുംകാറ്റായ് ആർത്തിരമ്പി വന്നവൾ.

ലങ്കേശനും വിറച്ചുപോയ്
നിന്നോടി ക്രൂരത
ചെയ്തതാരെന്റെ സോദരി ?

ചൊല്ലുക മടിച്ചിടാതെയെന്നോടു നീ
പുഴപോൽ തൻ മുലകളിൽ നിന്നുതിരുന്ന
രുധിരത്തെ നോക്കി
തേങ്ങിക്കരഞ്ഞുകൊണ്ടവൾ ചൊല്ലിയതും

പർണ്ണശാലയിൽ വസിക്കും മുനിവര്യന്മാരാവർ
രാമലക്ഷ്മണനെന്ന നാമവും
കൂടേ സുന്ദരിയാം പത്നി സീതയും
ധർമ്മജനല്ലവൻ അധമൻ
കൊല്ലേണമിപ്പോളവനെ

കോപത്താൽ വിറപൂണ്ടിതു
അധരവും കവിൾത്തടങ്ങളും
ദിക്കുകൾ മുഴങ്ങുമാറുച്ചത്തിൽ
ഗർജ്ജിച്ചു രാവണൻ
പുഷ്പകവിമാനത്തിൽ കയറിടുംനേരത്ത്
കൊടുംകാറ്റുവീശി പേമാരിയും ആർത്തിരമ്പി.

മായതൻ മറവിൽ ഭിക്ഷയാചിച്ചുകൊണ്ടു
പർണ്ണശാലയിൽ ചെന്നു
സീതയേഅപഹരിച്ചതും
ലങ്കതൻ മടിത്തട്ടിൽ അശോക മരത്തിൻ ചുവട്ടിൽ
ഉപവിഷ്ഠയാക്കിയതും രാവണൻ.

സീതതൻ മാറിടം ഛേദിച്ചതില്ലാ
മൈഥിലിതൻ ദേഹം തൊട്ടശുദ്ധമാക്കിയില്ല
ചൊല്ലുക നീ സോദരനോ
അതോ രക്ഷകനോ.

കാലമെത്ര കഴിഞ്ഞിട്ടും
നിൻ അപവാദവും മാഞ്ഞതുമില്ല
അച്ഛൻ മകളേ അറിയാത്തതും
ബാലികയാം പൈതങ്ങളേ അറിയാത്തതും
നിൻ ശാപമോ രാവണാ
ചൊല്ലുക മടിച്ചിടാതെയെന്നോടു നീ.

**********************
(സ്വപ്ന അനിൽ )

By ivayana