രചന : രാജേഷ്. സി. കെ ഖത്തർ✍

ഐസുകാരന് സൈക്കിൾ,
തള്ളി കൊടുത്താൽ…
പൊട്ടിയ ഐസ് തരുമായിരുന്നു,
എത്ര തിന്നിരിക്കുന്നു..!
ആ സേമിയ ഐസ്..
പട്ടിണിയിൽ മുണ്ടും,
ട്രൗസറും മുറുക്കി ഉടുത്ത്,
നടന്നിരുന്ന ഒരു കുട്ടിക്കാലം
റേഷൻ കടയിൽ പോയാൽ,
അമ്മതരും ഇരുപതു പൈസ
അതെടുത്തുവച്ച്,
സിനിമക്ക് പോകും,
മൂട്ട കടിക്കും മുൻ നിരയിൽ.
മറക്കാൻ പറ്റുന്നില്ല.
കുട്ടിക്കാല ഓർമ്മകൾ.
വെറ്റില നുള്ളി വിറ്റിട്ടായിരുന്നു,
പഠിക്കുമ്പോൾ വട്ടച്ചിലവുകൾ.
ഇപ്പോഴും ഉണ്ടായിരിക്കും,
കുട്ടികൾ ജയിക്കട്ടെ അവർ,
ദൈവം അവരുടെ കുടെയുണ്ട്.
ഇപ്പോഴും ഉണ്ട് ആ….
പാൽ ഐസിന്റെ രുചി എൻ,
നാവിൻ തുമ്പിലായ് സോദരേ…

രാജേഷ്. സി. കെ

By ivayana